കാൽനടക്കാർക്ക് എന്നും അപകടക്കെണിയാണ് കേരളത്തിലെ റോഡുകൾ. വർഷാവർഷം 1000 കാൽനടക്കാർ വാഹനമിടിച്ചു മരിക്കുന്നു എന്നൊക്കെ വാർത്ത വന്നാൽ അതത്ര സീരിയസ് ആയി കാണാത്ത ഭരണകർത്താക്കളും ഉദ്യോഗസ്ഥരുമാണ് നമുക്കുള്ളത്. കാരണം അവരാരും റോഡിൽ ഇറങ്ങി നടക്കുന്നവരല്ല . ഇപ്പോൾ ഒരു പാത്രത്തിൽ വന്ന ഈ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് ചൂണ്ടിക്കാട്ടി നടൻ ബിജുമേനോൻ ആണ് പ്രതികരിക്കുന്നത്. ഇതൊരു ചെറിയ വർത്തയാണോ എന്നാണു അദ്ദേഹം ചോദിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിൽ പലരും അധികാരികളുടെ കണ്ണുതുറക്കണം എന്നൊക്കെ വന്നു അഭിപ്രായവും പറയുന്നുണ്ട്. ബിജുമോനോൻ പ്രതികരിക്കാൻ കാരണമായ വാർത്ത ഇതായിരുന്നു .
‘കഴിഞ്ഞ ഒരു വർഷം സംസ്ഥാനത്തു റോഡപകടത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാർ. 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനട യാത്രക്കാർ റോഡപകടത്തിൽപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഇക്കാലയളവിൽ സ്വകാര്യ വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങൾ 35476 ആണ്. ഇത്രയും അപകടങ്ങളിലായി 3292 പേർ മരിച്ചപ്പോൾ 27745 പേർക്കു ഗുരുതര പരുക്കേറ്റു. ചരക്കുലോറി മൂലം 2798 അപകടങ്ങളുണ്ടായപ്പോൾ 510 പേരാണു മരിച്ചത്. 2076 പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തു.’