Biju Kombanalil
നമുക്ക് അഭിമാനിക്കാം…പക്ഷേ അങ്ങനെ അഭിമാനിക്കണം എങ്കിൽ നമ്മൾ ഒരു നൂറു കൊല്ലം പുറകോട്ടു പോകണം എന്ന് തോന്നുന്നു.അതെന്താ നൂറു കൊല്ലം..പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വേരുകൾ തേടിയുള്ള യാത്ര ഇന്ത്യയിൽ അവസാനിക്കണം എന്നുണ്ടെങ്കിൽ അത്രയൊക്കെ യാത്ര ചെയ്താലേ പറ്റൂ
അല്ല ഈ ചാനല്കാരൊക്കെ പറഞ്ഞ ഇന്ത്യൻ ബന്ധം.അത് പറയാം….
നമ്മുടെ ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ മുത്തച്ഛനും മുത്തശ്ശിയും പണ്ട് ഇന്ത്യയിൽ ആയിരുന്നു…
പണ്ട് എന്നുവെച്ചാൽ ഒരു നൂറുവർഷം മുന്നേ..എന്നുവെച്ചാൽ.. പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന സമയത്ത് ആണെന്ന് ആ അപ്പോൾ അതാണോ കാര്യം… അപ്പോൾ പുള്ളി ഇന്ത്യക്കാരൻ അല്ലേ…പറയട്ടെ അതെ…600 ഓളം നാട്ടുരാജ്യങ്ങൾ ഒക്കെ ഉണ്ടായിരുന്ന അന്നത്തെ ഇന്ത്യയിൽ ആയിരുന്നു ഋഷി സുനാക്കിന്റെ
മുത്തശ്ശനും മുത്തശ്ശിയും താമസിച്ചിരുന്നത് തീർച്ചയായിട്ടും ബ്രിട്ടീഷ് ഇന്ത്യയിലെ താമസക്കാരായിരുന്നു…
ബിജു എന്തിനാണ് ബ്രിട്ടീഷ് ഇന്ത്യ എന്ന് പറയുന്നത്..
ബ്രിട്ടീഷുകാർ അന്ന് അങ്ങനെയാണ് പറഞ്ഞിരുന്നത്.. അവരാണല്ലോ അന്നത്തെ ഇന്ത്യ അങ്ങനെ സാധ്യമാക്കിയിരുന്നത് .ഋഷിയുടെ പിതാമഹനായ രാംദാസ് സുനക് നെയ്‌റോബിയിൽ ഗുമസ്തനായി ജോലി ചെയ്യാൻ ബ്രിട്ടീഷ് ഇന്ത്യയിലെ ഗുജ്‌റൻവാല എന്ന സ്ഥലത്ത് നിന്ന് സ്വാതന്ത്ര സമരം ഒക്കെ കൊടുംബിരി കൊണ്ടിരുന്ന സമയത്ത് 1935 ൽ കെനിയയിലേക്ക് പോയി. രാംദാസിന്റെ ഭാര്യ സുഹാഗ് റാണി സുനക് 1937-ൽ ആണ് കെനിയയിലേക്ക് പോകുന്നത് .ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന ഇന്ത്യയുടെ ഭാഗം ആയിരുന്നു ഗുജ്‌റൻവാല ഓ ഇപ്പോളാണ് ഒന്നു സമാധാനമായത്…എന്ത് സ്വാതന്ത്ര സമരം ഒക്കെ കൊടുംബിരി കൊണ്ടിരുന്ന കാലത്ത് ഇന്ത്യയിൽ നിന്ന് പോയി എന്നുള്ളതോ…. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടങ്ങൾ അല്ലേ അല്ല… അവർ ഇന്ത്യയിൽ ആയിരുന്നുവല്ലോ ഗുജ്രൻവാല എന്ന സ്ഥലത്താണ് അവർ ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന ഇന്ത്യയിൽ താമസിച്ചിരുന്നത് .
ഓ വീണ്ടും സമാധാനമായി…
അതെയോ…
പക്ഷേ അത് ഇപ്പോൾ പാകിസ്ഥാനിൽ ആണ്.
അതെന്താ അങ്ങനെ?
ബ്രിട്ടീഷ് ഇന്ത്യ മൂന്നായി വിഭജിച്ചപ്പോൾ ആ സ്ഥലം പാകിസ്ഥാനിലേക്ക് പോയി.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആധുനിക പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഈ പറയുന്ന സ്ഥലം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
എന്ന് ആരു പറഞ്ഞു?
ചുമ്മാ ഒന്നു ഗൂഗിൾ ചെയ്തു നോക്കിയാൽ മതി ബ്രോ.
അപ്പോൾ ഈ ചാനലുകാർ ഇതൊന്നുo പറയുന്നില്ലല്ലോ…
അത് അവരോട് തന്നെ ചോദിക്കണം
എന്തായാലും ഗുജ്രൻവാല എന്ന സ്ഥലം ഇപ്പോൾ പാകിസ്ഥാനിൽ ആണ്.
നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് Yashvir എന്നാണ്. അദ്ദേഹം ജനിച്ചത് കെനിയയിൽ ആണ് …
എന്ത് കെനിയയോ… അത് ഒരു ആഫ്രിക്കൻ രാജ്യം അല്ലേ…
അതെ… എന്താ ആഫ്രിക്ക എന്ന് കേട്ടപ്പോൾ കുറച്ചിലായി പോയോ..?
അമ്മയുടെ പേര് അറിയാമോ
ഇല്ല
അമ്മയുടെ പേര് usha Sunak എന്നാണ്.
അവർ ജനിച്ചത് ഇന്ത്യയിൽ ആയിരിക്കും?
അല്ല അവർ ജനിച്ചത് ടാൻസാനിയയിൽ വച്ച് ആണ്..
ങ്ങേ.. അതും ഒരു ആഫ്രിക്കൻ രാജ്യം അല്ലേ..
ഒരർത്ഥത്തിൽ പറഞ്ഞാൽ നമ്മുടെ പൂർവികർ എല്ലാം ആഫ്രിക്കക്കാർ അല്ലേ
ബ്രോ
ആഫ്രിക്കക്കാരോ..
ചുമ്മാ ഓരോന്ന് പറയുകയാണ്…
അതേ ബ്രോ…
നമ്മുടെ പൂർവികർ എല്ലാം ആഫ്രിക്കക്കാർ ആണ്…. കുറേ വർഷങ്ങൾക്ക് മുമ്പ് അവിടെ നിന്ന് പാലായനം ചെയ്ത് ഉണ്ടായ മനുഷ്യവംശങ്ങൾ മാത്രമേ ഇന്ന് ലോകത്ത് ഉള്ളൂ…
അല്ലാതെ ഏതെങ്കിലും ദിവ്യശക്തി മണ്ണപ്പം ചുട്ട് കളിച്ച് ഉണ്ടായ ഒരാളും ഭൂമിയിൽ ഇല്ല
നമ്മളൊക്കെ ആഫ്രിക്കക്കാരുടെ പിന്മുറക്കാർ ആണ് എന്നുപറയുമ്പോൾ ആവേശം കുറയുന്നുണ്ടോ
എന്താ ബ്രോ മുഖത്ത് ഒരു നിരാശ…. അതെന്താ താങ്കൾക്ക് ഒരു ആവേശവും തോന്നാത്തത്
അതുപോട്ടെ ബ്രോ.. നിങ്ങള് ഇന്ത്യൻ ബന്ധം എന്താണ് എന്ന് പറയ്…ബാക്കി കൂടി പറയ്
Ok,വിഷയത്തിലേക്ക് തിരിച്ചുവരാം
അതായത്, നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുത്തച്ഛനും, മുത്തശ്ശിയും ബ്രിട്ടീഷ് ഇന്ത്യയിൽ ആയിരുന്നു , എന്നാൽ അവരുടെ മകൾ ആഫ്രിക്കയിൽ ആയിരുന്നു താമസിച്ചിരുന്നത്.
അതിൽ Usha Sunak, Yashvir എന്നിവർ തമ്മിൽ വിവാഹം കഴിച്ചതിൽ ഉണ്ടായ മകനാണ് ഇദ്ദേഹം…
1960-കളിൽ ഋഷിയുടെ മാതാപിതാക്കൾ ആഫ്രിക്കയിൽനിന്ന് യുകെയിലേക്ക് കുടിയേറി. ബ്രിട്ടീഷുകാർ ആയി… ഒരുകാലത്ത് നമ്മളെയൊക്കെ ഭരിച്ചിരുന്ന ഒരു രാജ്യത്തിന്റെ പൗരൻ…ഇപ്പോൾ ഇതൊക്കെ നാട്ടിൽ വളരെ സാധാരണ കാര്യം അല്ലേ
അതിൽ കുഴപ്പം ഒന്നുമില്ല.. ഓരോരുത്തരുടെ ഇഷ്ടം അല്ലേ.
അവിടെവച്ച് 1980-ലാണ് Southampton, Hampshire എന്ന സ്ഥലത്ത് വെച്ച് ഋഷി സുനക് ജനിക്കുന്നത്.
ബ്രിട്ടനിലെ ആദ്യത്തെ വെള്ളക്കാരല്ലാത്ത പ്രധാനമന്ത്രിയായി ഋഷി സുനാക്ക് ആയി മാറി എന്നുള്ളത് വലിയ ഒരു ചരിത്ര സത്യമാണ്….അത് ആ രാജ്യത്തെ സംബന്ധിച്ച്, അവിടുത്തെ ജനങ്ങൾ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്ന ആശയ അഭിപ്രായ സ്വാതന്ത്ര്യത്തിന്, അവർ ഉയർത്തുന്ന മാനവികതയ്ക്ക് കൊടുക്കുന്ന വലിയ ഒരു അഭിമാന നേട്ടം തന്നെയാണ്.. അതിനെ അങ്ങനെ ആണ് അവർ മനസിലാക്കുന്നത്
മതത്തിനും വംശത്തിനും ജാതിക്കും ഒക്കെ അപ്പുറത്ത് അവരുടെ ഒരു പൗരനെ ആ രാജ്യത്തിന്റെ പൗരന്മാർക്ക് പ്രഥമസ്ഥാനത്തു പ്രതിഷ്ഠിക്കാൻ കഴിയുന്നു എന്നുള്ളത് ആ രാജ്യത്തെ ജന മനസ്സുകളുടെ വിശാലതയാണ് കാണിക്കുന്നത്.
അദ്ദേഹം ജന്മം കൊണ്ട് ബ്രിട്ടീഷുകാരനാണ്, വിവിധ മതങ്ങൾക്ക് സ്വാതന്ത്ര്യം ഉള്ള ഒരു രാജ്യത്ത് ബ്രിട്ടീഷ് പൗരത്വമുള്ള ഒരു ഹിന്ദുവാണ് എന്നുള്ളതാണ് ഒരു യാഥാർത്ഥ്യം.ഇതിന്റെ അഭിമാനം നമ്മൾ ദേശത്തിന്റെ വേരുകൾ വെച്ച് പങ്കിടാൻ നോക്കിയാൽ ഇന്ത്യയും പാകിസ്ഥാനും ഒരേപോലെ പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് നിലനിന്നിരുന്ന ഇന്ത്യയുടെ കാലഘട്ടത്തിലേക്ക് പോയി അവിടെനിന്ന് അഭിമാനം കൊള്ളേണ്ടത് ആയി വരും.അതായത് 600 ഓളം നാട്ട് രാജ്യങ്ങൾ ഉണ്ടായിരുന്ന ഇന്ത്യയെ കുറിച്ച് ഓർത്ത് സ്വാതന്ത്രത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്ന നമ്മൾ ഇപ്പോൾ ഇവിടെ നിന്ന് ഊറ്റം കൊള്ളുക. വാഹ് സാബ് ജി വാഹ്
നീ എന്താണ് ഈ പറയുന്നത്.എന്നാലും ഒരു ഇന്ത്യൻ ബന്ധം കക്ഷിയ്ക്ക് ഉണ്ടല്ലോ?
Ok ശെരി… ജീനുകൾ വഴി തേടിപോയാൽ ഈ പറഞ്ഞ ബന്ധം തീർച്ചയായും ഉണ്ട്.
പക്ഷേ അങ്ങനെ നിന്ന് അഭിമാനം കൊള്ളുമ്പോൾ നമ്മൾ ഒരു കാര്യം മറന്നുപോകരുത്. അങ്ങനെയുള്ള 100 വർഷം പുറകിൽ ഉള്ള ഒരു ബ്രിട്ടീഷ് ഇന്ത്യ രാജ്യത്തിന്റെ, ദേശത്തിന്റെ ഓർമ്മകളിൽ നിന്ന് കൊണ്ടാണ് നമ്മൾ അഭിമാനം കൊള്ളുന്നത്.ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടി അന്ന് സമരം ചെയ്തു കൊണ്ടിരുന്നത് കാലം …ഇത് സ്വാതന്ത്രത്തിന് വേണ്ടി പോരാടിയവരുടെ ഓർമ്മകൾ ഇടയ്ക്ക് അനുസരണ ഇല്ലാതെ കയറി വന്നതാണ് കേട്ടോ.
ആ സമര ചരിത്രത്തോട് നമ്മളെ പോലെ തന്നെ പാകിസ്ഥാനും ബംഗ്ലാദേശും ഒരേപോലെ അവകാശികൾ ആണ്, ദേശമെന്ന കാഴ്ചപ്പാടിലും അവർ തുല്യ അവകാശികൾ ആണ് എന്നുള്ളതും മറന്നു പോകേണ്ടതല്ലാത്ത ഒരു കാര്യമാണ് ..ബ്രിട്ടീഷുകാരുടെ കാലത്ത് നിലനിന്നിരുന്ന ഇന്ത്യയെ കുറിച്ച് ഉള്ള അഭിമാനം കൊണ്ടാണ് പുതിയ പ്രധാനമന്ത്രി പദത്തിന്റെ ആവേശം എങ്കിൽ പാകിസ്ഥാനികൾക്ക് മാത്രമല്ല ബംഗ്ലാദേശികൾക്കും പഴയ ഇന്ത്യയുടെ ഭാഗമായിരുന്നു എന്ന കാരണം പറഞ്ഞ്, അഭിമാനിച്ചു കൊണ്ട് ഈ ചരിത്ര മുഹൂർത്തത്തിൽ അവകാശം സ്ഥാപിക്കാൻ ശ്രമിക്കാം, ആഘോഷിക്കാം…
ഇനി അവകാശവാദവും സന്തോഷവും മധുരം വെപ്പും ഒക്കെ ഹിന്ദു എന്നുള്ള ലേബലിൽ നിന്ന് പ്രചോദനം കൊണ്ട് ആണെങ്കിൽ ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസങ്ങൾക്കപ്പുറത്ത് ബ്രിട്ടീഷുകാർ, അവരുടെ ഒരു ബ്രിട്ടീഷ് പൗരനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതിന്റെ ഔന്നത്യം എവിടെയാണെന്നും,അവർ ആ ഔന്നത്യത്തിന്റെ എവറസ്റ്റിലും അതിന്റെ ഗിരിശൃംഗങ്ങളിലും നിന്ന് കൊണ്ട് ഇങ്ങോട്ട് നോക്കുമ്പോൾ നമ്മളുടെ ഒക്കെ ആഘോഷം കണ്ട് നമ്മളൊക്കെ ഏത് ലോകത്താണ് ജീവിച്ചിരിക്കുന്നത് എന്ന് അവർ എങ്ങനെ തിരിച്ചറിയും എന്ന് നോക്കി മനസ്സിലാക്കി നമുക്ക് തുടർന്ന് അങ്ങോട്ട് അഭിമാനിക്കാം, ആഘോഷിക്കാം എന്ന് തോന്നുന്നു.അപ്പോളും ഒരു ഇന്ത്യൻ ബന്ധം ഉണ്ട് അല്ലേ ബിജു…
പിന്നേ… എന്താ സംശയം ചേട്ടന് ഒരു ആഫ്രിക്കൻ ബന്ധം ഉള്ളത് പോലെ….എനിക്ക് ഉള്ളത് പോലെ…ഈ ലോകത്ത് എല്ലാവരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു ചേട്ടാ
അത് വലിയൊരു കഥ ആണ് അത് പിന്നെ പറയാം
ചേട്ടൻ ഒരു ചായ ഒക്കെ കുടിച്ച് വാ…
സ്നേഹപൂർവ്വം ❤️
ബിജു കൊമ്പനാലിൽ
ഋഷി സുനക് വിവാഹം കഴിച്ചിരിക്കുന്നത് ഇന്ത്യൻ മൾട്ടി നാഷണൽ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സ്ഥാപകനായ എൻ ആർ നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെയും മകളെ ആണ്,അക്ഷത നാരായൺ മൂർത്തി.. അവർ ഒരു വനിതാ വ്യവസായിയാണ്. ബ്രിട്ടനിലെ സമ്പന്നയായ ഒരു വനിത കൂടിയാണ് അവർ… ഇന്ത്യക്കാരിയായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച അങ്ങോട്ട് അയച്ചു എന്നുള്ള രീതിയിൽ നമുക്ക് അഭിമാനിക്കാം എന്നു വിചാരിക്കുമ്പോൾ സോണിയാ ഗാന്ധിയുമായി ബന്ധപ്പെട്ടുള്ള നമ്മുടെ ആളുകളിൽ ചിലരുടെ മദാമ്മ പദ പ്രയോഗമാണ് ഓർമ്മയിൽ വരുന്നത്