fbpx
Connect with us

Featured

കടുവയും തന്ത പുരാണവും

Published

on

ബിജു കൊമ്പനാലിൽ

കടുവയെ കണ്ടില്ലെങ്കിൽ കടുവയെ പറ്റി എഴുതിയില്ലെങ്കിൽ അതൊരു കുറച്ചിലായി പോകും എന്നു തോന്നുന്നു.സിനിമയുടെ തുടക്കം കഥാപാത്രങ്ങൾ സാങ്കൽപികമാണ് എന്നുള്ള ഒരു എഴുത്തു വരുമ്പോൾ തന്നെ പഴയ കാലത്തേക്ക് മനസ്സ് ഊളിയിട്ടു പോയി.പണ്ട് ഷാജി കൈലാസ് രഞ്ജിപണിക്കർ കൂട്ടുകെട്ട് ഒരുക്കുന്ന സിനിമകളിലെല്ലാം ഇത്തരത്തിലുള്ള എഴുത്തുകുത്തുകൾ ആദ്യംതന്നെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന നിമിഷം തിയേറ്ററിൽ വലിയ കൈയ്യടികൾ ആയിരുന്നു.ഇവിടെ ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരുന്നാണ് പടം കണ്ടതെങ്കിലും മനസ്സിൽ ഒരു വലിയ കൈയ്യടി ഞാൻ സ്വയം സൃഷ്ടിച്ചു….
അടുത്ത ദൃശ്യങ്ങൾക്കായി കാത്തിരുന്നു.കടുവ ആവുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല എന്ന് ഓരോ നിമിഷവും തിരിച്ചറിയുന്ന നിമിഷങ്ങളായിരുന്നു പിന്നീട് വന്നത്..

പണ്ട് സുരേഷ് ഗോപിയുടെ ചിത്രങ്ങളിൽ രഞ്ജി പണിക്കരും ഷാജി കൈലാസ് ചേർന്നൊരുക്കുന്ന വാക്കുകളുടെയും ദൃശ്യങ്ങളുടെയും ഒക്കെ കുത്തൊഴുക്കിൽ എഴുന്നേറ്റ് കൈയ്യടിച്ചു പോയിട്ടുണ്ട്…സുരേഷ് ഗോപിയുടെ മാത്രമല്ല.. ചുമ്മാ ആ ക്രെഡിറ്റ്‌ അങ്ങോട്ട് മാത്രം പോകണ്ട.. ജോസഫ് അലക്സിനെ ഒക്കെ മറക്കാൻ പറ്റുമോ ? ജസ്റ്റ്‌ റിമമ്പർ ദാറ്റ്, ഷിറ്റ് എന്നൊക്കെ കക്കൂസിൽ ഇരുന്നു മാത്രമല്ല, മറ്റ് പല സ്ഥലങ്ങളിൽ പോലും ചങ്കൂറ്റത്തോടെ, വലിയ പ്രതികരണ ബോധത്തോടെ എഴുന്നേറ്റുനിന്ന് പറയാൻ പഠിപ്പിച്ചത് രഞ്ജി പണിക്കർ ഷാജി കൈലാസ് സുരേഷ് ഗോപി കൂട്ടുകെട്ട് ആയിരുന്നു.പിന്നെയും കുറെനാൾ സിനിമകൾ കണ്ടപ്പോൾ ആണ് കർമ്മം കൊണ്ട് ബ്രാഹ്മണൻ ആകണമെന്നും, അങ്ങനെ ബ്രാഹ്മണനായ എന്റെ അച്ഛൻ അമ്പലത്തിലെ തിരുവാഭരണ മോഷണക്കേസിൽ മനസാ വാചാ അറിയാതെ പ്രതിചേർക്കപ്പെടുകയും അതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതിനെ ദുഃഖത്തിൽ നാടുവിട്ടുപോയി സബറോം കി സിന്ദഗീ ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ എന്നൊക്കെ ഉരുവിട്ട് കൊണ്ടു നാടു മുഴുവൻ ചുറ്റി നടക്കണമെന്നും, ഇടയ്ക്ക് ഗ്യാപ്പിൽ പോയി ബോംബെയിലെ ഒന്നോരണ്ടോ തെരുവുകൾ ഒക്കെ ഒഴിപ്പിക്കണമെന്നും പിന്നെ അതിന്റെ അടുത്ത അവധിക്കാലത്ത് കുറെ പണവും പൊന്നും ഒക്കെയായി തിരിച്ചുവന്നു നാട്ടിലെ ഏതെങ്കിലും മുടങ്ങിക്കിടക്കുന്ന ഒരു അമ്പലത്തിലെ ഉത്സവം നാട്ടുകാരെ മുന്നിൽ നിന്ന് നയിച്ച് നടത്തണമെന്നും ഒക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായി.അത് മാത്രമല്ല നീതിക്കുവേണ്ടിയും ജാതിക്കും മതത്തിനും വർഗീയതയ്ക്കും എതിരെ പോരാടുന്ന ഒരു പോലീസ് ഓഫീസറായും, പത്രപ്രവർത്തകനായും, സാമൂഹിക പ്രവർത്തകനായുമൊക്കെ മാറണമെന്നുള്ള അതിയായ ആഗ്രഹം മനസ്സിൽ ജനിക്കുന്നതും മനസ്സിൽ വിവിധതരം യൂണിഫോമുകൾ ഒക്കെ ഇട്ടു നടന്നതും ആ കാലത്താണ്…ഇവരുടെ ഒക്കെ ചിത്രങ്ങളിലൂടെയാണ് ഡയലോഗുകളിലൂടെ ആണ്..

പിന്നെ എന്നോ ഏതോ ഒരു സമയത്ത് മനസ്സിലായി എത്ര ആക്ഷനും കട്ടും ഒക്കെ പറഞ്ഞു എത്ര ആവർത്തി ഇത്തരം ഡയലോഗുകൾ നമ്മൾ എടുത്ത് വീശിയാലും അഭിനയിച്ചാലും, ഇത് പറയുന്ന ആളുകളുടെ സ്വഭാവത്തിൽ ഇതൊന്നും വലിയ വ്യതിയാനങ്ങൾ വരുത്തണം എന്നുണ്ടെങ്കിൽ മറ്റെന്തൊക്കെയോ ആണ് വേണ്ടതെന്ന്..പോസിറ്റീവ് എനർജി പോലെ മനസ്സിൽ നിറയുന്ന എന്തോ ഒന്ന്..കടുവ കണ്ടതിൽ പിന്നെ മോഹം മറ്റൊരു വഴിയിലാണ് സഞ്ചരിക്കുന്നത്.രണ്ട് ജുബ്ബയും മുണ്ടും മേടിക്കണം.കേരളത്തിൽ നടക്കുന്ന നായക പ്രതിനായക, നീതിയും അനീതിയും തമ്മിലുള്ള പോരാട്ടങ്ങളിൽ മുണ്ട് വലിയ ഒരു ഘടകമാണ് എന്നാണ് കുറേ നാളായി മനസ്സിലാകുന്നത്.മുണ്ട് മേടിച്ചാൽ മാത്രം പോരാ, അത് അഴിഞ്ഞു പോകാതെ കൃത്യമായി ഉടുക്കാനും, ആവശ്യം വരുമ്പോൾ മുണ്ട് മടക്കി കുത്താനും, നാല് ചീത്ത പറയാനും ഒക്കെ അറിയാവുന്ന ആളുകൾക്ക് മാത്രമേ ഇത്തരം പോരാട്ടങ്ങളിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ എന്ന് ജിതിൻ രാം ദാസ് പറഞ്ഞിട്ടുണ്ട് എന്ന് മുണ്ട് ഉടുത്താൽ നാഴികയ്ക്ക് നാല്പതു വട്ടം അഴിഞ്ഞുപോകുന്ന എന്നോട് ഞാൻ തന്നെ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്.കമോൺ ബിജു കമോൺ.. കമോൺട്രാ ബിജു.. എന്ന് ഞാനൊരു ഉരുവിട്ടു കൊണ്ടേയിരിക്കുന്നു .അത് വീണ്ടും വീണ്ടും വീണ്ടും ആവർത്തിച്ച് ആവർത്തിച്ച് ഉറപ്പിക്കുന്നതുകൊണ്ട് ഇനി സംശയത്തിന് കാര്യമൊന്നുമില്ല.രണ്ട് മുണ്ട് മേടിക്കണം ജുബ്ബ മേടിക്കണം കർമ്മം കൊണ്ട് ബ്രാഹ്മണൻ ആകുതിനേക്കാൾ അതുക്കും മേലെ ആണ് അച്ചായൻ ആവുക എന്നുള്ളത്. കടുവ കാണുമ്പോൾ മാത്രമാണ് ഒരു ഉത്തരവാദിത്വമുള്ള, നീതിബോധമുള്ള അച്ചായന്റെ ഉത്തരവാദിത്തങ്ങൾ കുറച്ചുകൂടി കൂടുതലാണ് എന്ന് മനസ്സിലാക്കുന്നത്.

പള്ളിയും പട്ടക്കാരനും ഒക്കെ ഉപദേശിച്ച് നന്നാക്കുക, അങ്ങനെ ഉപദേശിച്ചു നന്നായി ഇല്ലെങ്കിൽ അടികൊടുത്ത് കിണറ്റിൽ പിടിച്ചെടുക എന്നിങ്ങനെയുള്ള വളരെ വലിയ ഒരു ഉത്തരവാദിത്തം കൂടി നിർവഹിക്കാനുണ്ട് എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കണം..പുലി മാത്രമല്ല കടുവ പതുങ്ങുന്നതും ഒരേ കാര്യത്തിന് തന്നെയാണ് നല്ല അച്ചായൻ ആവാനുള്ള പ്രഥമ ലക്ഷണമാണ് അത്.. ഏത്… നല്ലപോലെ പതുങ്ങാൻ പഠിക്കുക എന്നുള്ളത്… എത്രത്തോളം നല്ലപോലെ പതുങ്ങുന്നുവോ, അത്രത്തോളം നല്ല പോലെ നമുക്ക് കുതിക്കാൻ സാധിക്കും കർമ്മം കൊണ്ട് ബ്രാഹ്മണൻ ആകുന്നത് പോലെ ഒന്നും അല്ല, മാപ്പ് പറയാൻ പോവുക എന്നുള്ളതും അച്ചായന്മാരുടെ ഒരു നല്ല രീതിയാണ്. മാർപാപ്പ പോലും പല കാര്യങ്ങളിലും മാപ്പ് പറഞ്ഞിട്ടുണ്ട്, മാപ്പുപറഞ്ഞു കൊണ്ടിരിക്കുന്നുണ്ട് എന്നൊക്കെ ചരിത്രം പരിശോധിച്ചാൽ പറയാൻ പറ്റില്ല.. ചെയ്ത തെറ്റുകൾക്കും അവകാശങ്ങൾക്കും ഒക്കെ മാപ്പ് പറയാൻ ആയിരുന്നുവെങ്കിൽ നമ്മുടെ ഇവിടുത്തെ പുരോഹിത വർഗ്ഗത്തിന് എന്നും അതിനു തന്നെയാണ് സമയം ഉണ്ടാവുകയുള്ളൂ.എല്ലാത്തരത്തിലും നോക്കുമ്പോൾ ഒരു കടുവ ആകുന്നതാണ് അടിപൊളി… ഒരൊന്നൊന്നര അച്ചായൻ കടുവ…
ഒരൊന്നൊന്നര ചോദ്യങ്ങൾ ചോദിക്കുന്ന കടുവ.ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നങ്ങൾ, ഉറക്കം കെടുത്തുന്നത് ആയിരിക്കണം സ്വപ്നങ്ങൾ.. ജീവിതത്തിൽ ഒരു റബറിന്റെ ഇല പോലും മിസൈൽ പോലെ പറക്കാൻ കഴിയും എന്ന് കരുതുന്നില്ല..

പക്ഷേ കടുവയിൽ നിന്ന് പ്രചോദിതമായ റബറിന്റെ ഇലക്ക് പോലും കടുവയുടെ ഗർജ്ജന ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഉയർത്തെഴുന്നേൽക്കാൻ സാധിക്കും, മനുഷ്യരാശിയെ കോൾമയിർ കൊള്ളിക്കാൻ സാധിക്കും എന്നിങ്ങനെയുള്ള ഒരുപാട് മോട്ടിവേഷൻ പാഠങ്ങൾ ഉള്ള ഒരു മനോഹരമായ ചിത്രം…
എഴുന്നേറ്റ് കൈ അടിക്കാതിരിക്കാൻ ആയില്ല….കടുവ ആകണം ജുബ്ബയും മുണ്ടും മേടിക്കണം… കർമ്മം കൊണ്ട് ബ്രാഹ്മണൻ ആകാൻ പറ്റും എന്ന് കേൾക്കുന്നു..അടുത്ത ജന്മത്തിൽ അച്ചായൻ ആവാൻ എന്താണ് ചെയ്യേണ്ടത്..

ഓപ്ഷൻസ്
തന്തക്ക് ജനിക്കണം…നല്ല തന്തക്ക് ജനിക്കണം..തന്തയുടെ ചോരയുടെ വീര്യമാണ്
ഇത് ഏതെങ്കിലും ആണോ??
തന്ത പുരാണം തുടരുകയാണ് സുഹൃത്തുക്കളെ..
നിന്റെ തന്തയല്ല എന്റെ തന്ത
അവന്റെ തന്ത അല്ല എന്റെ തന്ത
അപ്പുറത്തെ വീട്ടിലെ അവന്റെ തന്തയെ അല്ല ഇപ്പോഴത്തെ വീട്ടിലെ അവന്റെ തന്ത
പാകിസ്ഥാനിലെ തന്തയല്ല ഇന്ത്യയിലെ തന്ത
അമേരിക്കയിലെയും ഇറാഖിലെയും ഇറാനിലെയും അഫ്ഗാനിസ്ഥാനിലെയും നോർവേയിലെയും ജപ്പാനിലെയും തന്ത ഒന്നുമല്ല ഇവിടത്തെ തന്ത…
ഇവിടെ ഒന്നൊന്നര തന്ത മാരുടെ കാലമാണ്…
തള്ളമാരുടെ ഒരു ഗതികേട്

 

Advertisement

 1,038 total views,  8 views today

Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment12 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment13 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment14 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment14 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »