ഗുരു സോമസുന്ദരം ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ബിജു മേനോൻ നായകനാകുന്ന നാലാം മുറ. ദീപു അന്തിക്കാട് സംവിധാനം നിർവഹിക്കുന്നത്. മിന്നൽ മുരളിക്ക് ശേഷം ഗുരു സോമസുന്ദരത്തിന്റെ മറ്റൊരു വില്ലൻ വേഷമാകും ചിത്രത്തിൽ കാണാൻ കഴിയുക. വൈകാരികതയും സസ്‌പെൻസും എല്ലാം ചിത്രത്തിലുണ്ടാകും. ഹൈറേഞ്ച് പശ്ചാത്തലമായി വരുന്ന ഈ സിനിമ വളരെ വ്യത്യസ്തമായൊരു ട്രീട്മെന്റിൽ ആകും സംവിധായകൻ ചെയുക. ബിജുമേനോനെയും ഗുരു സോമസുന്ദരത്തെയും കൂടാതെ അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ദിവ്യ പിള്ള, ശാന്തിപ്രിയ, ഷീലു എബ്രഹാം എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലോകനാഥൻ ഛായാഗ്രാഹണവും കലാ സംവിധാനം അപ്പുണ്ണി സാജനും എഡിറ്റിങ് സമീര്‍ മുഹമ്മദും നിർവഹിക്കുന്നു.
**