എടോ വക്കീലേ.. പ്രാകൃതമായ ഗോത്ര സ്വഭാവം ഒക്കെ കളയാൻ സമയമായിട്ട് കാലം കുറേആയി, കോടതിവിധി കണ്ടല്ലോ അല്ലേ ?

0
69

Biju Kombanalil ന്റെ കുറിപ്പ് 

വക്കീലന്മാർക്ക് ഒക്കെ വായിക്കാൻ പറ്റുന്നുണ്ടല്ലോ അല്ലേ ? രാജ്യത്തെ നിയമം അതാണ്. പണ്ട് വേട്ടയാടി നടന്ന കാലത്തെ ഗോത്ര സ്വഭാവം ഒക്കെ കളയാൻ സമയമായിട്ട് കാലം കുറേ ആയി.. അന്ന് 100-1000 വരെ ഒക്കെ ഉള്ള ചെറിയ സംഘങ്ങൾ ആയായി രുന്ന് മനുഷ്യൻ്റെ യാത്ര.ഒരു ഗോത്രത്തിലെ സ്ത്രീകളെ അവർ തന്നെ അധീനതയിൽ ആക്കി വച്ചിരിക്കുംബോൾ പോലും സ്ത്രീകള് പുരുഷന് ക്രയവിക്രയം ചെയ്‌യാൻ വേണ്ടിയുള്ള എന്തോ ഒരു സാധനമായിട്ടാണ് പണ്ട് പുരുഷൂസ് കണ്ടിരുന്നത്… വളരെ വിജയകരമായി നടപ്പാക്കിയിരുന്നു കലാപ പരിപാടിയായിരുന്നു അത്.യുദ്ധാനന്തരം കീഴടക്കുന്ന രാജ്യങ്ങളിലെ സ്ത്രീകളെ ബലാൽസംഘം ചെയ്യുക എന്നത് ഒരു കാലത്തെ പുരുഷൂസിൻ്റെ ആഘോഷമായിരുന്നു.. പല യുദ്ധങ്ങളിലും പുരുഷൂസിൻ്റെ ലക്ഷ്യം സ്ത്രീകളെ സ്വന്തമാകുക എന്നതായിരിക്കണം.. രണ്ടാം ലോകമഹായദ്ധകാലത്ത് പോലും അതി ക്രൂരമായി ഇത് നടപ്പാക്കപെട്ടു, ജർമ്മൻ സ്ത്രീകളെ കൂട്ടമായി ബലാൽസംഘം ചെയ്യപ്പെട്ടു…. പുരുഷൻ അവൻ്റെ വിജയം ആഘോഷിച്ചത്.

കൂടാതെ സ്ത്രീകളെ തങ്ങളുടെ ലൈംഗിക അടിമകളാക്കി വെച്ച് ഇഷ്ടം പോലെ ലൈംഗിക സുഖം അനുഭവിക്കുന്നതും ഒക്കെ വളരെ മാന്യമായി കണ്ടിരുന്ന ഒരു ചരിത്രം പേറുന്ന സമൂഹമാണ് നമ്മുടേത്.കാലം ഏറെ മാറി ഒന്നിച്ച് അഭിനയിച്ചാൽ, ഒന്നിച്ച് യാത്ര ചെയ്താൽ, ഒന്നിച്ച് ഭക്ഷണം കഴിച്ചാൽ, ഒന്നിച്ച് പാട്ട് പാടിയാൽ, ഒന്നിച്ച് ഡാൻസ് ചെയ്താൽ,ഇഷ്ടമുള്ളവർ തമ്മിൽ സ്നേഹിച്ചാൽ, വിവാഹം ചെയ്താൽ അത് വലിയൊരു പ്രശ്നമാണ് എന്നൊക്കെ കരുതുന്നു എങ്കിൽ ചിലർക്ക് ഇപ്പോളും ആ പഴയ ഗോത്രകാലയന്ത്രം ഒരുപാട് പ്രവർത്തിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.ആ യന്ത്രം എന്ന് പറയുന്നത് നമ്മുടെ കാലഹരണപ്പെട്ട തലച്ചോറ് ആണ്…. അത് കാലത്തിന് അനുസരിച്ച് പാകപെടുത്തി എടുക്കേണ്ടത് സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എവരുടെയും കർത്തവ്യമാണ്…
പണ്ട് വിവാഹം കഴിഞ്ഞ കാലത്ത് കോട്ടയത്ത് ഒരു പാർക്കിൽ പോയി വർത്തമാനം പറഞ്ഞിരുന്ന സമയത്ത് അവിടെ എത്തിയ ചില സദാചാര മാമകൾക്ക് ഞങളുടെ രണ്ടുപേരുടെയും വിവാഹമോതിരം കാണണം എന്നായിരുന്നു ആഗ്രഹം …ഓരോരോ രോമങ്ങൾ…. അവന്മാരുടെ ആഗ്രഹം.സൗകര്യം ഇല്ല എന്ന് ആണ് അന്ന് കൊടുത്ത മറുപടി. ഇവിടെ സുപ്രീം കോടതി വളരെ കൃത്യമായി കാര്യം പറഞ്ഞു. ഇനി ആര്ക്കും സംശയം ഉണ്ടാകില്ല എന്ന് ഒന്നും കരുതാൻ വയ്യ. പക്ഷേ ചെറിയ ഒരു ആശ്വാസം ഉണ്ടാക്കും.


Rejeesh Palavila യുടെ കുറിപ്പ് 

ഇതിൽ പുതിയതായി കോടതി ഒന്നും പറഞ്ഞിട്ടില്ല.വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് സുപ്രീംകോടതി ഓർമ്മപ്പെടുത്തുകയാണ് ചെയ്തത്. മതം, സ്വകാര്യമായ തിരഞ്ഞെടുപ്പാണെന്നും പ്രായപൂർത്തിയായ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്നും പ്രചരിപ്പിക്കാമെന്നുമാണ് കോടതി,ഭരണഘടന അടിവരയിട്ട് പറഞ്ഞത്.
മതവെറി വൈറസ് ബാധപോലെ പടർന്ന് പിടിക്കുന്ന സമകാലിക ഇന്ത്യയിൽ ഇങ്ങനെയൊരു ഓർമ്മപ്പെടുത്തൽ അങ്ങേയറ്റം പ്രസക്തമാണ്!

പ്രായം, തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ ഉപാധിയാകുന്ന ഒരു ജനാധിപത്യ രാജ്യത്ത് പ്രായപൂർത്തിയാകുംമുൻപേ ഒരാളിൽ വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാൻ ആർക്കും അധികാരമില്ലെന്നും നമ്മുടെ കോടതികൾക്ക് പറയാൻ കഴിയണം.ആധുനിക ജനാധിപത്യത്തിന്റെ അപരിമിതമായ സൗന്ദര്യം എന്നത് അതുകൂടി ഉൾക്കൊള്ളുമ്പോഴാണ്. അങ്ങനെ കോടതികൾ ഉറക്കെ പറയുന്ന ഒരു ദിവസം ഒരിക്കൽ വരിക തന്നെ ചെയ്യും. ചെയ്യണം!പാരമ്പര്യമായി പകർന്നുകിട്ടുന്ന വിശ്വാസങ്ങളും മാമൂലുകളുമാണ് പലപ്പോഴും വ്യക്തിയെ പരിമിതപ്പെടുത്തുന്നതും പരാശ്രയജീവിയാക്കുന്നതും. ലോകത്തെ തന്റെ കണ്ണിലൂടെ നോക്കിക്കാണാനും ശാസ്ത്രകാരന്റെ ധിഷണയും സഹൃദയത്വത്തിന്റെ സാരള്യവും സൂക്ഷിക്കുവാൻ നമ്മുടെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാനും അവർക്ക് നാം ഇനിയും മാനസികമായ സ്വാതന്ത്ര്യം നൽകേണ്ടതുണ്ട്.ജനിച്ചുവീഴുമ്പോൾ ചാർത്തിക്കൊടുക്കുന്ന മതവേഷങ്ങളിൽ നിന്ന് അവനെ മോചിപ്പിക്കേണ്ടതുണ്ട്.മാനവികതയുടെ വാനവിശാലതയിലേക്ക് അവന് സഞ്ചരിക്കാൻ അവസരം കൊടുക്കേണ്ടതുണ്ട്.ഇന്നല്ലെങ്കിൽ നാളെ ഇതൊക്കെ മനുഷ്യൻ തിരിച്ചറിയുകയും മതങ്ങളുടെ മതിലുകൾ തകർക്കപ്പെടുകയും ചെയ്യും.വ്യക്തിസ്വാതന്ത്ര്യം വിജയിക്കട്ടെ..മതവെറിയന്മാർ തുലയട്ടെ!