ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഭർത്താവ് ഈ കാര്യം ചെയ്യുമോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
190 VIEWS

മെൻ’സ് റൈറ്റ്സ് ഫൗണ്ടേഷൻ മെമ്പർ ബിജു ജോസഫിന്റെ കുറിപ്പാണിത്. അതിന്റെ ആദ്യ ഖണ്ഡികയിൽ പറയുന്നപോലെ പത്രകട്ടിങ്ങിൽ ഉദ്ദരിച്ച സംഭവം കേരളത്തിൽ അല്ല സംഭവിച്ചത് എങ്കിലും സമാനമായ സംഭവങ്ങൾ കേരളത്തിലും ഉണ്ടാകുന്നുണ്ട് എന്നതാണ് സത്യം. തുടർന്ന് വായിക്കുക

Biju Joseph.
Men’s Rights Foundation

ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകമറിയപ്പെടുന്ന നാട്ടിൽ നിന്നുള്ള ഒരു വാർത്തയാണ് ഇന്ന് നമ്മുടെ ഓരോരുത്തരെയും ഇരുത്തി ചിന്തിപ്പിക്കാൻ തക്കവിധത്തിൽ പുറത്തുവന്നിട്ടുള്ളത്.താഴെയുള്ള വാർത്താ ചിത്രം നോക്കി എല്ലാവരും സ്വയം വിലയിരുത്തുക. കേരളത്തിൽ ഇതു പോലുളള വാർത്തകൾ വരുന്നതിന് ഇടയാകുന്ന വസ്തുതകൾ പരിശോധിക്കാൻ ഏതെങ്കിലും ആധികാരിക സംവിധാനം നിലവിലുണ്ടോ ? പത്രത്തിൽ പരാമർശിച്ച മരണപ്പെട്ട ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഒരു ഭർത്താവ് ഈ ഭാര്യ ചെയ്ത കാര്യം ചെയ്യുമോ? ഈ സംഭവിക്കുന്നതിനെല്ലാം സമൂഹവും കാരണക്കാരാകുന്നില്ലേ?

എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്നതിന് ഒരേയൊരു ഉത്തരമേയുള്ളൂ . മാനവിക ജീവിത മൂല്യശോഷണമാണ് ഈ വക സംഭവങ്ങളുടെ അടിസ്ഥാന കാരണമെന്ന് മനസ്സിലാകും.വിദ്യാഭ്യാസം കൂടുതൽ ജന വിഭാഗത്തിലെത്തിയപ്പോൾ ആ വിദ്യാഭ്യാസം തന്നെ കച്ചവട ചരക്കായി മാറി. മതങ്ങളുടെ അതിപ്രസരവും സ്വധീനവും വോട്ടുബാങ്കായി മാറിയപ്പോൾ ഭരണ സംവിധാനങ്ങൾ ഓരോ മതങ്ങളെയും പ്രീണിപ്പിക്കുന്ന തരത്തിൽ സമവാക്യങ്ങളുണ്ടാക്കി വോട്ടു ബാങ്കുകളെ വീതം വച്ചു.ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രീയ തെളിവുകളും മാനവികതയും ചേർന്ന ജീവിത രീതിക്കുപകരം ആൽമീയ തട്ടിപ്പുകാരുടെ ആജ്ഞാനുവർത്തികളായി പൊതുജനവും ഭരണസംവിധാനങ്ങളും മാറുന്ന സ്ഥിതിയിലെത്തി.മാനുഷിക മൂല്യങ്ങൾ എന്തെന്ന് ഇന്നത്തെ തലമുറയോടു ചോദിച്ചാൽ അവർ തിരിച്ചു ചോദിക്കും എന്താ? എന്ന് .

ഇല്ലാത്ത ദൈവങ്ങളെ മുന്നിൽ നിറുത്തി പുരോഹിത വർഗ്ഗങ്ങൾ തട്ടിപ്പു തുടരുകയും വോട്ടുബാങ്കിന്റെ ശക്തി ഭരണതലത്തിലടക്കം സ്വാധീനം ചെലുത്തുകയും ചെയ്യുന്നത് പ്രതിരോധിച്ച ശാസ്ത്രീയ ചിന്തകരേയും നിരീശ്വര പ്രസ്ഥാനങ്ങളെയും എതിർക്കുവാൻ മാത്രം എല്ലാ മതങ്ങളും ഒറ്റക്കെട്ടായി മാറുന്നു.
പൊതുവേ സ്വതന്ത്ര ജീവിതവും സമാധാന ജീവിതവും നയിച്ചിരുന്ന ഹിന്ദു മത വിഭാഗത്തെ ഷെമറ്റിക്ക് മതങ്ങൾ പ്രകോപിപ്പിച്ച് ഹിന്ദുക്കളിൽ ഒരു തീവ്ര വിഭാഗത്തെ വളർത്തി. ഭരണ നയരൂപീകരണ കാര്യങ്ങളിൽ മത വിഭാഗങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുമ്പോൾ ഭരണഘടനയിൽ വിശ്വസിച്ച് ജീവിക്കുന്ന സ്വതന്ത്ര/ ശാസ്ത്ര ചിന്തകരെ ഒറ്റപ്പെടുത്തി അകറ്റി നിറുത്തുന്ന സമീപനം വരും കാലങ്ങളിൽ ഇന്ത്യയെ സിറിയയോ ഇറാക്കോ പാലസ്തീനോ മറ്റോ ആക്കി മാറ്റിയാൽ അൽഭുതപ്പെടാനില്ല. പോസ്റ്റിലേക്ക് തിരിച്ചു പോകാം വിദ്യാഭ്യാസമിന്ന് ഒരു വ്യവസായവും അത് സ്യൂകരിക്കുന്നവർ അത് ധനസമ്പാദനത്തിനു മാത്രമാണ് ഉപയോഗിക്കുന്നത്.

എത്ര മാർക്ക് ലഭിക്കുന്നുവെന്നും ഏത് കോളേജിൽ പഠിച്ചാൽ ഉയരങ്ങളിലെത്താമെന്ന ചിന്താഗതി മാത്രം മുന്നിൽ കണ്ടാണ് വിദ്യാഭ്യാസ സമ്പ്രദായം ഇക്കാലത്ത് വളർന്ന് വലുതാക്കുന്നത്. വിദ്യാ സമ്പാദനത്തിന് ശേഷം ചിലവാക്കിയ പണം തിരിച്ചു പിടിക്കാനും തന്റെ പദവിയും സമ്പാദ്യവുമുപയോഗിച്ച് തനിക്ക് ചേരുന്ന ബന്ധം (വിവാഹം) സ്ഥാപിച്ച് അവർ അവർക്കു മാത്രമായി ജീവിച്ച് മരിച്ചു പോകുന്നു.മേൽ പറഞ്ഞ വിദ്യാഭ്യാസത്തിൽ എന്തു മൂല്യങ്ങളാണ് ദർശിക്കുവാൻ കഴിയുക?സമൂഹത്തിലെ ഓരോ മനുഷ്യ ജീവനുകളും തന്റെ സഹജീവികളാണ് എന്ന് ചിന്തിക്കുവാനും കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനും സാന്ത്വനമേകാനും എത്ര പേർ സന്നദ്ധരാകുന്നുണ്ട് ?മൂല്യങ്ങൾ വിദ്യാഭ്യാസ നയങ്ങളിൽ നിന്നും മുഖ്യധാരയിൽ നിന്നുമകന്നു പോയതും ധനം മാത്രമാണ് സമൂഹത്തെ നിയന്ത്രിക്കുന്നത് എന്ന വസ്തുതയിലേക്കെത്തുവാനും ഇടയാക്കിയതിന്റെ ഫലമാണ് ഭാര്യ മരണപ്പെട്ട ഭർത്താവിന്റെ ശവശരീരം വേണ്ട എന്നും പണം മാത്രം മതിയെന്ന് പറയുന്നതിലേക്കും കൊണ്ടെത്തിച്ചത്.

1983 ൽ സ്ത്രീധന പീഡനങ്ങൾ വർദ്ധിച്ചു വന്ന സാഹചര്യങ്ങളിൽ 498A നടപ്പിൽ വരുത്തിയത് ശരിയായ അർത്ഥത്തിലായിരുന്നു. എന്നാൽ കാലക്രമേണ അത് ഒരു ചൂഷണോപാധിയായി മാറിയത് സമൂഹത്തിൽ വന്ന മൂല്യ തകർച്ചയുടെ ഫലമാണെന്നാണ് കരുതേണ്ടത്. IPC 498A നടപ്പിലാക്കിയപ്പോൾ അത് സ്ത്രീകൾക്ക് കുറുക്കുവഴികളിലൂടെ പണമുണ്ടാക്കാനായിരുന്നോ ?അല്ലായെന്നാണ് ഉത്തരമെങ്കിൽ 2000 മുതൽ മുമ്പോട്ടുള്ള 498A മുഖേന രെജിസ്റ്റർ ചെയ്ത കേസുകളും അതിനു ശേഷം ആ കേസുകൾ അവസാനിപ്പിച്ച രീതികളും വസ്തുതകളും വസ്തുനിഷ്ഠമായി പരിശോധിച്ചാൽ പുരുഷൻമാരായ ഭർത്താക്കൻമാരേയും അവരുടെ മാതാപിതാക്കളേയും സഹോദരീ സഹോദരൻമാരേയും നിയമത്തിന്റെ മുൾമുനയിൽ നിർത്തി ഭാര്യമാരും അവർക്ക് ഒത്താശ ചെയ്തു കൊടുത്ത സംവിധാനങ്ങളും ചേർന്ന് എത്ര പണം തട്ടിയെടുത്തുവെന്ന് മനസ്സിലാക്കാം.

ഇതിന് നേരിയ തോതിലെങ്കിലും ഒരറുതി വന്നത് 2017 ൽ നിയമാനുസൃതമെന്ന പോലെ സാമ്പത്തിക തട്ടിപ്പു പരമ്പരകൾ പകൽ വെളിച്ചത്തിൽ അതിന്റെ ഉച്ചസ്ഥായിലെത്തിയപ്പോൾ മാത്രമാണ്. സുപ്രീം കോടതി ചെറിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുൻപ് ഒരു അന്വേഷണം നടത്തണമെന്നും അറസ്റ്റിന് അധാരമാകും വിധത്തിൽ മൊഴി സത്യസന്ധമാണോ എന്ന് മനസ്സിലാക്കി മാത്രമേ അറസ്റ്റ് ചെയ്യുവാൻ പാടുള്ളൂ എന്നും സുപ്രീം കോടതിയി പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശത്തെ തുടർന്ന് നേരിയ തോതിലുളള വ്യത്യാസം കാണപ്പെട്ടു.

എന്നാൽ DV ആക്ട് ദുരൂപയോഗം ചെയ്യുന്നത് പതിൻമടങ്ങ് കൂടി എന്നതാണ് പിന്നീടു വന്ന മാറ്റങ്ങൾ. അതായത്, ഏതു വിധേനയും പണം അടിച്ചെടുക്കാനുള്ള മാർഗ്ഗങ്ങൾ സ്ത്രീകളിൽ വളർന്നു കൊണ്ടേയിരുന്നു. DV act ൽ ശിക്ഷകൾ കുറവാണ് അല്ലെങ്കിൽ ഇല്ല എന്ന് തന്നെ കണക്കാക്കാം. അതിനെ മറികടന്ന് പണം തട്ടുവാനുള്ള മാർഗ്ഗം കണ്ടു വന്നത് വ്യാജ പോക്സോ കേസുകൾ കൊടുത്താണ്. അറസ്റ്റ് മാത്രമല്ലാ, 2 മാസം കഴിയാതെ കേസ് പരിഗണനക്ക് വരികയേയില്ല എന്നത് സ്ത്രീകൾ വളരെ ക്രൂരമായ വിനോദമായും പണം തട്ടുവാനും വിവാഹ മോചന കച്ചവടത്തിനും കുട്ടികളുടെ കസ്റ്റഡി ലഭിക്കുന്നതിനും വേണ്ടി ദുരുപയോഗം ചെയ്തത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് വഴിയൊരുക്കി.

4063 ൽ 4008 ഉം (87%) വ്യാജമെന്നു തെളിഞ്ഞ പോക്സോ കേസുകൾ 2018/19 വർഷത്തിൽ കേരളത്തിൽ മാത്രം നടന്നു എന്നത് ഭരണ സംവിധാനത്തിന്റെയും സമൂഹത്തിലെ മൂല്യഛ്യൂതിയുടെയും അപജയത്തിന്റെയും ബാക്കിപത്രമെന്ന നിലയിലാണ് കാണേണ്ടത്. ഇത്രയും വലിയ പാതകങ്ങൾ പുരുഷൻമാരോട് ചെയ്ത ഭാര്യമാർക്ക് എന്ത് ശിക്ഷ ലഭിച്ചു ?ഒരു ശിക്ഷയുമില്ലായിരുന്നു എന്നത് എന്ത് തുല്യതയാണ് നിയമത്തിന് മുൻപിൽ പുരുഷൻമാർക്ക് ? എന്ന മറ്റൊരു ചോദ്യത്തിലേക്കെത്തി നിൽക്കുന്നു. വ്യാജ പരാതി നൽകിയ സ്ത്രീകളെ ക്രിമിനലായി കാണാത്ത കോടതികൾ ഇതേ വ്യാജ പരാതിസ്ത്രീകൾക്കെതിരെ നൽകിയാൽ പുരുഷൻമാരെ വെറുതെ വിടുമോ?

കോടതിക്ക് പരിമിതികളുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. ഇതുപോലെയുള്ള ഉച്ചനീചത്വങ്ങൾ നിയന്ത്രിക്കേണ്ടതും അവസാനിപ്പിക്കേണതും ആരാണ്? ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും നിയമ നിർമ്മാണ സഭകളുമാണ് നിയമ ദുരുപയോഗങ്ങൾ അവസാനിപ്പിക്കാൻ നിയമ വ്യവസ്ഥകൾ നടപ്പിലാക്കേണ്ടതും അത് പ്രാബല്യത്തിൽ വരുത്തേണ്ടതും. ജനാധിപത്യ കേരളത്തിൽ ക്രിമിനൽ പുരുഷൻമാരാൽ നിരപരാധികളായ സ്ത്രീകൾ ആക്രമിക്കപ്പെട്ടപ്പോൾ പുരുഷൻമാരടക്കം സമൂഹം ഒറ്റക്കെട്ടായി അതിനെ അപലപിക്കുകയും പ്രതികരിക്കുകയും ചെയ്തപ്പോൾ ക്രിമിനലുകളായ സ്ത്രീകളാൽ നിരപരാധികളായ പുരുഷൻമാർ വർഷങ്ങളായി ആക്രമിക്കപ്പെടുമ്പോഴും പീഡനത്തിനിരയാകുമ്പോഴും സമൂഹമൊന്നടങ്കം മൗനം പാലിച്ചപ്പോൾ ആ മൗനത്തെ ക്രിമിനലായ സ്ത്രീകൾ അവരുടെ അവകാശമാണ് എന്ന രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു.

18 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള പുരുഷൻമാരുടെ മേൽ ഏതൊരുത്തനും ഒരു പെണ്ണിന്റെ മൊഴിയുടെ സഹായത്താൽ നിയമപരമായി ആക്രമണം നടത്താമെന്ന സ്ഥിതിവിശേഷത്തിലേക്കെത്തി നിൽക്കുന്നുവെന്നതാണ് നീതിന്യായ / നിയമ പരിപാലന വ്യവസ്ഥകൾ എന്ന് കാണാം.
പുരുഷൻമാർ സ്ത്രീകളെ ആക്രമിക്കുമ്പോഴും സ്ത്രീകൾ പുരുഷൻമാരെ ആക്രമിക്കുമ്പോഴും വസ്തുതയന്വേഷിക്കാതെ സ്ത്രീകളെ മാത്രം പിന്തുണക്കുന്ന നട്ടെല്ലില്ലാത്ത (പാവാട) പുരുഷൻമാരുടെയും പാവാട സംസ്കാരം നിലനിൽക്കുന്ന നിയമപരിപാലന വ്യവസ്ഥയുടെയുംഅതിരു കടന്ന പുരുഷ വിരോധം അവസാനിപ്പിക്കാൻ പുരുഷാധിപത്യ രാഷ്ട്രീയ പാർട്ടികളിലെ ഭരണ തലത്തിലെ നട്ടെല്ലുള്ള എത്ര നേതാക്കളുണ്ട് ഈ അസമത്വങ്ങളെ ചോദ്യം ചെയ്യാൻ ? ഈ നേതാക്കളെല്ലാം പാവാടകളാണെന്നല്ലേ ഇതിൽ നിന്നും വ്യക്തമാകുന്നത്.

സ്ത്രീപക്ഷ നിയമങ്ങളിൽ ഭേദഗതി വരുത്താതിരിക്കുന്നിടത്തോളം നട്ടെല്ലുള്ള പുരുഷൻമാർ പീഡിപ്പിക്കപ്പെടുമെന്ന് ഉറപ്പാണ്. സമൂഹത്തിൽ പുറം മോടി നടിച്ച് നടക്കുന്ന ഭൂരിഭാഗം പുരുഷൻമാരും സ്ത്രീകളുടെ പാവാട താങ്ങി നടക്കുന്നവരും അവരെ പേടിക്കുന്നവരും ആണ് എന്ന് വ്യക്തമാണ്. പുരുഷൻമാർക്കെതിരെ പ്രതികരിച്ചാൽ ഇവരുടെ ഭാര്യമാർ കാലകത്തി കൊടുക്കില്ല എന്ന പേടിയിൽ ഈ പാവാടകൾ പുരുഷൻമാർക്കെതിരെ നടക്കുന്ന പീഡനങ്ങളിൽ സ്ത്രീകൾക്കെതിരെ ഒരക്ഷരവും ഉരിയാടുകയില്ല.മേൽ പരാമർശിച്ച സ്ത്രീയുടെ പാത പിന്തുടരാനായി ഇപ്പോൾ തന്നെ കുറെ ക്രിമിനലുകൾ വരിയിൽ നിൽക്കുന്നുണ്ട് എന്ന് ഞാൻ പറഞ്ഞാൽ അത് ആർക്കെങ്കിലും നിഷേധിക്കാനാകുമോ?

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ