“അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം, പക്ഷെ….”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
530 VIEWS

മലയാളത്തിലെ പ്രധാനപ്പെട്ട താരജോഡികൾ ആണ് സംയുക്തവർമ്മയും ബിജുമേനോനും. ഇരുവരും ഒന്നിച്ചു അഭിനയിച്ച മേഘമൽഹാർ  ഇന്നും ആസ്വാദകരുടെ പ്രിയപ്പെട്ട ചിത്രമാണ്. എന്നാൽ വിവാഹത്തിന് ശേഷം സംയുക്ത അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ്. 2002ല്‍ റിലീസായ തെങ്കാശിപ്പട്ടണം ആണ് സംയുക്ത അവസാനമായി അഭിനയിച്ച ചിത്രം.

കളംവിട്ട നടികൾ പലരും മടങ്ങി വന്നുതുടങ്ങി. സംയുക്തവർമ്മ എന്നാണു മടങ്ങി വരുന്നത് എന്നാണു പലരുടെയും സംശയം. ഈ ചോദ്യം സംയുക്തയുടെ ഉറ്റസുഹൃത്തായ മഞ്ജുവാര്യരുടെ കൂടെ ചോദിച്ചപ്പോൾ അടുത്തിരുന്ന ബിജു മേനോൻ ഇടയ്ക്കു കയറി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബിജു മേനോന്റെ വാക്കുകൾ ഇങ്ങനെ

“ആ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. സംയുക്ത വര്‍മ തിരിച്ചു വരാന്‍ അവളെവിടെയാണ് പോയത്. അവള്‍ അവിടെയുണ്ട്. പിന്നെ.. സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് പറയുകയാണെങ്കില്‍ നമുക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ, ഞങ്ങളുടെ മകന്റെ കാര്യങ്ങള്‍ നോക്കണം. രണ്ടു പേരും കൂടെ വര്‍ക്ക് ചെയ്‌താൽ മകന്റെ കാര്യങ്ങള്‍ ആര് നോക്കും? ഫാമിലി ആര് നോക്കും? ഞങ്ങള്‍ക്ക് അങ്ങനയെ ചെയ്യാന്‍ പറ്റുള്ളു. അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം. പക്ഷെ രണ്ടും കൂടി നോക്കണ്ടേ,’” ബിജു മേനോന്‍ പറഞ്ഞു. ബിജുമേനോന്റെ വാക്കുകൾ ഏറ്റുപിടിച്ചു മഞ്ജുവും അതുതന്നെയാണ് പറഞ്ഞത്. ഈ തീരുമാനങ്ങളെല്ലാം എടുത്തത് സംയുക്ത തന്നെയാണെന്നും അത് തനിക്ക് നേരിട്ടറിയാമെന്നും മഞ്ജുവാര്യർ പറഞ്ഞു.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി