വനം വകുപ്പുകാർക്ക് ആൾക്കാരെ തല്ലിക്കൊല്ലാൻ ലൈസൻസുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണം

65

Biju Kumar Alakode

നമ്മുടെ നിയമ പരിപാലന സംവിധാനത്തിൽ യൂണിഫോം അണിയുന്ന 4 വിഭാഗങ്ങളാണ് പൊലീസ്, എക്സൈസ്, വനം വകുപ്പ്, ഫയർഫോഴ്സ് എന്നിവ. (ഹെൽത് ഇൻസ്പെക്ടർമാരും യൂണിഫോം അണിയാറുണ്ട്.ഇതിൽ നിത്യവും വാർത്തയിൽ ഇടം പിടിക്കുകയും വിമർശന വിധേയമാകുകയും ചെയ്യാറുള്ളത് പൊലീസാണ്. അവരുടെ പ്രവർത്തനമേഖല അതിവിപുലമാണ്. കുറ്റവാളികളോട് ഏറ്റവും ഇടപെടുന്നതും അവരാണ്. എന്തായാലും അവരുടെ ജാഗ്രതയാലാണ് നാട്ടിൽ ക്രമസമാധാനം പുലരുന്നതെന്നത് പരമാർത്ഥമാണ്.മറ്റു മൂന്നു വിഭാഗങ്ങളും താന്താങ്ങൾക്കു നിശ്ചയിച്ച പരിധിക്കുള്ളിലാണ് പ്രവർത്തനം. അതിൽ ഫയർ ഫോഴ്സിൻ്റേത് വ്യത്യസ്തമായ മേഖലയാണ്. ബാക്കിയുള്ള എക്സൈസ്, വനം വകുപ്പ് എന്നിവർ അധികം ജനശ്രദ്ധയിൽ വരാറില്ല. അതു കൊണ്ടു തന്നെ അവരുടെ പ്രവർത്തികളും അധികം പുറത്തറിയാറില്ല.

Fruit vendor battles for life after being beaten up by police in ...കസ്റ്റഡിയിലെടുക്കുന്നവരെ മർദ്ദിക്കുന്ന കാര്യത്തിൽ പൊലീസിനെ വെല്ലുന്നവരാണ് ഇക്കൂട്ടർ. ആയുർവേദക്കടയിൽ അൽപസൊൽപം ലഹരി വിറ്റിരുന്ന, പ്രമേഹരോഗിയായ ഒരു അൽപ പ്രാണിയെ ഒറ്റയടിക്കു നിലത്തിട്ട എക്സൈസുകാരെ നേരിൽ കണ്ടിട്ടുണ്ട്. ബാറുകാരുടെ കൈയിൽ നിന്ന് ലക്ഷങ്ങൾ മാസപ്പടി വാങ്ങുന്നവരെയും അറിയാം.ഇവരെയും കടത്തിവെട്ടും ചില ഫോറസ്റ്റ് സാറന്മാർ. ഇവരുടെ മർദ്ദനമേറ്റ് ജീവഛവമായവർ അനവധിയാണ്.ഇവരുടെ അതിക്രമങ്ങളിൽ ഒടുവിലത്തേതാണ് ചിറ്റാറിൽ കഴിഞ്ഞ ദിവസം നടന്നത്.വനത്തിൽ, വനംവകുപ്പ് സ്ഥാപിച്ച കാമറയുടെ മെമ്മറിക്കാർഡ് എടുത്തു എന്ന പേരിൽ സീതത്തോട് കാരനായ മത്തായി (41) യെ ഫോറസ്റ്റ് കാർ കസ്റ്റഡിയിലെടുത്തു. പിന്നെ കാണുന്നത് മത്തായിയുടെ ജഡം കിണറ്റിൽ കിടക്കുന്നതാണ്. ശരീരത്തിൽ ചതവുകളും മുറിവുകളുമുണ്ട്. മത്തായി ആത്മഹത്യ ചെയ്തെന്നാണ് ഫോറെസ്റ്റുകാർ പറയുന്നത്!

ഇതെന്താ വെള്ളരിയ്ക്കാപട്ടണമോ? പൊലിസ് കസ്റ്റഡിയിലെടുത്ത ഒരാളാണ് ഇങ്ങനെ മരിച്ചതെങ്കിൽ ഇവിടെ എന്തെല്ലാം പുകിൽ ഉണ്ടാകുമായിരുന്നു. എന്നാൽ ഈ മരണം ആർക്കും ഇൻ്ററസ്റ്റ് ഉണ്ടാക്കുന്നില്ല.ഇതിങ്ങനെ വിടരുത്. മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യാതെ ജഡം സംസ്കരിക്കില്ല എന്ന് ഭാര്യ പ്രഖ്യാപിച്ചിട്ടുണ്ട്. ആ യുവതിയുടെ കരച്ചിൽ ഹൃദയം പിളർക്കുന്നു. വനം വകുപ്പുകാർക്ക് ആൾക്കാരെ തല്ലിക്കൊല്ലാൻ ലൈസൻസുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണം.

Advertisements