fbpx
Connect with us

Featured

ക്രിമിനലായ സ്ത്രീകൾ പുരുഷൻമാരെ ആക്രമിക്കുമ്പോഴും ‘പാവാട’യാകുന്നതും വിചിത്രമാണ്

Published

on

Biju Joseph

“വിവാഹം” കാലങ്ങളായി തുടർന്നു പോരുന്ന പവിത്രമായ ആചാരമായി കണക്കാക്കിയിരുന്ന ഒരു പ്രതിഭാസം ആയിരുന്നു കുറച്ചു നാളുകൾ മുൻപ് വരെ. എന്നാൽ, ഇന്ന് വിവാഹത്തിൻ്റെ പവിത്രത എന്ത് എന്ന ചോദ്യങ്ങൾ ഉയർന്നു വരാൻ തുടങ്ങിയിരിക്കുന്നു. വിവാഹം, 1250 – 1300 CE (Common Era) ൽ തുടങ്ങി വച്ചതെന്ന് കരുതപ്പെടുന്ന അന്നത്തെ സാമൂഹിക ചുറ്റുപാടുകളും ഒരു കെട്ടുറപ്പുള്ള കുടുംബത്തിൻ്റെ ആവശ്യകതയും അതിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പരിപാലനത്തിനും അവരുടെ നിഷ്കർഷമായ ഭാവിയുടെയും ഒരു ചട്ടക്കൂട് എന്ന നിലക്കും നില നിന്ന് പോന്നിരുന്ന ഒരു പ്രക്രിയയാണ്.

നരവംശ ശാസ്ത്രജ്ഞർ 1250 – 1300 നും മുൻപ് അതായത് ഏകദേശം 3500 വർഷങ്ങൾക്ക് മുമ്പേ വിവാഹബന്ധങ്ങൾ നിലനിന്നിരുന്നുവെന്ന് അവകാശപ്പെടുന്നുണ്ട്. ശാസ്ത്രീയ പഠനങ്ങളിൽ അത് ശരിവക്കപ്പെടുകയും ചെയ്യുന്നുണ്ട്.നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം..

ലോകത്ത് മറ്റ് ഭാഗങ്ങളിലേക്കൊന്നും പോകേണ്ട. കേരളത്തിലെ കാര്യങ്ങളെടുക്കാം..
വിവാഹത്തിന് ഇന്ന് കേരളത്തിൽ നമ്മൾ കരുതിപ്പോന്നിരുന്ന പവിത്രതയുണ്ടോ എന്ന ചോദ്യങ്ങൾക്ക് തീർച്ചയായും ഉത്തരം പറയുവാൻ നമുക്ക് സാധിക്കണം. കാരണം, പവിത്രമായ ആചാരം അല്ലെങ്കിൽ ചട്ടക്കൂട് എന്ന് പറയുന്ന വിവാഹം ഇന്ന് പ്രഹസനമായി മാറിയിരിക്കുന്നു എന്നു ചിലരെങ്കിലും ചിന്തിച്ചാൽ അതിനെ തെറ്റുപറയുവാൻ നമുക്ക് സാധിക്കുകയില്ല.

Advertisement

പുരുഷ കേന്ദ്രീകൃതമാണ് ലോകം എന്ന് സമൂഹത്തിൽ എല്ലാവർക്കും മനസ്സിലാകും, യഥാർത്ഥത്തിൽ ആണ് എന്ന് തന്നെ പറയണം. ഗോത്രവർഗ്ഗകാലത്തു തുടങ്ങിയതെന്ന് കരുതുന്ന ഈ വിവേചനത്തെ മറികടക്കാൻ ലോകം മുഴുവനും പ്രക്ഷോഭങ്ങളും നിയമങ്ങളും കാലങ്ങളായി മാറ്റിയെഴുതപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഒരു ശുഭസൂചകമായ കാര്യങ്ങളാണ്. ഇനിയും അത് തുടരുക തന്നെ ചെയ്യണം അതിന് സോപാധിക പിന്തുണ സമൂഹത്തിലെ എല്ലാവരും നൽകുകയും വേണം.

സാംസ്കാരികമായും വലിയ പൈതൃകം അവകാശപ്പെടാൻ തക്കവിധത്തിലുള്ള കാര്യങ്ങളൊന്നും കേരളം എന്ന സംസ്ഥാനത്തിന് ലോകത്തധികമൊന്നും ഇല്ലെങ്കിലും വിദ്യാഭ്യാസ ഭൗതിക നിലവാരത്തിൽ ലോക നിലവാരത്തിൽ എത്തിക്കാൻ കഴിഞ്ഞ 2 തലമുറകളുടെ കഠിന പ്രയത്നം കൊണ്ട് ആയിട്ടുണ്ട് എന്നത് വാസ്തവമാണ്.

ഈയടുത്ത കാലത്തായി കേരളത്തിൽ നടന്നുവരുന്ന ഏറ്റവും പ്രകടമായ മൂല്യച്ഛൂതികളിൽ ഒന്നാണ്
വിവാഹം എന്ന ഏർപ്പാട്. കേരളത്തിലെ വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങളുടെയും തകർച്ചകളുടെയും അനുപാതത്തിൽ വളരെ ഉയർച്ച കാണിക്കുന്നത് സ്വതന്ത്രമായി ചിന്തിക്കുന്നവർക്ക് മനസ്സിലാകുന്നത് സ്ത്രീകൾ നേടിയ വിദ്യാഭ്യാസത്തിൻ്റെയും ഭൗതിക വളർച്ചയുടെയും ഭാഗമാണെന്നാണ്.
ഒരു പരിധിവരെ സ്വതന്ത്ര ചിന്തയുടെ വളർച്ച സ്ത്രീകളെ ശക്തരാക്കി എന്നതും സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യതയ്ക്ക് അവകാശമുണ്ട് എന്ന നിലയിയിലേക്ക് എത്തുന്നതും പ്രത്യാശ ഉളവാക്കുന്ന സംഗതിയാണ് എന്ന് പറയുക തന്നെ വേണം.

വിവാഹ മോചനങ്ങളുടെ തോത് വർദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നാണ് വിദഗ്ദരുടെയും സ്വതന്ത്ര ചിന്തകരുടെയും അഭിപ്രായം. സ്ത്രീകൾ പുരുഷാധിപത്യത്തിൽ പീഡനമനുഭവിക്കേണ്ട വർഗ്ഗമല്ലെന്നും സ്വതന്ത്രമായ തിരുമാനത്തിന് പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും അവകാശമുണ്ട് എന്നത് എല്ലാ പൗരൻമാർക്കും തുല്യത എന്ന ഭരണഘടനാ നിയമത്തിനെ സാധൂകരിക്കുന്നു. ഇനിയുള്ള വിഷയത്തിലേക്ക് ആരുടെയും ശ്രദ്ധ എത്തുന്നില്ല എന്നതാണ് ശ്രദ്ധേയം.

Advertisement

കഴിഞ്ഞ കുറെ വർഷങ്ങളായി സ്ത്രീ ശാക്തീകരണ നിയമങ്ങളുടെയും പ്രക്രിയകളുടെയും ഭാഗമായി അനവധി മനുഷ്യാവകാശ ലംഘനങ്ങൾക്ക് കേരളം സാക്ഷിയായി മാറികൊണ്ടിരിക്കുന്നു എന്നത് അത്യന്തം ഗൗരവമായി കാണേണ്ട വസ്തുതയായി മാറിയിരിക്കുന്നു. സ്ത്രീ ശാക്തീകരണ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെയും അവരുടെ അഭിചാരക വൃന്ദങ്ങളുടെയും എണ്ണം നാൾക്കുനാൾ ഭീകരമാം വിധം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സത്യം സമൂഹമറിയണം, ഭരണകർത്താക്കൾ അറിയണം, നിയമപാലകർ അറിയണം, നീതിന്യായ വ്യവസ്ഥാ പരിപാലകർ അറിയണം, മനുഷ്യാവകാശ സംഘടനകൾ അറിയണം. കലാ സാംസ്കാരിക നായകൻമാർ അറിയണം.

എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കുകയാണെന്ന് കരുതരുത്. എന്നാൽ എഴുതാതിരിക്കാൻ സാധിക്കിക്കില്ല. ഒരു ചെറിയ ശതമാനം വരുന്ന ക്രിമിനലായ സ്ത്രീകൾ വരുത്തി വച്ച ഈ അപചയങ്ങൾ മാന്യമായി കുടുംബ ജീവിതം നയിക്കുന്ന സ്ത്രീകളെയും സംശയത്തിൻ്റെ നിഴലിലാക്കിയിട്ടുണ്ടെങ്കിൽ അത് നമ്മുടെ സംവിധാനത്തിൻ്റെ കുറവുകളാണ് എന്ന് തന്നെ പറയേണ്ടി വരും. അതുപോലെ തിരിച്ചും ഒരു ചെറിയ വിഭാഗം വരുന്ന പുരുഷൻമാരുടെ ക്രൂരവും നീചവുമായ ദുഷ്പ്രവർത്തികളെ വേർതിരിച്ചു കാണാതെ പുരുഷൻമാർ എല്ലാവരും തെറ്റുകാരാണ് എന്ന് മുൻവിധിയോടെ കണക്കാക്കുന്ന പ്രവണതയും അവസാനിപ്പിക്കണം.

കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഒരു North Indian സ്ത്രീയുടെ ( Deepika Narayan Bardwaj) വൈറലായ Face book Video സാമൂഹിക മാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്. അവർ തിരിച്ചറിഞ്ഞ women Atrocities നെ കുറിച്ചും അതിനെതിരെ ആ സ്ത്രീ നടത്തുന്ന പോരാട്ടവും സ്ത്രീകളും പീഡനമേൽക്കുന്ന പുരുഷൻമാർക്ക് വേണ്ടി രംഗത്തു വരുന്നു എന്നത് കേരളത്തിലെ സ്ത്രീകളും മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിൽ ക്രിമിനലുകളായ പുരുഷൻമാർ ഏത് വിഭാഗത്തിലുള്ള സ്ത്രീകളായാലും ആക്രമിക്കപെട്ടപ്പോഴെല്ലാം അവർക്ക് വേണ്ടി പോരാടിയിട്ടുള്ളതിൽ ബഹുഭൂരിപക്ഷം പുരുഷൻമാരായിരുന്നു എന്ന വസ്തുത എടുത്തു പറയേണ്ടതുണ്ട്. നേരെ മറിച്ച് ക്രിമിനലായ സ്ത്രീകളുടെ ആക്രമണത്തിൽ പ്രത്യേകിച്ച് കുടുംബ ബന്ധങ്ങളിലുള്ള പ്രശ്നങ്ങളിൽ ഭാര്യമാരുടെ ക്രൂരവും പൈശാചികമായ ആക്രമണങ്ങളെ പ്രത്യേകിച്ചും സ്ത്രീ ശാക്തീകരണ നിയമ ദുരുപയോഗം നടത്തി നിരപരാധികളായ പുരുഷൻമാരെ സമൂഹത്തിൽ കരിവാരി തേക്കുമ്പോൾ എന്തേ ഒരു സ്ത്രീ പോലും ആ അപരാധികൾക്കെതിരെ ശബ്ദിക്കാൻ തയ്യാറാകാത്തത്.
ക്രിമിനലായ പുരുഷൻമാരാൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ മാത്രം ശബ്ദമുയർത്തുകയും ക്രിമിനലായ സ്ത്രീകൾ പുരുഷൻമാരെ ആക്രമിക്കുമ്പോൾ പാവാടയാകുന്നതും വിചിത്രമാണ്.

സാംസ്കാരിക നായകർ എത്രപേർ അത്യന്തം ഗൗരവകരമായ ഈ വിഷയങ്ങളിൽ പ്രതികരിക്കുവാൻ തയ്യാറായിട്ടുണ്ട്? സെലിബ്രിറ്റികളെ ആക്രമിക്കുമ്പോൾ മാത്രം വികാരം പുറത്ത് വരുന്ന സാംസ്കാരിക നായകൻമാരെ നമ്മുടെ കേരളത്തിന് ആവശ്യമുണ്ടോ?
ഒരു ജോലിയോ വരുമാനമോ ഇല്ലാത്ത സ്ത്രീകൾ പുരുഷൻമാരുടെ സമ്പത്തു മാത്രം മുന്നിൽ കണ്ട് വിവാഹബന്ധങ്ങളിൽ ഏർപ്പെട്ട് നിസ്സാരനാളുകൾക്കുള്ളിൽ ഭർത്താവിൻ്റെ സ്വത്തുക്കൾ തട്ടിയെടുക്കുകയും നിരപരാധികളായ ഭർത്താക്കൻമാർക്കെതിരെ അതി നിഷ്ഠൂരമായ രീതിയിൽ 498 A എന്ന നിയമവകുപ്പിലെ ഗാർഹിക പീഠനം ചുമത്തുകയും പിന്നീട് വിവാഹമോചനത്തിന് സമ്മർദ്ധം ചെലുത്തുന്ന സംഭവങ്ങളും ഈയടുത്ത കാലത്ത് വളരെയധികം വളർച്ച പ്രാപിച്ചിട്ടുള്ളതായി മനസ്സിലാക്കാൻ സാധിക്കുന്ന വസ്തുതയാണ്. ഈ വസ്തുതകൾക്കെതിരെ സർക്കാറുകളോ നിയമവ്യവസ്ഥയോ എന്തെങ്കിലും ഒരു ചെറുവിരൽ അനക്കാൻ തയ്യാറായിട്ടില്ല എന്നത് മനുഷ്യാവകാശ ധ്വംസനത്തിന് അവരും കുട പിടിക്കുന്നു എന്നതാണ് മനസ്സിലാകുന്നത്.

Advertisement

ഇങ്ങിനെയുള്ള കാര്യങ്ങളിൽ സ്ത്രീപക്ഷ വിരുദ്ധ സമീപനം ആയി കണക്കാക്കി സ്ത്രീപക്ഷ വോട്ടു ബാങ്കു പിന്തുണ നഷ്ടപ്പെടുമെന്ന ധാരണയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കണ്ണടച്ച് ഇരുട്ടാക്കുന്ന വസ്തുത മറ നീക്കി പുറത്തു വന്നതാണ് ഒരു You Tuber (You Tuber റെ ന്യായീകരിക്കുന്നില്ല) ക്കെതിരെ 3 സ്ത്രീകൾ നിയമം കൈയ്യിലെടുത്തഴിഞ്ഞാടിയപ്പോൾ സർക്കാറും നിയമപാലകരും കൈകൊണ്ട നടപടികൾ പൊതു സമൂഹം തിരിച്ചറിഞ്ഞതാണ്. ക്രിമിനലായ ഒരു പുരുഷൻ തെറ്റു ചെയ്യുമ്പോൾ അവരുടെ പേരും വിലാസവും ഫോട്ടോയും മാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ. ഇതേ കുറ്റത്തിൽ ഒരു സ്ത്രീ പങ്കാളിയായാൽ അവരുടെ പേരോ വിവരങ്ങളോ ദ്യശ്യ /ശബ്ദ/ പത്ര മാധ്യമങ്ങളിൽ വരില്ല എന്നത് പാവാട സംസ്കാരം മാധ്യമങ്ങളിലും വേരോടിക്കഴിഞ്ഞു എന്നു മനസ്സിലാക്കാം.

ഭരണഘടനാ നിയമ പുസ്തകത്തിൽ എല്ലാ പൗരൻമാരും തുല്യരാണ് എന്ന് എഴുതിവക്കുകയും തുല്യതക്ക് എല്ലാവർക്കും ഒരു പോലെ അവകാശമുണ്ട് എന്ന് സമർത്ഥിക്കുകയും ചെയ്യുന്നുണ്ട് Article 14 മുതൽ18 വരെ. എന്നാൽ സ്ത്രീ ശാക്തീകരണ പ്രക്രിയയെ വികലമാക്കി ചിത്രീകരിച്ചും വ്യാഖ്യാനിച്ചും ന്യായീകരിച്ചും അതിന് ഒത്താശ ചെയ്ത് കൊടുത്ത് ഉദ്യോഗസ്ഥ വൃന്ദങ്ങളും പുരുഷൻമാരെ സമ്മർദ്ധത്തിലാക്കാൻ വിടുവാ പണി ചെയ്ത് കൊടുക്കുന്നത് ഒരു പാവാട സംസ്കാരമായി വളർന്നു പന്തലിച്ചു കഴിഞ്ഞു. ഈ പാവാട സംസ്കാരം ക്രിമിനലുകളായ സ്ത്രീകൾ ഭർത്താക്കൻമാർക്കെതിരെ ആയുധമായി പ്രയോഗിക്കുവാൻ ഇടവരുത്തുകയും നിരുപാധികം തുടർന്ന് പോരുകയും ചെയ്യുന്നു എന്നതാണ് വസ്തുത.

വിവാഹിതയായ ഭാര്യക്ക് ഒരു ജോലിയോ വരുമാനമില്ലെങ്കിലോ പോലും ഭർത്താവിൻ്റെ സ്വത്തിൽ തുല്യ അവകാശമുണ്ട് എന്നും നിയമത്തിൽ എഴുതി വച്ചിരിക്കുന്നു എന്ന രീതിയാണ് സാധാരണ ജനങ്ങൾ തെറ്റായി മനസ്സിലാക്കി വച്ചിരിക്കുന്നത്. അല്ലെങ്കിൽ തെറ്റായി ധരിപ്പിച്ചു വച്ചിരിക്കുന്നത്. ഭാര്യയുടെ സ്വത്തിൽ ഭർത്താവിന് ഭാര്യ ജീവിച്ചിരിക്കുമ്പോൾ അവകാശമില്ല എന്നും ഭർത്താവിൻ്റെ സ്വത്തിൽ ഭാര്യക്ക് അവകാശമുണ്ട് എന്നും തെറ്റിദ്ധാരണ പരത്തിയാണ് ഉദ്യോഗവൃന്ദങ്ങൾ പാവാട സംസ്കാരം വളർത്തി കൊണ്ടുവന്നത്.

ഈ പാവാട സംസ്കാരത്തിൻ്റെ ബലത്തിൽ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങൾ ഭർത്താക്കൻമാരുടെ സ്വത്ത് തട്ടിയെടുക്കാനും തുടർന്ന് വിവാഹമോചനത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്നതിലുമെത്തി നിൽക്കുന്നു. അതിന് വേണ്ടി മാനവികതയുടെ അതിർവരമ്പു പോലും ലംഘിച്ച് മകളെയോ മകനേയോ പീഡിപ്പിച്ചു എന്ന് പരാതി സമർപ്പിച്ച് പോക്സോ നിയമത്തെ ദുരുപയോഗം ചെയ്യുന്നത് മനസ്സിലാക്കി ഹൈക്കോടതി രൂക്ഷമായി വിമർശിച്ച സംഗതികളാണ്. ഈയിടെ അന്തരിച്ച അദ്ധ്യാപിക സുഗതകുമാരി മുൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോൾ വെളിവാക്കിയ വസ്തുതയാണ് അനേകം പുരുഷൻമാർ വേട്ടയാടപ്പെടുന്ന വിവരങ്ങൾ. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വേട്ടയാടലുകൾ അനുദിനം കൂടി വരുന്നതല്ലാതെ അത് അവസാനിപ്പിക്കാൻ സർക്കാരോ അനുബന്ധ സംവിധാനങ്ങളോ ശ്രമം നടത്തുന്നില്ല. എന്തുകൊണ്ട് ജനമദ്ധ്യത്തിലോ മാധ്യമങ്ങളിലോ ചോദ്യങ്ങളായി എത്തുന്നില്ല?

Advertisement

2018/19 വർഷത്തിൽ കേരളത്തിൽ മാത്രം മൊത്തം 4063 ൽ 4008 വ്യാജ പോക്സോ കേസുകൾ കോടതിയിൽ തെളിഞ്ഞത് സമൂഹത്തിൽ എത്ര ചർച്ച ചെയ്യപ്പെട്ടു? 4008 വ്യാജ കേസുകൾ വന്നതിൽ ഹൈകോടതി ശക്തമായി വിമർശിച്ചു. എന്നാൽ, ഇനിയിതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു നടപടി കോടതികൾ സ്യൂകരിച്ചു?ഭർത്താക്കൻമാർക്കെതിരെ 4008 (87%) വ്യാജ കേസുകൾ നേരിട്ട് കോടതിയുടെ മുൻപിലെങ്ങിനെയെത്തും?പ്രമാദമായ കേസുകളിൽ സ്വമേധയാ കോടതി കേസെടുക്കുന്നതല്ലാതെ കോടതിയിലെത്തുന്നതിനു മുൻപ് ആനുപാധികമായ പല നടപടികളും ചെയ്ത് തീർത്തതിനു ശേഷം മാത്രമേ ഏതൊരു പരാതിയും കോടതിയിലെത്തുകയുള്ളൂ..

ഗൂഡാലോചന നടത്തി വ്യാജ പരാതി കൊടുക്കുമ്പോൾ നിയമപാലകർ ഈ പരാതികളുടെ വസ്തുതകൾ പരിശോധിച്ചിരുന്നെങ്കിൽ ഇത്രയും വ്യാജ കേസുകൾ കോടതികളിൽ എത്തുമായിരുന്നോ? അതായത് മുൻ വിധിയോടെയും പണത്തിനോ മറ്റോ സ്വാധീനത്തിനടിമപ്പെട്ടും നീതിപാലകർ വ്യാജ പരാതികൾ പരിഗണിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്?സർക്കാർ പണം ഉപയോഗിച്ചു പ്രവർത്തിക്കുന്ന സംവിധാനങ്ങൾ DLSA, സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള SPC(Service Provide Center) എന്നിവയിലൂടെയും ആണ് മേൽ പറഞ്ഞ വ്യാജ പരാതികളുടെ ഗൂഡാലോചനകളും നടപടികളും തുടക്കം കുറിക്കുന്നത് എന്ന് മനസ്സിലാക്കാൻ വലിയ വിഷമമൊന്നുമില്ല. ആ പരാതികൾ ഇനീഷ്യാറ്റ് ചെയ്തത് എവിടെ നിന്നാണ് എന്നും പരാതിക്കാരുടെയും എതിർ കക്ഷിയുടെയും സമവായ ചർച്ചകൾ മേൽ പറഞ്ഞ സ്ഥാപനങ്ങളിൽ നടന്നിട്ടുണ്ടോ എന്നും പരിശോധിച്ചാൽ മതി. അതു പരിശോധിക്കപ്പെട്ടാൽ മാത്രമേ ഇതിന് പിന്നിലുള്ള അദൃശ്യ കരങ്ങൾ ഏതെന്ന് മനസ്സിലാകൂ.
അതിന് എയറോനോട്ടിക്സ് സാങ്കേതിക വിദ്യയൊന്നും പഠിക്കേണ്ട ആവശ്യമില്ല.

4008 വ്യാജ കേസുകളാണ് എന്ന് കോടതി കണ്ടെത്തിയതിൽ ഈ പരാതികൾ കോടതിയിലെത്തും മുൻപ് നടന്ന പ്രക്രിയകളിൽ ഉദ്യോഗസ്ഥർ കുറ്റം ചെയ്തിട്ടുണ്ട് എന്നത് പൂർണ്ണ തെളിവല്ലേ? കുറ്റം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ഏതെങ്കിലും വകുപ്പുതല അന്വേഷണം നടന്നതായോ ശിക്ഷാ നടപടികൾ സ്വൂകരിച്ചതായി രേഖകളുണ്ടോ?

Note: മേൽ പറഞ്ഞ 4008 കേസുകൾ മാത്രമല്ലാ കേരളത്തിൽ പുരുഷൻമാർക്കെതിരെ നടന്നിട്ടുള്ളത്. ഇത് വെളിച്ചത്തിൽ വന്നതും പുറത്തു വന്നതുമായ പോക്സോ കേസുകൾ മാത്രമാണ്.
വിവാഹ മോചനത്തിന് വന്ന കേസുകളിൽ ഭൂരിഭാഗം പുരുഷൻ മാർക്കെതിരെയും 498A എന്ന വകുപ്പ് ചുമത്തിയിട്ടുള്ളതിൽ വ്യാജമാണ് എന്നതും പ്രത്യേക പരിഗണനക്കെടുക്കേണ്ട വിഷയമാണ്.
മേൽ പറഞ്ഞ പീഡനത്തിനിരയായ പുരുഷൻമാർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ അതിൽ കുറ്റവാളികളായ ഭാര്യമാർക്കെതിരെയും അതിന് കുട പിടിച്ച ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടികൾ എടുക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ? ഇല്ല എന്ന് വ്യക്തമായി പറയാം. പീഡനത്തിനിരയായവർ പലരും ആൽമഹത്യ ചെയ്തു ജീവിതം അവസാനിപ്പിക്കുകയോ? എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലാകുകയോ ചെയ്യുന്ന സംഭവങ്ങളാണ് എന്നത് മനസ്സിലാക്കിയാൽ മനസാക്ഷി മരവിച്ചിട്ടില്ലാത്തവരുടെ കണ്ണിൽ നിന്നും കണ്ണീർ പൊഴിയാതിരിക്കില്ല.

Advertisement

വിശ്വസിച്ച ഭാര്യമാരുടെ വ്യാജ കേസുകളിൽ നിയമപാലകർ ഒത്താശ ചെയ്തതിനു ശേഷം പരാതി കോടതിയിലെത്തുമ്പോളും തീരുന്നില്ല പുരുഷൻമാരുടെ കഷ്ടകാലം. നിയമ പരിജ്ഞാനമില്ലാത്ത ബഹുഭൂരിപക്ഷം വ്യക്തികളും വിശ്വസിച്ച് അഭിഭാഷകരെ നിയോഗിക്കുന്നു. എന്നാൽ ഇതിൽ ബഹുഭൂരിപക്ഷം അഭിഭാഷകർ ആട്ടിൻ തോലിട്ട ചെന്നായകളാണ് എന്ന് മനസ്സിലാക്കാതെ അവരെ വിശ്വസിച്ച് കക്ഷികൾ പണം കൊടുത്ത് കാത്തിരിക്കും. പണം കൈപറ്റിയ നൈതികത തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറെ അഭിഭാഷകർ സാമ്പത്തികമായും മാനസീകമായും തകർന്നിരിക്കുന്നവരിൽ ഭീതി ജനിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ പർവ്വതീകരിച്ച് വീണ്ടും വീണ്ടും പണം കൈപ്പറ്റി കൊണ്ടിരിക്കുകയാണെന്ന് ഭൂരിഭാഗം കക്ഷികളും മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിയാൽ തന്നെ അഭിഭാഷകരെ എതിർപ്പ് സമ്പാദിച്ച് കേസ് തനിക്കെതിരാക്കേണ്ട എന്ന് ചിന്തിച്ച് മിണ്ടാതിരിക്കുന്നവരും ധാരാളം ഉണ്ട്.

അധാർമികമായും നൈതികത തൊട്ടു തീണ്ടിയിട്ടില്ലാത്ത അഭിഭാഷകർ കക്ഷികളുടെ ചോര ഊറ്റി കുടിച്ച് ചണ്ടിയാക്കി കക്ഷികളെ ഒരു സമവായത്തിന് നിർബന്ധിച്ച് ആ സമവായ ശ്രമത്തിലെ ഉടമ്പടിയിലെ ബാക്കി വരുന്ന സമ്പത്തിൽ നിന്നു പോലും എച്ചിൽ ചട്ടിയിൽ കൈയ്യിട്ടു വരുന്ന പോലെയുള്ള നീചമായ പ്രവർത്തികൾ കൂടി ചെയ്യുന്നതായി അറിവിലേക്ക് എത്തിയിട്ടുണ്ട്. വിവാഹബന്ധത്തിലെ പ്രശ്നങ്ങളും സാമ്പത്തിക തകർച്ചയും കുറെ അധികം പേരെ ആൽമഹത്യയിലേക്ക് നയിച്ചിട്ടുണ്ട്. ആൽമഹത്യ ചെയ്തവരിൽ വളരെയധികം പേർ മദ്യപാനികളായിരുന്നു എന്ന മുൻ വിധിയിൽ മദ്യപാനമാണ് ആൽ മഹത്യയിലേക്ക് നയിക്കുന്നത് എന്ന വ്യാഖ്യാനമാണ് സമുഹം കൽപിക്കുന്നത്. എന്നാൽ ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ അല്ലെങ്കിൽ ദാമ്പത്യ ബന്ധം തകർന്ന കാരണത്താലും പുരുഷൻമാർ മദ്യത്തെ ആശ്രയിക്കുന്നു എന്നത് കാരണവും പച്ചയായ യാഥാർത്ഥ്യമാണ്. ഈ വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാരുകൾ തയ്യാറാകണംമേൽ പറഞ്ഞ കാര്യങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാകണം. ഇല്ലായെങ്കിൽ ഇനിയും അനേകം ആൽമഹത്യകളുടെ പരമ്പര തന്നെ ഉണ്ടാകും.
നീതിക്കുവേണ്ടി പോരാടുവാൻ അണിചേരൂ

 

 1,212 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 hours ago

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

Entertainment3 hours ago

30-35 കോടി പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനുവേണ്ടി ചിലവഴിച്ച സിനിമ

Entertainment4 hours ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment4 hours ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence4 hours ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment5 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment6 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment8 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment8 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment20 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment22 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Advertisement
Translate »