ഇത്രയുമൊക്കെ തെളിവുകൾ കിട്ടിയാൽ സത്യം തെളിയിക്കാൻ പൊലീസിനു വലിയ ബുദ്ധിമുട്ടൊന്നും ഇല്ല

61

Biju Kumar Alakode

സ്പോയിലർ അലർട്ട്. ദൃശ്യം 2 കാണാത്തവരും കാണാൻ ആഗ്രഹിയ്ക്കുന്നവരും ഇതു വായിയ്ക്കരുത്.ദൃശ്യം 2 കണ്ടിരിയ്ക്കാവുന്ന നല്ലൊരു ത്രില്ലർ സിനിമയാണ്. എങ്കിലും, അത് പൊലീസിൻ്റെ കഴിവിനെ ചെറുതാക്കി കാണിയ്ക്കുന്നുണ്ട്. സിനിമയിലല്ല യഥാർത്ഥ ജീവിതത്തിലെങ്കിൽ ജോർജ്കുട്ടിയും കുടുംബവും എപ്പോഴേ അറസ്റ്റിലായേനേ.ഫോറെൻസിക് ലാബിൽ അസ്ഥി മാറ്റി വെച്ച് ,DNA റിപ്പോർട്ട് തെറ്റിച്ച് ജോർജ് കുട്ടി ഈസിയായി ഊരിപ്പോന്നു എന്നാണല്ലോ സിനിമ പറഞ്ഞു വെയ്ക്കുന്നത്. വെറുതേയാണ്.ജോർജ്കുട്ടിയുടെ വീടിനടുത്ത് സ്ഥലം വാങ്ങി നിരന്തരം നിരീക്ഷണം നടത്തുന്ന പൊലീസ്, അയാളുടെ എറണാകുളം കോട്ടയം യാത്രകൾ നിരീക്ഷിയ്ക്കാതിരിക്കില്ല. ഫോറെൻ സിക് ലാബിലെ വാച്ചറുമായുള്ള സൗഹൃദം അറിയാതിരിയ്ക്കില്ല.വരുണിൻ്റെ അസ്ഥി, ഫോറെൻസിക് ലാബിൽ ഏൽപിച്ച ശേഷം, അവിടെ നിന്നു പ്രതീക്ഷിയ്ക്കാത്ത റിസൾട്ടാണ് കിട്ടിയതെങ്കിൽ, സാമ്പിൾ ആരോ മാറ്റിയെന്നു ഊഹിയ്ക്കാൻ ഏതു പോലീസിനും പറ്റും. വാച്ചറും ജോർജു കുട്ടിയുമായുള്ള സൗഹൃദം അറിയുന്ന പൊലീസിനു വാച്ചറെ നന്നായൊന്നു ചോദ്യം ചെയ്താൽ സംഗതി വെളിയിൽ വരും. വരുണിൻ്റെ അസ്ഥി സാമ്പിൾ കൊണ്ടുവന്ന ശേഷവും ജോർജുകുട്ടി അവിടെ വന്ന കാര്യവും മദ്യപിപ്പിച്ച കാര്യവും മനസ്സിലാകും. ടവർ ലൊക്കേഷൻ നല്ലൊരു തെളിവുമാകും.ഇത്രയുമൊക്കെ തെളിവുകൾ കിട്ടിയാൽ സത്യം തെളിയിക്കാൻ പൊലീസിനു വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. സിനിമ, സിനിമയായി മാത്രം കണ്ടാൽ മതി. റീയൽ ലൈഫിൽ ഇതൊന്നും വിലപ്പോവില്ല.