നിരപരാധികളായ ഭർത്താക്കൻമാർ ഭാര്യമാർ ചതിച്ചുവെന്നറിയുമ്പോൾ അതിനെ എങ്ങിനെ നേരിടും?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
368 VIEWS

Biju Joseph 

വിവാഹം കഴിക്കാൻ പോകുന്ന പുരുഷൻമാർ ഒന്നാലോചിക്കുക !!! ശിഷ്ടകാലം ജയിലിൽ കഴിയണോയെന്ന്. വിവാഹിതരായ പുരുഷൻമാരേ നിങ്ങൾ ബലാൽസംഗ കുറ്റത്തിന് ഏത് നിമിഷവും അറസ്റ്റിലായേക്കാം ജയിലിലുമായേക്കാം. ഇത് നിസ്സാരമായി തള്ളി കളയേണ്ട സംഗതിയല്ലാ. ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ബലാൽസംഗമെന്ന് സുപ്രീം കോടതി നടത്തിയ പരാമർശം സുപ്രീം കോടതിയിൽ ഫെമിനിസ്റ്റ് സംഘടനകൾ നൽകിയ IPC 375 (2) ഭേദഗതികൾ വരുത്തി ബലാൽസംഗ കുറ്റമാക്കണമെന്ന ഹർജ്ജി പരിഗണിക്കുമ്പോൾ സ്വാധീനം ചെലുത്തുവാൻ ഉദ്ദേശിച്ചോ അതിന്റെ മുന്നോടിയായോ ഉള്ളതാണ്.
Exception 2 : sexual intercourse or sexual acts by a man with his own wife, the wife not being under eighteen years of age, is not rape.

IPC 375 (2) റദ്ദാക്കിയാൽ എന്തെല്ലാം ഭവിഷ്യത്തുകൾ നിരപരാധികളായ പുരുഷൻമാർ നേരിടണമെന്ന് ഏതെങ്കിലും വിവാഹിതരായ പുരുഷൻമാർ ചിന്തിച്ചിട്ടുണ്ടോ ?നിങ്ങളുടെ ഭാര്യയുമായി നിസ്സാര കാര്യങ്ങൾക്കോ മറ്റോ നിങ്ങൾ ഭാര്യയെ ദേഷ്യപ്പെട്ടു എന്നിരിക്കുക. കാലത്ത് നിങ്ങൾ ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ അത് ഭാര്യ മറന്നിട്ടുണ്ടാകും ഇനി ആ ഭാര്യ ദേഷ്യത്തിലാണ് എങ്കിൽ നിങ്ങൾ അവളോട് ഒരു മാപ്പ് പറഞ്ഞ് സാധാരണ ജീവിതത്തിലേക്കെത്താറാണ് പതിവെങ്കിൽ. IPC 375 (2) റദ്ദാക്കിയാൽ നിങ്ങളുടെ മാപ്പ് ചിലപ്പോൾ വിലപോകില്ലാ. കാരണം ആ നിയമം ഭേദഗതി വരുത്തിയാൽ ഭാര്യയുടെ ഇങ്ങിനെയൊരു മൊഴി “ഇന്നലെ അല്ലെങ്കിൽ ഒരു വർഷം മുമ്പ് എന്റെ ഭർത്താവ് എന്റെ സമ്മതമില്ലാതെ എന്നെ ബലാൽസംഗം ചെയ്യുകയായിരുന്നു ” എന്ന് പറഞ്ഞാൽ. അടുത്ത ഏത് നിമിഷവും നിങ്ങൾ ജയിലഴിക്കുള്ളിലാകും.

നിങ്ങൾ സമ്പന്നനും എത്ര അധികാര പദവിയിൽ ഇരിക്കുന്നവനായാലും നിങ്ങളുടെ സമ്പാദ്യം ഭാര്യയുടെ ഒരു ബലാൽസംഗ മൊഴി കൊണ്ട് നിങ്ങളെ സമ്മർദ്ദത്തിലാക്കി ഭാര്യയുടെ പേരിലാക്കാൻ അധികം നേരമെന്നും വേണ്ടാ…IPC 375 (2) റദ്ദാക്കിയാൽ നിങ്ങളുടെ വീട്ടിൽ നിങ്ങൾ ഒരു അണുബോംബ് സൂക്ഷിക്കുന്നതിന് തുല്യമാണ്.ഞാൻ എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കുകയല്ലാ… ഒരു വിഭാഗം കുറ്റവാസനയുള്ള സ്ത്രീകൾക്ക് ഇത് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ളതും ഭർത്താവിനെതിരെ തന്റെ ശത്രുത തീർക്കാനുമുള്ള ആയുധമായി തീരുമെന്ന് ഉറപ്പ്.

IPC 375 (2) എക്സെപ്ഷൻ റദ്ദാക്കിയാൽ ആയിരക്കണക്കിന് അമ്മമാർ അവരുടെ നിരപരാധികളായ പുരുഷമക്കൾ ജയിലിൽ കിടക്കുന്നത് കാണും ദുഃഖിക്കേണ്ടിവരും. ആയിരക്കണക്കിന് സഹോദരിമാർ അവരുടെ സഹോദരൻമാർ ജയിലിൽ കിടക്കുന്നത് കണ്ട് ദുഖിക്കേണ്ടിവരും..ക്രിമിനൽ ഫെമിനിസ്റ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന നിയമദുരുപങ്ങൾ നിമിത്തം ഇപ്പോൾ തന്നെ ആയിരക്കണക്കിന് പുരുഷൻമാരുടെ കുടുംബജീവിതങ്ങൾ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേർ ആത്മഹത്യകളും ചെയ്ത് ജീവൻ വെടിഞ്ഞു. ഇനി അത് പോലുള്ള നിയമ ദുരുപയോഗങ്ങൾ അതിന്റെ ഉഗ്രരൂപം പ്രാപിച്ച് നിങ്ങളുടെ വീട്ടിലെത്താൻ അധിക സമയം വേണ്ടാ…

ആരോപണമുന്നയിക്കുന്ന ഭാര്യ സന്തോഷത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് അടുത്ത ദിവസം ഭർത്താവിന്റെ സെമൻ പുരണ്ട വസ്ത്രമടക്കം കൊണ്ട് പോലീസ് സ്റ്റേഷനിൽ പോയി തന്റെ സമ്മതമില്ലാതെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് പരാതി നൽകിയാൽ തെളിവുകൾ ഭാര്യക്ക് അനുകൂലമാകില്ലേ? തീർച്ചയായും ഭർത്താവിനെതിരെയാകും തെളിവുകൾ . നിരപരാധികളായ ഭർത്താക്കൻമാർ താൻ തെറ്റുകാരനല്ലാ എന്ന് എങ്ങിനെ തെളിയിക്കുവാൻ സാധിക്കും?
ഒരിക്കലും സാധിക്കില്ലാ.വീട്ടിനകത്ത് ബെഡ്‌ റൂമിൽ കാമറയുടെ മുമ്പിലല്ലല്ലോ സാധാരണ ലൈംഗിക ബന്ധത്തിലേർപ്പെടുക. സമ്മതത്തോടെയാണോ സമ്മതമില്ലാതെയാണോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പുരുഷൻ എങ്ങിനെ തെളിയിക്കും?

നിരപരാധികളായ ഭർത്താക്കൻമാർ തന്റെ ഭാര്യമാർ ചതിച്ചുവെന്നറിയുമ്പോൾ അതിനെ എങ്ങിനെ നേരിടും? ജയിൽ ശിക്ഷ ഉറപ്പാകുമെന്നറിയുന്ന നിരപരാധിയായ പുരുഷൻ ബലാൽസംഗ കുറ്റത്തിന് ലഭിക്കുന്ന ഏഴോ അതിലധികം വർഷമോ ജയിലിൽ കിടക്കുന്നതിന് പകരം തന്നെ ചതിച്ച ഭാര്യയെ കൊന്ന് ജയിലിൽ പോകാനല്ലേ തുനിയൂ ?? അത് മാത്രമല്ലാ ഭാര്യ തന്നെ ചതിക്കുമെന്ന സംശയം ജനിച്ചാൽ കൊലപാതക പരമ്പര തന്നെ നടക്കില്ലാ എന്ന് പറയാൻ ആർക്ക് സാധിക്കും?ലോകത്ത് കാലങ്ങായി പുരുഷൻമാരുടെ പക്കലിരിക്കുന്ന അവരുടെ നിയന്ത്രണത്തിലിരിക്കുന്ന സമ്പത്ത് ഒരു കൂട്ടം ക്രിമിനൽ സ്ത്രീകളുടെ പക്കലെത്തിക്കാനുള്ള ഫെമിനിസ്റ്റ് അജണ്ട മാത്രമാണ് IPC 375 (2) റദ്ദാക്കാനുള്ള ഫെമിനിസ്റ്റ് സംഘടനകളുടെ ഹർജ്ജികളുടെ പിന്നിലുള്ളത്.

ചിത്രത്തിൽ കൊടുത്തിരിക്കുന്ന ഒരു സമ്മതപത്രം പൂരിപ്പിച്ച് കൈയ്യിൽ സൂക്ഷിക്കുക എന്നത് മാത്രമാണ് ഭാര്യയുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധം നടത്തിയെന്നതിന് തെളിവ് കൊടുക്കുവാൻ സാധിക്കുക.ദാമ്പത്യ ജീവിതത്തിലെ ഊഷ്മളതയും സ്നേഹവും ആൽമാർത്ഥതയും വിശ്വാസവും സമ്മതപത്രത്തിലൂടെ ഒപ്പിട്ട് ലൈംഗിക ബന്ധത്തിന് ഉടമ്പടിയാക്കുന്നത് ദാമ്പത്യ ജീവിതം യാന്ത്രികമാക്കി മാറ്റാനും മാനവീകത ഭൂമിയിൽ നിന്നും ഇല്ലാതാകുവാനും കാരണമാകില്ലേ? മാനവീകതയില്ലെങ്കിൽ മാനവകുലം ഇനി എത്ര കാലം നിലനിൽക്കുമെന്ന് ആർക്കറിയാം …

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.

ആ പുസ്തകത്തിൽ തിരുവനന്തപുരം ജില്ലയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കട്ടിലിന്റെ ചുറ്റും ഓടിച്ച ‘മഹാനടനെ’ കുറിച്ച് പറയുന്നുണ്ട്

രജിത് ലീല രവീന്ദ്രൻ ലാൽ ജോസ് സംവിധാനംചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിൽ