നെറ്റ് കിട്ടാത്തതിനാൽ പുര പുറത്ത് കയി ഇരുന്ന് പഠിക്കുന്ന പെൺകുട്ടി

109

ബിജു മുഹമ്മദ്

നെറ്റ് കിട്ടാത്തതിനാൽ പുര പുറത്ത് കയി ഇരുന്ന് പഠിക്കുന്ന പെൺകുട്ടി

ഓൺലൈൻ പഠനത്തിന് മാർഗ്ഗങ്ങൾ ഇല്ലാതെ മനംനൊന്ത് ആത്മഹത്യ ചെയ്ത ദേവികയുടെ മലപ്പുറം ജില്ലയിൽ നിന്നും ഓൺലൈൻ പഠനത്തിന് അതിജീവനത്തിന്റെ വിജയവഴിയുമായി മറ്റൊരു പെൺകുട്ടി .കോട്ടക്കലിന് സമീപം അരീക്കലിൽ നിന്ന് .. നെറ്റ് കിട്ടാത്തതിനാൽ വീടിന്റെ മുകളിൽ കയറിയിരുന്ന പഠിക്കുന്ന നമിത എന്ന ഡിഗ്രി വിദ്യാർത്ഥിയുടെ കഥയാണ് ഇന്നത്തെ ഹിന്ദു പത്രം മുൻ പേജിൽ സ്റ്റോറിയാക്കിയിരിക്കുന്നത് .. കുറ്റിപ്പുറം കെ.എം.സി.റ്റി ആർട്സ ആൻറ് സയൻസ് കോളേജിലെ അഞ്ചാം സെമസ്റ്റർ ബി.എ.ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് നമിത .തിങ്കളാഴ്ച മുതൽ നമിതയ്ക്ക ഓൺലൈൻ ക്ലാസ്സ് തുടങ്ങി . വീടിന്റെപല ഭാഗത്തുമിരുന്ന് ഓൺലൈൻ പഠനത്തിൽ പങ്കാളിയാകാൻ നമിത ശ്രമിച്ചെങ്കിലും നെറ്റ് കിട്ടാത്തത് കാരണം വലഞ്ഞു .ഒടുവിൽ ഒരു ഏണി ഉപയോഗിച്ച് പുര പുറത്ത് കയറി .. ഓട് പാകിയ പുര പുറത്തിരുന്നുള്ള പെൺകുട്ടിയുടെ പഠനം നാട്ടുകാർക്ക് കൗതുക കാഴ്ചയായി .. മഴ പോലും വകവെയ്ക്കാതെ കുട ചൂടിയാണ് പഠനം.. ഓട് പാകിയ വീടിന് പുറത്തേക്ക് കയറിയപ്പോൾ കുറച്ച് ഓടുകൾ പൊട്ടിയ തൊഴിച്ചാൽ ഓൺലൈൻ പഠനം സുഗമമായി എന്ന് സന്തോഷത്തിലാണ് നയന .നയനയുടെ പിതാവ് കെ.സി.നാരായണൻകുട്ടി കോട്ടക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരനാണ് .അമ്മ മലപ്പുറം ജി.എം.എൽ.പി.എസ് ലെ അധ്യാപികയും .സഹോദരി നയന കോട്ടക്കൽ ആയുർവേദ കോളേജിലെ ബി.എ.എം.എസ് വിദ്യാർത്ഥിയും …ഏത് കാലഘട്ടവും ,ജീവിത സാഹചര്യത്തിലും .. പതറാതെ .അതിജീവനത്തിന്റെ പുതുവഴികൾ കണ്ടെത്താൻ ശ്രമിക്കണമെന്നാണ് നമിതയുടെ പുര പുറത്തിരുന്നുള്ള ഓൺലൈൻ പഠനം നമ്മോട് പറയുന്നത് .. വേണമെങ്കിൽ ചക്ക വേരിലും കായിക്കും എന്നത് ഒരു പഴമൊഴിയല്ല.. (ചിത്രം: കടപ്പാട് ദ ഹിന്ദു)