Connect with us

മലപ്പുറം ഹാജി മഹാനായ സ്വാമിജി

സംഗീത സംവിധായകർ ആയ ഗംഗ പ്രസാദും യമുനാ പ്രസാദും പാട്ട് റെക്കോർഡ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഗുരുവായ മഹാദേവൻ കയറി വന്ന് അവരെ അപമാനിക്കുന്നു

 56 total views

Published

on

Bilal Nazeer

മലപ്പുറം ഹാജി മഹാനായ സ്വാമിജി
Spoiler Alert and twist alert

സംഗീത സംവിധായകർ ആയ ഗംഗ പ്രസാദും യമുനാ പ്രസാദും പാട്ട് റെക്കോർഡ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഗുരുവായ മഹാദേവൻ കയറി വന്ന് അവരെ അപമാനിക്കുന്നു. ഈ കലിപ്പിൽ ഗംഗയും യമുനയും അന്ന് രാത്രി ഗുരുത്വതോടെ അയാളെ വെടിവെച്ച് കൊല്ലുന്നു. 25 വർഷങ്ങൾക്ക് ശേഷം ഗംഗയും യമുനയും “സിംഗർ സ്റ്റാർ” എന്ന റിയാലിറ്റി ഷോയിലെ വിധി കർത്താക്കൾ ആണ്. ഏറ്റവും നന്നായി പാടുന്ന കുട്ടിയോട് തങ്ങളുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ കാറും ഫ്ലാറ്റും കിട്ടില്ലെന്ന് പറയുന്നു. പക്ഷേ അവർക്ക് അറിയാതെ അവൾക് ഒരു കാമുകൻ ഉണ്ട്, കാർത്തിക്ക്. കോട്ടയം നസീറിനും ജാഫർ ഇടുക്കിക്കും ഒപ്പം നാലാം സെമസ്റ്റർ എൻജിനീയറിംഗ് പഠിക്കുകയാണ് പുള്ളി. പുള്ളിക്ക് വേറെ റോൾ ഒന്നും ഇല്ല. അപ്പോഴാണ് റിയാലിറ്റി ഷോയിലെ മറ്റൊരു പെൺകുട്ടി ഗംഗയുടെയും യമുനയുടെയും ഞരമ്പ് രോഗം മാറ്റാൻ രാമേശ്വരത്ത് നിന്ന് സ്വന്തം അമ്മാവനും ചട്ടമ്പിയും സ്വാമിയും ആയ പരശുരാമനെ ഇറക്കുന്നത് അതായത് സുരേഷ് ഗോപിയെ.
May be an image of 3 people, beard, people standing and indoorമറ്റു സിനിമകളിൽ അദ്ദേഹം കുറ്റാന്വേഷകനായ പൊലീസ് ആണെങ്കിൽ ഇതിൽ അദ്ദേഹം കുറ്റാന്വേഷകനായ സ്വാമിയാണ്. ചിത്രത്തിൻ്റെ പേര് ബുള്ളറ്റ് എന്ന് ആയത് കൊണ്ട് പുള്ളിയുടെ ഇൻട്രോ ബുള്ളറ്റിൽ ആണ്.

നേരെ വന്ന് ഗംഗ യമുനമാരെ കുറച്ച് മന്ത്രങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി പുള്ളി പോകുന്നു. അടുത്ത ദിവസം തന്നെ ഗംഗയെ കാണാതെ ആകുന്നു. ചവറ്റു കോട്ടയിൽ നിന്നും പുള്ളിയുടെ ഒരു കൈ മാത്രം കിട്ടുന്നു. ഈ കേസ് അന്വേഷിക്കാൻ വരുന്നത് ഇന്ത്യയിലെ തന്നെ ഏക ഹാജി ആയ ഐപിഎസ് ഉദ്യോഗസ്ഥൻ വാഹിദ് റഹ്മാൻ ഹാജി എന്ന മണി ചേട്ടൻ. പുള്ളി ഭയങ്കര ഭക്തൻ ആണ്. ബാങ്ക് വിളി കേട്ടാൽ നടുറോഡിൽ വണ്ടി നിർത്തി ചാടി ഇറങ്ങി ബാങ്ക് വിളി തീരുന്നതിന് മുൻപ് നിസ്കരിച്ചു തീർക്കും. അങ്ങനെ ഹാജി നേരെ വന്നു സാമിയെ അറസ്റ്റ് ചെയ്യുന്നു. പുറത്തിറങ്ങുന്ന സാമി ഹാജിയെ ഇനി മുതൽ ഇത് ഇൻവെസ്റ്റിഗേഷൻ അല്ല കൊമ്പറ്റീഷൻ ആണെന്നും വെല്ലു വിളിക്കുന്നു. ഏതു കുറ്റവാളിയെയും പിടിക്കാനുള്ള ഒരു നമ്പർ തൻ്റെ കയ്യിൽ ഉണ്ടെന്നും ഇടക്ക് ഇടക്ക് ഡ്രസ്സ് മാറി പച്ച, മഞ്ഞ, നീല, ചുവപ്പ്, കറുപ്പ് അങ്ങനെ പല കളർ ഡ്രസ്സ് ഇട്ട് തെക്ക് വടക്ക് നടക്കുന്നു. ദിവ്യ ദൃഷ്ടി ഉപയോഗിച്ച് നാളെ എന്ത് സംഭവിക്കും ഫോൺ എപ്പോ വരും എന്താണ് സംഭവം എന്നൊക്കെ കണ്ട് പിടിക്കുന്ന പുള്ളിക്ക് പക്ഷേ കൊലപാതകിയെ കണ്ടെത്താൻ മാത്രം അത് വെച്ച് പറ്റുന്നില്ല. എല്ലാ കഴിവും ദൈവം ഒരാൾക്ക് കോടുക്കില്ലല്ലോ.

ഒടുവിൽ റിയാലിറ്റി ഷോയുടെ ഫൈനൽ നടക്കുന്ന ഫ്ലോറിൽ വിധി കർത്താക്കളുടെ മുന്നിൽ ഹാജി കേസിൻ്റെ ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുന്നു (അപ്പോ ഒറിജിനൽ ജെഡ്ജി ?) തൻ്റെ സീനിയർ ഓഫീസർ ആണ് ഈ കേസ് തെളിയിച്ചത് എന്നും പുള്ളിക്ക് ആത്മാർത്ഥമായി ഒരു സല്യൂട്ട് കൊടുക്കുന്നു എന്നും പറഞ്ഞ് മേജർ ശ്രീകുമാറിനെ .. സോറി പടം മാറി പരശുറാം ഐപിഎസ്.നെ ക്ഷണിക്കുന്നു. പുള്ളി ഒറിജിനൽ കൊലപാതകിയെ പിടിച്ച് റിയാലിറ്റി ജഡ്ജിമാരുടെ മുന്നിൽ നിർത്തുന്നു (detective level twist). ആരാണാ കൊലയാളി?

 

 

 

 

Advertisement

 

 

 

 

 

 

 

Advertisement

 57 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema5 hours ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 hours ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 day ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized2 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema3 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema4 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema5 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema6 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album1 week ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment1 week ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement