കുടുംബത്തിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായാൽ ആ കുടുംബത്തെ ഊരുവിലക്കുന്നതാണോ മനുഷ്യത്വം ?

0
85

Biju Kumar Alakode തന്റെ അനുഭവം വിശദീകരിക്കുന്നു

ഏപ്രിൽ 23നായിരുന്നു ഞാനും ഭാര്യയും കോവി ഷീൽഡ് വാക്സിൻ എടുത്തത്. പിറ്റേന്ന് മുതൽ ചെറിയ പനി ഉണ്ടായി. നാലഞ്ചു ദിവസമായിട്ടും പനി വിട്ടുമാറിയില്ല. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആൻ്റിബയോട്ടിക്ക് കഴിച്ചു. എന്നിട്ടും പനി വിട്ടുമാറിയില്ല. ഈ പനിയല്ലാതെ മറ്റു പ്രയാസങ്ങ6ളാ ലക്ഷണളോ ഇല്ല. തലവേദന, നെഞ്ചുവേദന, ഛർദി, ശരീരവേദന, മണം ഇല്ലായ്ക ഇങ്ങനെയൊന്നും ഇല്ല.പനി മാറാത്തതു കൊണ്ടു അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചു. അയാൾ മറ്റൊരു ആൻ്റിബയോട്ടിക്കും വേറെ കറേയേറെ മരുന്നുകളും കുറിച്ചു. പിന്നെ പനിക്കുള്ള ഇഞ്ചക്ഷനും. എല്ലാം കൂടി ആയപ്പോൾ ഞാൻ തളർന്നു.മെയ് 3 നു ആലക്കോട് പോയി ആൻ്റി ജൻ ടെസ്റ്റ് നടത്തിയപ്പാൾ അവർ പറയുന്നു കോവിഡ് പോസിറ്റീവെന്ന്. എന്തായാലും ഞങ്ങളെല്ലാം ക്വാറൻറ യിനിലാണ്.

രയറോത്ത് ഒരു പാൽ അളവുകേന്ദ്രമുണ്ട്. ആലക്കോട് മിൽക്ക് മർക്കറ്റിംഗ് സൊസൈറ്റി യുടേതാണ്. അവിടെ പാൽ കൊടുക്കുന്ന ഒരാൾ ഞങ്ങളുടെ അടുത്താണ് താമസം. വർഷങ്ങളായി അയാൾ സൊസൈറ്റിയിൽ പോകുന്ന വഴി ഞങ്ങൾക്കും പാൽ ഗേറ്റിൽ വയ്ക്കും. ഇന്ന് രാവിലെ പാൽ കണ്ടില്ല. അയാളോട് ചോദിച്ചപ്പോൾ പറഞ്ഞത്, ഞങ്ങൾക്ക് പാൽ കൊടുക്കണ്ടാ എന്ന് സൊസൈറ്റിയിൽ നിന്നു പറഞ്ഞത്രേ. കൊടുത്താൽ അയാളുടെ പാൽ എടുക്കില്ലത്രേ.പാൽ കുപ്പി കൈമാറുന്നതാണ് പ്രശ്നമെങ്കിൽ ഒരു പ്ലാസ്റ്റിക്കൂടിൽ ഒഴിച്ച് കെട്ടി ഗേറ്റിൽ വയ്ക്കാവുന്നതേയുള്ളു.പ്രായമായ അമ്മയ്ക്കും മക്കൾക്കും അൽപം പാൽ അത്യാവശ്യമാണ്. അതാണ് നിഷേധിയ്ക്കപ്പെട്ടത്. കുടുംബത്തിൽ ഒരാൾക്ക് കോ വിഡ് പോസിറ്റീവായാൽ, ആ കുടുംബത്തെ ഊരുവിലക്കുന്നതാണോ മനുഷ്യത്വം.? ഇത് എൻ്റെ മാത്രം പ്രശ്നമല്ല. പലരും നേരിടുന്നുണ്ട്. മാധ്യമ പ്രവർത്തകർ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരണം.