നടൻ ബിജു പപ്പനെ ആരും മറന്നുകാണില്ലല്ലോ. തിരുവനന്തപുരം മുൻ മേയർ എംപി പത്മനാഭന്റെ മകനാണ് ബിജു പപ്പൻ . അനവധി പൊലീസ് വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും പ്രേക്ഷകർക്ക് അദ്ദേഹം സുപരിചിതനാണ്. പോത്തന്‍വാവ, ചിന്താമണി കൊലക്കേസ്, ബാബാ കല്യാണി, പതാക, ടൈം, മാടമ്പി, ദ്രോണ, ഓഗസ്റ്റ് 15, ഇന്ത്യന്‍ റുപ്പി, കസബ, പുത്തന്‍പണം അങ്ങനെ നിരവധി സിനിമകളില്‍ ശ്രദ്ധേയവേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തെ തേടി വന്നതിൽ വില്ലൻ കഥാപാത്രങ്ങളാണ് ഭൂരിഭാഗവും. മമ്മൂട്ടിയോടൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ ബിജു.

“സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധകൊടുക്കുന്നയാളാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ കാര്യത്തിൽ മാത്രമല്ല ഒപ്പമുള്ളവരോടും ആരോഗ്യം ശ്രദ്ധിക്കാൻ അദ്ദേഹം പറയാറുണ്ട്. കഴിക്കുന്ന സമയത്ത് ആർക്കെങ്കിലും ഭക്ഷണം കൊടുക്കാൻ അദ്ദേഹം പറയുന്നുണ്ടെങ്കിൽ അയാൾ ഏറ്റവും ഭാഗ്യം ചെയ്ത മനുഷ്യനാണ്. കാരണം അത്രയും അടുപ്പമുള്ളവരെയാണ് മമ്മൂക്ക ഭക്ഷണം കഴിക്കുന്ന സമയത്ത് ശ്രദ്ധിക്കുന്നത്. മമ്മൂക്കയുടെ അടുത്തെത്തണമെങ്കിൽ പണക്കാരനായിട്ട് കാര്യമില്ല, അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകരായിട്ടുള്ളവരെയാണ് മമ്മൂക്ക കൂടുതൽ പരിഗണിക്കുന്നത്.”

 

“തന്റെ കഥാപാത്രങ്ങളെ പുകഴ്ത്തി പറയുന്നവരെ മമ്മൂക്കയ്ക്ക് ഇഷ്ടമാണ്. ഷോർട്ട് ഫിലിമുകൾ, സീരീസുകൾ തുടങ്ങിയവയിലെ തമാശകളും അദ്ദേഹം ആസ്വദിക്കാറുണ്ട്. അങ്ങനെ ഇഷ്ടപ്പെട്ട പലർക്കും അദ്ദേഹത്തിന്റെ ചിത്രത്തിൽ തന്നെ വേഷം വാങ്ങിക്കൊടുക്കാറുമുണ്ട്. മറ്റുള്ളവർക്ക് കൊടുക്കുന്ന കെയറും സിനിമയോടുള്ള വലിയ താൽപര്യവുമാണ് അദ്ദേഹത്തെ ഈയൊരു നിലയിലെത്തിച്ചത്. അംബാസഡർ കാറിന് കിട്ടിയ ലൈഫാണ് അദ്ദേഹത്തിന് ലഭിച്ചത്. എത്ര കാലം കഴിഞ്ഞാലും അത്രയും പ്രാധാന്യത്തോടെ തന്നെ നിൽക്കും.” ബിജുവിന്റെ വാക്കുകൾ ഇങ്ങനെ

Leave a Reply
You May Also Like

സ്വാതന്ത്ര്യത്തിന്റെ വില..

അഞ്ചോ പത്തോ രൂപയ്ക്ക് വാങ്ങിക്കുന്ന കൊടി തോരണങ്ങളുമായോ നയാപൈസ മുടക്കാതെ ഗൂഗിളില്‍ നിന്നും കടമെടുക്കുന്ന പടങ്ങളുമായോ ഒരു ദിവസത്തേക്ക് മാത്രമായി ആഘോഷിക്കാനുള്ളതാണോ നമ്മുടെ ദേശഭക്തി……?

വെറും 10 മിനിറ്റ് 53 സെക്കന്റ്, ലോക സിനിമാ നിരൂപകർ ഒന്നടങ്കം വാഴ്ത്തിയ ആ മികച്ച ആക്ഷൻ സീൻ

Raghu Balan വെറും 10 മിനിറ്റ് 53 sec ലോകസിനിമനിരൂപകർ ഒന്നടങ്കം വാഴ്ത്തിയ ഒരു മികച്ച…

സിനിമാസ്വാദകർക്കു നിരാശ നൽകുന്ന വാർത്ത

എംടി വാസുദേവൻ രചിച്ച ക്‌ളാസിക്കൽ നോവലാണ് രണ്ടാമൂഴം. മഹാഭാരതം എന്ന മഹത്തായ കൃതിയിൽ നിന്നെടുത്ത ഒരേട്…

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Santhosh Iriveri Parootty “CHUP” (Revenge of the Artist) THE STORY OF A…