ക്ഷേത്രത്തിൻ്റെ ആചാരപരമായ ഭരണ അവകാശം മാത്രമേ മുൻ രാജകുടുംബത്തിനുള്ളൂ, സ്വത്തിൽ അവകാശമൊന്നുമില്ല, അതൊന്നും മഞ്ഞപത്രങ്ങൾ എഴുതില്ല

212

ഇന്ത്യ സ്വതന്ത്രരാജ്യമാവാൻ തീരുമാനിച്ചപ്പോൾ ചരിത്രപരമായി തന്നെ തങ്ങൾ ഇന്ത്യാക്കാരല്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യയിൽ ചേരാനാവില്ല എന്നും സ്വതന്ത്രരാജ്യമായി നിൽക്കാൻ തീരുമാനിക്കുകയാണ് എന്ന് പറയുക മാത്രമല്ല ഇന്ത്യക്കൊപ്പം രൂപം കൊള്ളുന്ന പാകിസ്ഥാനിൽ നയതന്ത്രപ്രതിനിധിയെ പ്രഖ്യാപിക്കുകയും ചെയ്തവരാണ് തിരുവിതാംകൂർ രാജകുടുംബം. മാത്രമല്ല ഒടുവിൽ ഗതികെട്ട് ഇന്ത്യൻ യൂണിയനിൽ ചേരാൻ തീരുമാനിച്ചതിന് ശേഷം തിരു-കൊച്ചി രാജ്യത്തിൻ്റെ രാജപ്രമുഖ് (ഗവർണർ ) പദവി ചിത്തിരതിരുനാളിനു കൊടുത്തപ്പോൾ തങ്ങൾക്ക് കൂറു പത്മനാഭസ്വാമിയോട് മാത്രമാണ് എന്നും അതുകൊണ്ട് ഇന്ത്യാമഹാരാജ്യത്തോട് കൂറുപുലർത്തുന്നു എന്ന സത്യവാചകം ചൊല്ലാൻ തനിക്ക് ബുദ്ധിമുട്ടുണ്ട് എന്നും പ്രഖ്യാപിച്ചു. ഏത്? ബ്രിട്ടിഷ് അധികാരികളുമായുണ്ടായിരുന്ന എല്ലാ ഇടപാടുകളിലും ബ്രിട്ടിഷ് രാജ്ഞിയോടും ക്രൗണിനോടും ഉള്ള കൂറ് ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്ന അതേ രാജാക്കൻമാർ! അവരൊക്കെ ഇന്ന് സംഘപരിവാറിന് വലിയ നാഷണലിസ്റ്റുകളാണ്.

ഈയടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും അശ്ലീല ചിത്രം. അശ്ലീലമായത് ഏതെങ്കിലും മുദ്രയാൽ അല്ല, മറിച്ച് അതിൻ്റെ സന്ദർഭത്തിൻ്റെ വ്യാഖ്യാനത്താലാണ്.കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയിൽ സന്തോഷിച്ച് മുൻ രാജകുടുംബാംഗങ്ങൾ കെട്ടിപ്പിടിച്ചു കരയുകയാണ്. ക്ഷേത്രഭരണം അവർക്കു കിട്ടിയത്രേ. മുൻനിര മഞ്ഞപ്പത്രങ്ങൾ പ്രസിദ്ധികരിച്ച ചിത്രവും തലക്കെട്ടുമണിവ. വാർത്ത ശ്രദ്ധിച്ചു വായിച്ചാൽ മനസ്സിലാകുന്നത് ക്ഷേത്രത്തിൻ്റെ ആചാരപരമായ ഭരണ അവകാശം മാത്രമേ മുൻ രാജകുടുംബത്തിനുള്ളൂ, സ്വത്തിൽ അവകാശമൊന്നുമില്ല എന്നാണ്. ഇന്നും ചില രാജഭക്തന്മാർ തിരുവിതാംകൂർ രാജവംശത്തെപ്പറ്റി നടുവളച്ച് പുകഴ്ത്തുന്നതു കാണാം. പണ്ട് നമ്പൂതിരിമാർ കയറിയിറങ്ങി മുളപ്പിച്ചെടുത്ത സങ്കരയിനം പൈതൃകം പേറുന്നവരാണ് അക്കൂട്ടത്തിൽ മിക്കവരും.തിരുവിതാംകൂറിലെ സാധാരണ മനുഷ്യരെ സംബന്ധിച്ച് ജനവിരുദ്ധരായിരുന്നു ഇക്കൂട്ടർ. അവർ കൊണ്ടുവന്നു എന്നു പറയുന്ന “വികസന “മൊക്കെ സവർണർക്കു വേണ്ടിയായിരുന്നു. ഉന്നത വിദ്യഭ്യാസം നേടിയ പിന്നോക്കക്കാർക്ക് ഈ രാജ്യത്ത് തൊഴിൽ പോലും കിട്ടില്ലായിരുന്നു.ജനങ്ങൾ സംഘടിച്ച് പിടിച്ചു വാങ്ങിയതാണ് ഇന്നത്തെ അവകാശങ്ങൾ . അമേരിക്കൻ മോഡലിൽ സ്വതന്ത്രരാജ്യമാകാൻ തീരുമാനിച്ചവരാണ് ഈ രാജകുടുംബം. ആ രാജാവിൻ്റെ ദിവാനെ മൂക്കു വെട്ടി രാജ്യത്തു നിന്നോടിയ്ക്കുകയും രാജ്യത്തെ ഇന്ത്യയിൽ ലയിപ്പിക്കാൻ കാരണഭൂതരാകുകയും ചെയ്തത് ഇവിടുത്തെ വിപ്ലവകാരികളാണ്. ഈ ചരിത്രമൊക്കെ മറന്ന് രാജഭക്തിയിൽ നിലത്തിഴയുന്ന മഞ്ഞപ്പത്രങ്ങൾക്കുള്ള മുദ്ര ആ ചിത്രത്തിൽ തന്നെയുണ്ട്.


തിരുവിതാംകൂർ രാജാവെടുത്ത തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് സവർക്കർ ദിവാനയച്ച കത്തിലെ വാചകങ്ങൾ

“രാജാക്കന്മാർ അമ്പലത്തിൽ നിന്നും മോഷ്ടിക്കുന്നു, എല്ലാത്തിനും കണക്ക് വേണമെന്ന് ” പറഞ്ഞു ഹൈക്കോടതിയിൽ പോയത് ഈ ചിത്രത്തിൽ കാണുന്ന മനുഷ്യനാണ്. IPS ഉദ്യോഗസ്ഥൻ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിശ്വസ്ത ഇന്റലിജൻസ് ഉദ്യോഗസ്ഥൻ, സുരക്ഷാ ഉദ്യോഗസ്ഥൻ, IPS രാജിവെച്ച് അവിവാഹിതനായി ജീവിച്ച് മരിച്ച പത്മനാഭ ഭക്തൻ.എന്നും പപ്പനാഭനെ കണ്ടു തൊഴാൻ സ്വന്തം IPS പണിയും സുപ്രീം കോടതി വക്കീൽ പണിയും കളഞ്ഞു വന്ന പത്മനാഭന്റെ പരമ ഭക്തനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഇടപെടലോടെയാണ്, പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഒരു B നിലവറ ഉണ്ടെന്നും, അതിൽ വിലമതിക്കാനാവാത്ത നിധി ശേഖരം ഉണ്ടെന്നും ലോകം അറിയുന്നത്. അതുവരെ ആ രഹസ്യം അറിയാവുന്നത് രാജകുടുംബത്തിന് മാത്രമായിരുന്നു.ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്…. ഒരിക്കൽ സൂര്യൻ അതിന്റെ മറ നീക്കി പുറത്തുവരും.കാത്തിരിക്കുന്നു.