ബാങ്ക് ഓഫീസർ ആത്മഹത്യ ചെയ്തപ്പോൾ ചർച്ച, ബാങ്ക് ജപ്തി കാരണം ആത്മഹത്യ ചെയ്തവരെ കുറിച്ചോ ?

78

Biju Kumar Alakode

എലൈറ്റ് സെക്ടറിൽ “ജോലി ഭാരം” കൊണ്ട് ആരെങ്കിലും ആത്മഹത്യ ചെയ്താൽ എന്തോരം റീയാക്ഷനുകളാണ്! ചാനലിൽ ചർച്ച, മനുഷ്യാവകാശ കമ്മിഷൻ വക കേസ്, പത്രങ്ങളിൽ ലേഖനം, ഫേസ് ബുക്ക് ഡോക്ടർമാരുടെ ഉപദേശങ്ങൾ’..etc. ഭാരം കൂടിയ ജോലി വലിച്ചെറിഞ്ഞ് മറ്റെന്തെങ്കിലും ജോലി ചെയ്തു ജീവിച്ചു കൂടെ എന്ന സിമ്പിളായ പരിഹാരം ആരും ഉപദേശിച്ചു കണ്ടില്ല. ബാങ്കിംഗ് മേഖലയിലൊക്കെ ലക്ഷങ്ങൾ ശമ്പളമുണ്ട്. ഉയർന്ന മാനസിക സമ്മർദ്ദത്തിനുള്ള കൂലിയാണ് ഇത്രയും വലിയ തുക. ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തിലുള്ളത് പോകാനും പാടില്ല എന്ന സിദ്ധാന്തം ശരിയല്ല സർ. സമ്മർദ്ദം താങ്ങാൻ വയ്യാത്തവർ അത് വിട്ട് വേറെ ജോലി നോക്കണം.എൻ്റെ അഭിപ്രായത്തിൽ ഏറ്റവും ജോലി ഭാരമുള്ള / സമ്മർദ്ദമുള്ള രണ്ടു കൂട്ടർ നഴ്സുമാരും പൊലീസുകാരുമാണ്. ആരുടെയൊക്കെ ആട്ടും തുപ്പും കേട്ടാണ് അവർ ജോലി ചെയ്യുന്നത്! ബാങ്ക് ഓഫീസർ ആത്മഹത്യ ചെയ്തപ്പോൾ ഇത്രയേറെ ചർച്ച ചെയ്യുന്നവർ, ബാങ്കിൽ നിന്ന് കടം വാങ്ങി, തിരിച്ചടക്കാൻ വിഷമിച്ച് , ബാങ്കുകാരുടെ ജപ്തി ഭീഷണിയാൽ ആത്മഹത്യ ചെയ്ത എത്രയോ പാവം മനുഷ്യരുടെ കാര്യത്തിൽ ഒരു ചർച്ചയും ചെയ്തു കണ്ടിട്ടില്ല. എല്ലാവരും തുല്യരാണ്, ചിലർ കൂടുതൽ തുല്യരാണെന്ന് മാത്രം.