2002-ൽ പുറത്തിറങ്ങിയ ഒരു തമിഴ് റൊമാന്റിക് ആക്ഷൻ ചിത്രമാണ് കാതൽ അഴിവാതില്ലൈ (വിവർത്തനം. സ്നേഹം ഒരിക്കലും നശിപ്പിക്കപ്പെടില്ല) ടി. രാജേന്ദർ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചു, സംഗീതം ഒരുക്കുകയും വക്കീൽ ദാദയായി ചിത്രത്തിൽ ഒരു സഹകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകൻ സിലംബരസനും (നായകനായി അരങ്ങേറ്റം കുറിച്ചത്) ചാർമിയും ഇതിൽ അഭിനയിക്കുന്നു. ചിത്രം 2002 നവംബർ 4-ന് പുറത്തിറങ്ങി. ഇതിന് സമ്മിശ്ര അഭിപ്രായങ്ങൾ ലഭിക്കുകയും ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ചെയ്തു
മന്ത്രിയായിരുന്ന രവിശങ്കറിന്റെ മകൾ ചാർമിയെ തോൽപ്പിച്ചാണ് ചിമ്പു കോളേജ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രവചനാതീതമായി, ഇരുവരും ഉടൻ തന്നെ പരസ്പരം പ്രണയത്തിൽ വീഴുന്നു, അവർ ഒരിക്കലും അത് നേരിട്ട് വെളിപ്പെടുത്തുന്നില്ല. എന്നാൽ പ്രണയത്തെക്കുറിച്ച് അറിഞ്ഞ രവിശങ്കർ അതിനെ ശക്തമായി എതിർക്കുകയും അത് ഒരിക്കലും വിജയിക്കാതിരിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാകുന്നു .
ഈ സിനിമ ഏറ്റവും പഴയ പ്രമേയമാണ് കൈകാര്യം ചെയ്തത് – പാവപ്പെട്ട ആൺകുട്ടി-സമ്പന്ന പെൺകുട്ടികളുടെ പ്രണയകഥ – അത് വ്യത്യസ്തമായ രീതിയിലോ രസകരമായ രീതിയിലോ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നില്ല. അത്തരം കഥകളിലെ സംഭവങ്ങളുടെ സാധാരണ ക്രമം പിന്തുടരുന്നു. ചിമ്പുവും ചാർമ്മിയും തമ്മിലുള്ള പ്രാരംഭ ശത്രുത, ഇരുവരും തമ്മിലുള്ള മഞ്ഞുപാളികൾ ക്രമേണ ഉരുകുന്നത്, ചാർമിയുടെ മാതാപിതാക്കൾ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വിഡ്ഢിയായ കമിതാവ്, അവളുടെ പ്രണയത്തെക്കുറിച്ച് അറിയുമ്പോഴുള്ള അവളുടെ കുടുംബത്തിന്റെ ഭയം, കാമുകനെ കൊല്ലാനുള്ള അവരുടെ ശ്രമങ്ങൾ, എല്ലാ എതിർപ്പുകൾക്കും എതിരെ തങ്ങളുടെ പ്രണയം ഉപേക്ഷിക്കാൻ പ്രണയികളുടെ ശക്തമായ വിസമ്മതം. ഒരു ഘട്ടത്തിലും ഈ പഴങ്കഥകളിൽ നിന്ന് വ്യതിചലനമില്ല, തൽഫലമായി, കഥയിൽ അടുത്തതായി എന്ത് സംഭവിക്കുമെന്ന് നമുക്ക് വളരെ കൃത്യതയോടെ പ്രവചിക്കാൻ കഴിയും. ഒടുവിൽ ചാർമി വിവാഹം കഴിച്ചത് സിമ്പുവിനെയാണ്.
ഇത്തരം കഥകൾ കൊണ്ട് സിനിമയിറക്കിയ രാജേന്ദറും മകനും ട്രോളുകാരുടെ ഇരയായില്ലെങ്കിലേ അത്ഭുതമുള്ളൂ. അല്ലെങ്കിൽ തന്നെ രാജേന്ദർ പങ്കുകാലം മുഴുതൽ പലരുടെയും ട്രോളിനു ഇരയായ നടനായിരുന്നു. അദ്ദേഹത്തിന്റെ അഭിനയവും രൂപവും സംഘടനവും എല്ലാം പരിഹസിക്കപ്പെട്ടിരുന്നു. താഴെ വായിക്കാം ബിലാൽ നസീർ കുറിച്ച ട്രോൾ നിരൂപണം.
Kaadhal azhivathillai – Bilal Nazeer
സർക്കാർ വളർത്തിയ റൗഡി – സർക്കാർ ദാദ
സർക്കാരിനെ വളർത്തിയ റൗഡി – വക്കീൽ ദാദ
കോളേജിലെ വല്ലവനും, മന്മദനുമാണ് ചിമ്പു എന്ന ചിമ്പു. യൂണിയൻ തിരഞ്ഞെടുപ്പിൽ ചാർമി എന്ന ചാർമിയെ തോൽപ്പിച്ച ശേഷം അവളെ പരസ്യമായി അപമാനിച്ച് വളക്കാൻ ശ്രമിക്കുന്നു ചിമ്പു
ഞാനാണ് സ്റ്റാറ്
6 പാക്ക് വയറ്
ബൈക്കിൽ വന്ന് കയറ്
ഇല്ലേൽ കിട്ടും കീറ്
ഇത് കേട്ട് പ്രണയ പരവശയാകുന്ന ചാർമി പറയുന്നു
നീ എനിക്ക് പക്കാ
അച്ഛൻ വെറും ചുക്കാ
മാറി നിക്ക് ചെക്കാ
തലയിൽ വീഴും ചക്കാ
പ്രണയാതുരനായി നടക്കുമ്പോഴും വീട്ടിൽ പുള്ളിക്ക് സമാധാനം ഇല്ല. കല്യാണത്തിന് മുൻപ് ഉണ്ടായിരുന്ന കാമുകൻ്റെ കാര്യം പറഞ്ഞ് അച്ഛൻ അമ്മയെ എന്നും പീഡിപ്പിക്കുന്നു. പഴയ കാമുകനായ റിയാസ് ഖാൻ ആണെങ്കിൽ കല്യാണം കഴിക്കാതെ ഒരു വെപ്പ് താടിയും വെച്ച് അവിചാരിതമായി ഇവർ ചെല്ലുന്ന സ്ഥലങ്ങളിൽ ഒക്കെ ചെല്ലും. തല്ല് കൊണ്ട് സഹികെട്ട അമ്മ ഒരിക്കൽ റിയാസിക്കയോട്, തന്നെ ഇങ്ങനെ ഉപദ്രവിക്കാതെ വെപ്പ് താടി ഊരി കളഞ്ഞ് അടിച്ച് നനച്ച് കുളിച്ച് വല്ല പെണ്ണും കെട്ടി ജീവിക്കാൻ പറയുന്നു. താടി ഊരാൻ പറഞ്ഞത് സഹിക്കാൻ പറ്റാത്ത റിയാസിക്ക അപ്പോ തന്നെ ചിമ്പുവിൻ്റെ അമ്മക്ക് കവിത എഴുതി വെച്ചിട്ട് പോയി ആത്മഹത്യ ചെയ്യുന്നു
നീ എന്നെ വിട്ട് ഓടി
വെച്ചു ഞാൻ താടി
താടി വടിക്കാൻ പേടി
എടുത്തോ എൻ്റെ ബോഡി
ഇമ്മാതിരി കവിത എഴുതുന്നവൻ്റെ കൂടെ തൻ്റെ ഭാര്യ ഒളിച്ചോടുമോ എന്ന് ഭയന്നതിന് തന്നോട് തന്നെ പുച്ഛം തോന്നുന്ന അച്ഛൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് നല്ലവൻ ആകുന്നു.ഇതിനിടയിൽ കൂട്ടുകാരൻ്റെ കല്യാണം നടത്തി കൊടുത്ത ചിമ്പുവിനെ പൊക്കാൻ പോലീസ് വരുന്നു. പക്ഷേ വക്കീൽ ദാദാ അവിടെ എത്തി അവരെ രക്ഷിക്കുന്നു
നീ പോലീസ് ഗുണ്ട
കളി എന്നോട് വേണ്ട
അടിച്ച് നിൻ്റെ ഉണ്ട
കയ്യറ്റി കളയും മണ്ട
പ്രണയം ചാർമിയുടെ വീട്ടിൽ അറിയുന്നു. ദുഷ്ടയായ അമ്മ ക്രൂരനായ അച്ഛനോട് കാര്യം പറയുന്നു
നിങ്ങൾക്കല്ലേ കുഷ്ഠം
മോൾക്ക് അവനെ ഇഷ്ടം
ചവിട്ടി കോഴി കാഷ്ഠം
എന്ത് ചെയ്യും കഷ്ടം
അച്ഛൻ ഉടനെ ബോംബെയിൽ നിന്നും ചോട്ടാ ശക്കീലിനെ ഇറക്കി കൊട്ടേഷൻ കൊടുക്കുന്നു
അവൻ വെറും പട്ടി
കൊല്ലണം അവനെ വെട്ടി
പിടിച്ചോ കാശ് പെട്ടി
പിടിച്ചതാണ് ചിട്ടി
എന്നാൽ വക്കീൽ ദാദ വീണ്ടും രക്ഷകനായി അവതരിച്ച് ചോട്ടാ ശക്കീലിനെ ഒതുക്കി ബഡാ ഡയലോഗ് പറയുന്നു
കിളവൻ നിൻ്റെ താത്ത
പോത്തിനെന്ത് ഏത്ത
ടിവിയിലുണ്ട് വാർത്ത
വിളിക്കും ഞാൻ ചീത്ത
**