നിങ്ങള്‍ ബൈക്ക് ഓടിക്കാറുണ്ടോ?എന്നാല്‍ നിങ്ങള്‍ ഈ കാര്യങ്ങള്‍ ഒക്കെ അനുഭവിച്ചിട്ടുണ്ടാകും.!

0
854

Untitled-1

ബൈക്ക് ഓടിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഇവയില്‍ എല്ലാം ഒന്നും ഇല്ലെങ്കിലും ചിലത് ഒക്കെ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകും, അല്ലെങ്കില്‍ അസ്വധിച്ചിട്ടുണ്ടാകും…

ബൈക്ക് യാത്ര എന്നത് ഒരു രസകരമായ അനുഭവമാണ്…പ്രത്യേകിച്ച് നമ്മുടെ ഇന്ത്യ മഹാരാജ്യത് ബൈക്ക് യാത്ര ഒരേ സമയം ഒരു ഉത്സവവും ഞാണിന്‍ മേല്‍ കളിയുമാണ്…ബൈക്ക് ഓടിക്കുന്നവനെ അതിന്‍റെ ഒരു സുഖമറിയാന്‍ സാധിക്കുകയുള്ളൂ…നിങ്ങള്‍ ബൈക്ക് സവാരി ഇഷ്ടപ്പെടുന്നയാളാണോ? എന്നാല്‍ തീര്‍ച്ചയായും ഈ അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്…

ഒന്ന് വായിച്ചു നോക്കു…

1. പട്ടികള്‍ ഒരു ബൈക്ക് യാത്രക്കാരന്റെ പ്രധാന ശത്രുക്കളാണ്. ഒന്നുകില്‍ റോഡില്‍ വെറുതെ നില്‍ക്കുന്ന പട്ടി വഴിയെ വെറുതെ കടന്നു പോകുന്ന നമ്മുടെ ബൈക്ക് കാണുമ്പോള്‍ ഒന്ന് “ചെയിസ്” ചെയ്യും, അല്ലെങ്കില്‍ വെറുതെ 2 കുരയെങ്കിലും കുരയ്ക്കും…വേറെ ചില പട്ടികള്‍ കാറിന്റെ പിന്‍ സീറ്റില്‍ ഇരുന്നു കൊണ്ടാണ് ആക്രമണം. ചില ഹാഷ് ബുഷ് പട്ടികളെ അവരുടെ യജമാനന്മാര്‍ കാറിന്റെ പിന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുമ്പോള്‍ അവര്‍ തല പുറത്തേക്ക് ഇട്ട് വഴിയെ പോകുന്ന ബൈക്ക് യാത്രക്കാര്‍ക്ക് പണി കൊടുക്കാറുണ്ട്.

2. ഏത് വഴി പോകണം എന്നാ കണ്‍ഫ്യൂഷന്‍. ഒരു ഷോര്‍ട്ട്കട്ടും പിന്നെ നല്ല മനോഹരമായ പ്രധാന വഴിയും. ഇതില്‍ ഏത് തിരഞ്ഞെടുക്കണം എന്ന കണ്‍ഫ്യൂഷന്‍ ഇരുചക്രവാഹന യാത്രക്കാരെ ഇടയ്ക്ക് ഇടയ്ക്ക് വലയ്ക്കുന്ന ഒന്നാണ്.

3. നല്ല മനോഹരമായ ഒരു റോഡില്‍ 100 കിമി സ്പീഡില്‍ പാഞ്ഞു വന്ന ശേഷം റോഡില്‍ ഒളിച്ചു ഇരിക്കുന്ന ഒരു പൊക്കം കുറഞ്ഞ മാന്‍ ഹോള്‍ അടപ്പില്‍ അല്ലെങ്കില്‍ ഒരു ഗട്ടറില്‍ വീഴുമ്പോള്‍..ഹോ..പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാന്‍ പറ്റൂല…!

4. ഹൈറേഞ്ച് യാത്ര…ഹെയര്‍ പിന്‍ വളവുകള്‍..അതിന്‍റെ അപ്പുറത് കാണുന്ന പ്രകൃതി ഭംഗി..ഒരു ബൈക്ക് യാത്രക്കാരനും ഒരിക്കലും മിസ്‌ ചെയ്യാന്‍ ആഗ്രഹിക്കാത്ത യാത്ര.

5. ഹൈ വെയാത്രകളിലെ റോഡ്‌ സൈഡ് ഹോട്ടലുകള്‍…വിജനമായ റോഡുകളെ സജീവമാക്കി നിലനിര്‍ത്തുന്നത് ഈ ഹൈവെ ഹോട്ടലുകള്‍ തന്നെയാണ്.

6. ഇന്ത്യ പോലെയൊരു രാജ്യത്ത് വളരെ കുറച്ചു മാത്രം കാണുന്നത്. പാര്‍ക്ക്‌ ചെയ്യാന്‍ ഒരിടം. വലിയ വണ്ടികളും കൊണ്ട് വന്നിട്ട് അത് പാര്‍ക്ക്‌ ചെയ്യാന്‍ ഒരു സ്ഥലം കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് മുന്നില്‍ നമ്മള്‍ നമ്മുടെ ബൈക്ക് കൊണ്ട് വന്നു കൂളായി പാര്‍ക്ക്‌ ചെയ്യും.

7. ട്രാഫിക്ക് ഒക്കെ നമ്മുക്ക് ഒരു പ്രശനമേയല്ല. എവിടെകൂടി വേണമോ എങ്ങനെ വേണോ നമ്മുടെ കൊച്ചു ബൈക്കുകള്‍ കടന്നു പോകും..!

8. കുളു-മണാലി, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒരു ബൈക്ക് യാത്ര…അത് നിങ്ങളുടെയും ഒരു സ്വപ്നമല്ലേ?

9. ഞാറാഴ്ച സ്വന്തം ബൈക്ക് തേച്ചു മിനുക്കി കഴുകി എടുക്കുന്നത്തിന്റെ ഒരു സുഖം..അതും ഒന്ന് വേറെ തന്നെയാണ്..!