Biju Kumar Alakode
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന കഷായക്കൊലപാതക വാർത്തകൾ, സത്യത്തിൽ അവഗണിച്ചതാണ്. ഇന്നലെ മുതൽ വാർത്തകളിൽ നിറഞ്ഞതോടെയാണ് ആ വിഷയം ശ്രദ്ധിച്ചത്. പൊലീസ് പുറത്തുവിട്ടതും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തതുമായ വാർത്തകൾ ആണു തഴെയുള്ള എഴുത്തിനു ആധാരം.
കേസ്: തമിഴുനാട്ടിലെ കന്യാകുമാരി സ്വദേശിനിയായ ഗ്രീഷ്മയും പാറശാല സ്വദേശിയായ ഷാരോണും കന്യാകുമാരി ജില്ലയിലെ രണ്ടു കോളേജുകളിൽ പഠിയ്ക്കുന്നു. അവർ പ്രേമബദ്ധരാകുന്നു. (കന്യാകുമാരി ജില്ലയും തിരുവനന്തപുരത്തിന്റെ തെക്കൻ ഭാഗങ്ങളും ഒരേ സംസ്കാരവും ഭാഷയുമാണ്. മലയാളവും തമിഴും ഒരേപോലെ സംസാരിയ്ക്കും.) ഗ്രീഷ്മ നായർ സമുദായം, ഷാരോൺ നാടാർ സമുദായം. ഒരു സുഹൃത്തിനൊപ്പം ഗ്രീഷ്മയുടെ വീട്ടിലെത്തിയ ഷാരോണ് അവൾ, താൻ കഴിച്ചു കൊണ്ടിരിയ്ക്കുന്ന്താണ് എന്നു പറഞ്ഞ് 100 മില്ലി കഷായം നൽകി. അതിനു ശേഷം കയ്പുമാറാൻ ഫ്രൂട്ടി ജ്യൂസും നൽകി. അല്പം കഴിഞ്ഞ് ഷാരോൺ ഛർദ്ദിച്ചു. സുഹൃത്ത് അവനെ കൂട്ടി പോയി. ഏതാനും ദിവസങ്ങൾക്കു ശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിടന്ന് ഷാരോൺ മരിച്ചു. കാമുകി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തി എന്നതാണ് കേസ്.
മൂന്നു തീയറികളാണ് ഇപ്പോൾ കേൾക്കുന്നത്.
രണ്ട്: ഗ്രീഷ്മയുടെ ജാതകത്തിൽ ചൊവ്വാദോഷമുണ്ടായിരുന്നു. അതിൻ പ്രകാരം തന്റെ ആദ്യ ഭർത്താവ് മരിച്ചു പോകുമെന്നും രണ്ടാം വിവാഹം മാത്രമേ നിലനിൽക്കൂ എന്നും കടുത്ത അന്ധവിശ്വാസിയായ അവൾ വിശ്വസിച്ചു. ദോഷം നീക്കാൻ ആദ്യഭർത്താവായി ഷാരോണെ സങ്കൽപ്പിച്ച് അവനെക്കൊണ്ട് കുങ്കുമം തൊടുവിച്ചു. ജാതകദോഷം മാറ്റാൻ അവനെ കൊലപ്പെടുത്താൻ തീരുമാനിച്ചു, വിഷം നൽകി.
മൂന്ന്: ഗ്രീഷ്മ ഉയർന്ന ജാതിക്കാരി ആയിരുന്നു. താഴ്ന്ന ജാതിക്കാരനായ ഷാരോണെ ഒഴിവാക്കാൻ വിഷം നൽകി കൊന്നു.
നിഗമനം: പലകേസുകളിലും പൊലീസ് പറയുന്നത് അർദ്ധസത്യങ്ങളായിരിയ്ക്കും. വിട്ടുപോയ കണ്ണികൾ ശാസ്ത്രീയമായി കണ്ടെത്തുന്നതിനു പകരം അവർ കല്പിതകഥകൾ ഉണ്ടാക്കി പ്രചരിപ്പിയ്ക്കും. മാധ്യമങ്ങൾ കുറേ മസാല സ്വന്തം കൈയിൽ നിന്നിട്ട് പൊലിപ്പിയ്ക്കും. അങ്ങനെ ഒരു കഥ പ്ലാന്റു ചെയ്താൽ പിന്നെ അതിൽ നിന്നും ആർക്കും ഊരിപ്പോകാൻ കഴിയില്ല.തിരുവനന്തപുരത്ത് മരണം നടന്നതു കൊണ്ട് കേരളപൊലീസാണ് ഈ കേസ് അന്വേഷിയ്ക്കുന്നത്, അവരുടെ അന്വേഷണം ഏറെക്കുറെ ശരിയെന്നു തന്നെ കരുതുന്നു.
ഈ കേസിൽ തീയറികൾ, ഒന്നും രണ്ടും മൂന്നും ചേർന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. ജാതക കഥ പൊലീസ് വിശ്വസിയ്ക്കുന്നില്ല എങ്കിലും, പെൺകുട്ടി കുങ്കുമം ചാർത്തി നടന്നത് ആ തീയറി ശരിയാണെന്നതിനു സൂചനയാണ്. ഹിന്ദു ആചാരപ്രകാരം നിറുകയിൽ കുങ്കുമം ചാർത്തുന്നത് വിവാഹിതകളാണ്. അവളുടെ വീട്ടുകാർ ഇതു തടഞ്ഞില്ല എന്നതിൽ നിന്നും അവർക്കും മനസ്സറിവുള്ളതായി സംശയിയ്ക്കാം. അതായത് ആദ്യ ഭർത്താവിന്റെ അകാലമൃതിയോടെ, അടുത്തവിവാഹം കുഴപ്പമില്ലാതെ പൊയ്ക്കൊള്ളും! ജാതിപ്രശ്നവും ഇതിനു സപ്പോർട്ടായിട്ടുണ്ടാകാൻ സാധ്യതയുണ്ട്. ഇത് പെൺകുട്ടി മാത്രമായിട്ടെടുത്ത തീരുമാനമാണോ എന്നു എനിയ്ക്ക് സംശയമുണ്ട്. അവളുടെ അടുത്തബന്ധുക്കളുടെ മനസ്സറിവുമുണ്ടാകാം. അന്ധവിശ്വാസവും ജാതീയതയും ആയിരിയ്ക്കണം കൊലയ്ക്കുള്ള കാരണം. എന്തായാലും വളരെ ക്രൂരമായ കൊലപാതകം.