ശിവശങ്കരനെതിരെ തെളിവൊന്നും ഇല്ല എന്നു വന്നതോടെ, ദേശദ്രോഹ സ്വർണക്കടത്ത് കേസ് മാധ്യമങ്ങളിൽ നിന്ന് മെല്ലെ പിൻവലിഞ്ഞു തുടങ്ങി

444

Biju Kumar Alakode

ശിവശങ്കരനെതിരെ തെളിവൊന്നും ഇല്ല എന്നു വന്നതോടെ, ദേശദ്രോഹ സ്വർണക്കടത്ത് കേസ് മാധ്യമങ്ങളിൽ നിന്ന് മെല്ലെ പിൻവലിഞ്ഞു തുടങ്ങി. സ്വർണം പിടിച്ച കസ്റ്റംസ് ഓഫീസറെ തെറിപ്പിച്ചതോ, BMS നേതാവിനെ NIA ചോദ്യം ചെയ്തതോ പ്രധാന വാർത്തകളല്ല. കടത്തിയ സ്വർണം ആർക്കുവേണ്ടിയായിരുന്നു എന്ന ചോദ്യമേ ഇല്ല.കാര്യങ്ങൾ വ്യക്തമാണ്.

UAE കോൺസുലേറ്റിലെ ചിലരും സംഘപരിവാറിലെ ഒരു വിഭാഗവും മുസ്ലീം ലീഗിലെ ഒരു വിഭാഗവും ചില ഉദ്യോഗസ്ഥ ഇടനിലക്കാരും ചേർന്നാണ് ഗൾഫിൽ നിന്ന് വൻതോതിൽ സ്വർണം ഇവിടുത്തെ ചില ഭീമൻ ജ്വല്ലറികൾക്കു വേണ്ടി കടത്തിക്കൊണ്ടിരുന്നത്. (തിരുവനന്തപുരത്ത് UAE കോൺസുലറ്റ് സ്ഥാപിച്ചത് തന്നെ ഇത് ലക്ഷ്യം വെച്ചായിരിയ്ക്കണം) ഗൾഫിൽ നിന്ന്, ഇവിടേയ്ക്ക് നികുതി വെട്ടിച്ചു വരുന്ന സ്വർണം ചെമ്പ് ചേർത്ത് ആഭരണമാക്കി വിൽക്കുമ്പോൾ പവന് (8ഗ്രാം) പതിനായിരം രൂപയ്ക്കു മേൽ ലാഭമുണ്ടാകുന്നുണ്ട്.

അങ്ങനെ ജ്വല്ലറി ഭീമൻമാർ കോടികളാണ് ഓരോ ദിവസവും ഉണ്ടാക്കുന്നത്.ഇതിൻ്റെ ഒരു ഭാഗം മാധ്യമങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കും വീതിച്ചു നൽകുന്നു. ഇക്കാര്യങ്ങൾ പൊതുജനങ്ങളിലേക്ക് വരാതിരിയ്ക്കാനുള്ള പുകമറയാണ് ശിവശങ്കരൻ്റെയും സ്വപ്നയുടെയും പേരിൽ മാധ്യമങ്ങൾ ഉണ്ടാക്കിയത്.സ്വർണം പിടിക്കപ്പെടാൻ കാരണക്കാരനായ ഓഫീസറെ തെറിപ്പിയ്ക്കുകയും ചെയ്തു.ഇനിയുള്ളത് ചില്ലറക്കാര്യങ്ങൾ മാത്രം. സ്വപ്നയുടെയും ചില പരൽ മീനുകളുടെയും തലയിൽ കുറ്റപത്രം എഴുതി ഫയൽ പൂട്ടും. കേസ് 99% വും തള്ളിപ്പോകും.ആകെ നഷ്ടം , പിടിക്കപ്പെട്ട 30 കിലോ സ്വർണത്തിൻ്റെ നികുതിയും പിഴയും മാത്രം. പിന്നെ ഇതൊക്കെ കണ്ട് എന്തൊക്കെയോ മന:ക്കോട്ട കെട്ടിയ ചില ഊളന്മാരുടെ മലർപ്പൊടി സ്വപ്നങ്ങളും.