വിജയ് പടങ്ങൾക്ക് സ്ഥിരമായൊരു ഫോർമുലയാണ് ഉള്ളത്. എല്ലാത്തിലും ഒരു രക്ഷകൻ റോൾ ആണ് വിജയ്ക്കുള്ളതെന്നു വിമർശനങ്ങൾ പതിവാണ്. ഒന്നുകിൽ കുടുംബത്തെ, അല്ലെങ്കിൽ പ്രദേശത്തെ, അതുമല്ലെങ്കിൽ തീവ്രവാദികളിൽ നിന്നോ ഗുണ്ടകളിൽ നിന്നോ ബന്ദികളെ….അതുമല്ലെങ്കിൽ കോര്‍പറേറ്റുകളിൽ നിന്നും രാജ്യത്തെ..ഇങ്ങനെ പോകുന്നു രക്ഷപെടുത്തൽ . വാരിസ് ട്രെയ്ലർ ഇറങ്ങിയപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകളും പുറത്തിറങ്ങി.ചിത്രത്തിന്റെ കഥ കാണാപാഠം പോലെയാണ് പലരും പറയുന്നത്. ഇതൊക്കെ തന്നെയാകും ചിത്രത്തിൽ എന്ന് അവർ പറയുന്നുണ്ട്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് ഈ സോഷ്യൽ മീഡിയ കുറിപ്പ് . ഇതിനു അനുകൂലമായും വിമർശനങ്ങളെയും ഒട്ടനവധി കമന്റുകളും ലഭിക്കുന്നുണ്ട് . കുറിപ്പ് ഇങ്ങനെ
ഒരു വിജയ് ബിരിയാണിക്ക് വേണ്ട ചേരുവകൾ, സോഷ്യൽ മീഡിയ കുറിപ്പ്
Bilal Kurishinkal
1.പാസം- 2 കിലോ
2.ഐറ്റം ഡാൻസ് – 4 എണ്ണം
3.ആക്ഷൻ – 5/6 ആവാം
4.സ്വയം പൊക്കി ഡയലോഗ് – 5 എണ്ണം
5.നായകന്റെ പിന്നാലെ നടന്ന് പ്രേമിക്കാൻ നായികമാര്‍ – 2 എണ്ണം
6.രക്ഷിക്കാൻ ഉള്ളത് (നിർബന്ധം)- (രാജ്യം,സംസ്ഥാനം,ഗ്രാമം.കുടുംബം)-ഏതെങ്കിലും ഒന്ന് .
ഈ ചങ്ങായി അടുത്തൊന്നും നന്നാവുന്ന ലക്ഷണമില്ല .രക്ഷിക്കാനുള്ള പുതിയ ദൗത്യവുമായി വരുന്നുണ്ട്… ഇത്തവണയും കണ്ടുമടുത്ത അതേ ട്രെൻഡ് .കുടുബത്തിലെ ഒരു മകൻ. നായകന്റെ പിന്നാലെ നടന്ന് പ്രേമിക്കുന്ന നായിക.ഐറ്റം സോങ് .
അച്ഛനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കുടുംബവുമായി അകന്ന് നിൽക്കുന്ന മകൻ ബിസിനെസ്സ് എതിരാളിയുമായുള്ള ഏറ്റുമുട്ടലുകളിൽ അച്ഛന്റെ ബിസിനെസ്സ് തകരുന്നു .കുടുംബത്തിലെ മറ്റൊരു മകൻ വില്ലന്റെ സ്വാധീനത്തിൽ ആവുന്നു.കുടുംബം തകരുന്നു.നായകന്റെ തിരിച്ചുവരവ് ,വില്ലനുമായുള്ള അഭിമുഖം.നായകൻ പ്രതിസന്ധികളെ നേരിടുന്നു എങ്ങനെ നോക്കിയാലും നായകൻ അതിൽ നിന്നൊക്കെ കൂളായി ഊരി പോരുന്നു .
തുടർന്ന് അഞ്ചാറ് മാസ്സ് ഡയലോഗ് ,സ്വയം പൊങ്ങി ഡയലോഗ് വേറെ ..അടി ഇടി വെടി പൊക .മേബൊടിക്ക് പാസം ഡാൻസ് പാട്ട് ഇടക്കിടെ വാരി വിതറുന്നു .അവസാനം നായകൻ വില്ലനെ തോൽപ്പിച്ചു കുടുംബത്തെ രക്ഷിക്കുന്നു-ശുഭം .
സമകാലീനരായ മറ്റ് നടൻമാർ അഭിനയ സാധ്യതയുള്ള വ്യത്യസ്ഥമായ വേഷങ്ങൾ ചെയ്യുമ്പോളും .2004ൽ ഗില്ലിയിൽ തുടങ്ങിയ ഈ രക്ഷകൻ വേഷവും ഈയൊരു പാറ്റേൺ മൂവി മെക്കിങ്ങും ഇപ്പോഴും ഇങ്ങേർ വിടാതെ പിടിക്കുന്നത് വിവരമില്ലാത്ത പുള്ളിയുടെ ഫാൻസ് കാരണം ആണ്.ഫാൻസ് ഒന്ന് മാറി ചിന്തിച്ചു കഴിഞ്ഞാൽ വിജയ് യും അഭിനയ സാധ്യതകൾ ഉള്ള വേഷങ്ങൾ ചെയ്യും .മൂവി പാറ്റേൺ മുൻകൂട്ടി അറിഞ്ഞിട്ടും വീണ്ടും വീണ്ടും തീയറ്ററിൽ പോയി തലവെച്ചു കൊടുക്കുന്ന ഇത്തരം ഫാൻസിനെ മടല് വെട്ടി അടിക്കണം.