വിനയൻ സംവിധാനം ചെയ്‌ത ‘വാർ ആൻഡ് ലവ് ‘ എന്ന ചിത്രം എക്കാലവും പരിഹസിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായും അതിലെ യുദ്ധരംഗങ്ങളും മുഴുവൻ പട്ടാളക്കാരും മലയാളം പറയുന്നതും ചിത്രത്തിലെ കഥാഗതിയും എല്ലാം തന്നെ പരിഹസിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കു പഞ്ഞവും ഇല്ല. അത്തരത്തില് ഒരു ഹ്യൂമർ പോസ്റ്റാണ് ഇത്. Bilal Nazeer എഴുതിയത്

വാർ & ലവ് കേരളവും പാകിസ്ഥാനും ഒരു ട്രോൾ യുദ്ധം

War and love : Kerala vs Pakistan

Spoiler Alert

സൈന്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുന്ന സമയം ആയത് കൊണ്ട് സൈന്യത്തിൻ്റെ പ്രവർത്തന രീതികളെ പറ്റി പ്രതിപാദിക്കുന്ന ഒരു സിനിമ കാണാം എന്ന് വെച്ചു.

 

പാലക്കാടിനും തമിഴ്നാടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന പാകിസ്താൻ കേരളത്തിലെ ഒരു ഗ്രാമം ആക്രമിക്കുന്നു. പ്രഭുവിൻ്റെയും ദിലീപ് എട്ടൻ്റെയും നേതൃത്വത്തിൽ ഉള്ള കേരളാ സൈന്യം അവരെ തറ പറ്റിക്കുന്നു. കേരളാ സൈന്യത്തിന് ഒരു പ്രത്യേകതയുണ്ട്, ആരുടെയെങ്കിലും കല്യാണം വന്നാൽ എല്ലാരും കൂടെ ലീവ് എടുത്ത് തിന്ന് മുടിക്കാൻ പോകും. ഈ ഗ്യാപിൽ ആക്രമിക്കാനുള്ള ബുദ്ധി പാകിസ്താൻകാർക്ക് ഇല്ലാത്തത് കൊണ്ട് നമ്മളൊക്കെ രക്ഷപ്പെടുന്നു. കേരള സൈന്യത്തിൽ ഓരോ ആളുകൾക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ട്, സിദ്ദിക്ക് ഇക്കാക്ക് ഉമ്മാടെ ഓപറേഷൻ നടത്തണം, മണി ചേട്ടന് പെങ്ങന്മാരുടെ കല്യാണം നടത്തണം . പക്ഷേ സാദിഖ് ഇക്കാക്ക് മാത്രം വെറൈറ്റി ആഗ്രഹം ആണ്, കർക്കിടിക മാസത്തിലെ മഴയത്ത് ലീവ് കിട്ടണം എന്ന്.

അങ്ങനെ പൊള്ളാച്ചി റൂട്ടിൽ പോകുകയായിരുന്ന കേരള സൈന്യത്തെ പാകിസ്ഥാനകാർ ചതിച്ച് കീഴ്പ്പെടുത്തുന്നു. അവരെ തല്ലാൻ ഒരുങ്ങുന്ന സിദ്ദിക്ക് ഇക്കായോട് ഇവിടെ ദേഷ്യം അല്ല ബുദ്ധിയും ക്ഷമയും ആണ് വേണ്ടത് എന്ന് പ്രഭു അണ്ണൻ പറയുന്നു. അടുത്ത സീനിൽ തന്നെ പാകിസ്താൻ്റെ കൊടി പുള്ളി തന്നെ തല്ലി ഒടിച്ച് വെറുതെ നിന്ന സിദ്ദിക്ക് ഇക്കാക്ക് പണി വാങ്ങി കൊടുക്കുന്നു. ഇടക്കിടക്ക് തൻ്റെ subordinate പട്ടാളക്കാർക്ക് സ്വന്തം ക്ഷമ കൊണ്ട് പുള്ളി പണി വാങ്ങി കൊടുക്കുന്നുണ്ട്.

 

ഈ ബഹളത്തിനടയിൽ പാകിസ്താൻ ജനറലിൻ്റെ മകൾ ലൈലയെ രക്ഷിക്കുന്ന എട്ടനോട് പുള്ളിക്കാരിക്ക് പ്രേമം. അവളെ പ്രേമിക്കുന്ന പോലെ അഭിനയിച്ച് പാകിസ്താൻ കുളം തൊണ്ടാനുള്ള ഐഡിയ പ്രഭു അണ്ണൻ ഏട്ടന് കൊടുക്കുന്നു. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ചോദിക്കുന്ന ഏട്ടന് ഗോഡ്ഫാദർ സിനിമയിൽ അഞ്ഞൂറാൻ്റെ മക്കളെ തമ്മിൽ തല്ലിച്ച്, അവരുടെ കുടുംബം കുളം തോണ്ടി തെളിയിക്കപ്പെട്ട strategy ആണ് ഇത് എന്ന് പ്രഭു അണ്ണൻ പറയുന്നു.

ഇതോടെ ഏട്ടന് കടിച്ചു പിടിച്ച് വെച്ചിരുന്ന സ്വന്ത സിദ്ധമായ കുറച്ച് തമാശകൾ കാണിക്കാനുള്ള ഗ്യാപ്പും കിട്ടുന്നു. അപ്പോഴാണ് ട്വിസ്റ്റ്, പാകിസ്താൻ ജനറൽ മലയാളിയാണ്. പുള്ളിയുടെ അച്ഛൻ പണ്ട് മലപ്പുറത്ത് നിന്നും പൊള്ളാച്ചിയിലേക്ക് ചരക്ക് കൊണ്ടുപോകുന്ന വഴി പാകിസ്താനിൽ എത്തിയപ്പോ ഗാന്ധിയും നെഹ്റുവും ചേർന്ന് ഇന്ത്യ രണ്ടായി മുറിച്ചു. അതോടെ അപ്പുറത്ത് കുടുങ്ങി പോയതാണ്. മലപ്പുറം ജനറലിനെ തോൽപ്പിച്ച് കേരളാ സൈന്യം അതിർത്തി കടന്ന് എത്തുമോ?

Leave a Reply
You May Also Like

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Firaz Abdul Samad നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്ത്, ഷെയ്ൻ നിഗം, പവിത്ര ലക്ഷ്മി…

ഷൈൻ ടോം ചാക്കോ ബലു വർ​ഗീസ് എന്നിവർ പ്രധാന കഥാപത്രങ്ങളായി എത്തുന്ന ചിത്രമാണ് വിചിത്രം ഒക്ടോബർ 14 ന് തിയേറ്ററുകളിലെത്തും

ഷൈൻ ടോം ചാക്കോ ബലു വർ​ഗീസ് എന്നിവർ പ്രധാന കഥാപത്രങ്ങളായി എത്തുന്ന ചിത്രമാണ് വിചിത്രം ജോയ്…

“ബാലചന്ദ്രമേനോനോട് ഞങ്ങൾക്ക് പക തുടങ്ങിയത് നാൽപത് വർഷങ്ങൾക്ക് മുമ്പ് മുതലാണ്”

വളരെ വ്യത്യസ്തമായൊരു വിവാഹ വാർഷിക ആശംസയാണ് അജിത് നീലാഞ്ജനം ഫേസ് ബുക്കിൽ പങ്കു വച്ചിരിക്കുന്നത്. നടനും…

അമ്മയുടെ മരണ വാർത്ത അറിയിച്ചു കൊണ്ടുള്ള ഒരു കത്ത് ദാസൻ വായിക്കുന്ന ഒരു രംഗമുണ്ട്…..

രാഗീത് ആർ ബാലൻ ദാസൻ ❣️ നാടോടിക്കാറ്റ് എന്ന സിനിമ ഓരോ പ്രാവശ്യവും കാണുമ്പോഴും ഏറ്റവും…