ബിൽഗേറ്റ്സും പത്രവില്പനക്കാരനും

90

Nigerian Tech Whiz Rejects Job Offer From Microsoft - AccelerateTvShibu Gopalakrishnan

ആരുമല്ലാതിരുന്ന കാലത്ത് ജോൺ എഫ് കെന്നഡി എയർപോർട്ടിൽ വച്ച് ചില്ലറ ഇല്ലാത്തതിനാൽ പത്രം വാങ്ങാതെ പിന്തിരിഞ്ഞതിനെക്കുറിച്ചു ബിൽ ഗേറ്റ്സ് പറഞ്ഞിട്ടുണ്ട്. എന്നാൽ കറുത്തവർഗക്കാരനായ ആ ന്യൂസ്‌പേപ്പർ ബോയ് പത്രം ബിൽഗേറ്റ്സിനു നേരെ നീട്ടി, ചില്ലറ ഇല്ല എന്നുപറഞ്ഞപ്പോൾ പൈസ തരേണ്ട എന്നുപറഞ്ഞു പത്രം നൽകി. ഒരു തവണയല്ല, രണ്ടുതവണ ഇത് സംഭവിച്ചു.

പിന്നീട് ബിൽഗേറ്റ്സ് മൈക്രോസോഫ്ട് ആരംഭിച്ചു, ചില്ലറയല്ലാത്ത വിജയങ്ങൾ സമ്പാദിച്ചു, ലോകത്തെ ഏറ്റവും വലിയ ധനികരിൽ ഒരാളായി.അപ്പോൾ ആ ബാലനെ കാണണമെന്നും കണ്ടെത്തണമെന്നും തോന്നി, രണ്ടുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ അയാളെ കണ്ടെത്തി. നിനക്ക് എന്താണ് വേണ്ടത്, എന്തുവേണമെങ്കിലും ചോദിച്ചു കൊള്ളൂ, എനിക്ക് എന്തെങ്കിലും പകരമായി ചെയ്യണമെന്നുണ്ട്. അയാൾ യാതൊന്നും ആവശ്യപ്പെട്ടില്ല, പാവപ്പെട്ടവനായ ഞാൻ ചെയ്ത ഒരു പ്രവർത്തി പണക്കാരനായ ഒരാൾക്ക് എത്ര പണം കൊണ്ടും പകരം ചെയ്യാനാവില്ല എന്നുപറഞ്ഞയാൾ തിരിഞ്ഞു നടന്നു.

ഒരാടിനു പകരം അഞ്ചാടിനെ കൊടുക്കുന്നവരും സ്റ്റഡി ടേബിൾ മേടിക്കാൻ വച്ചിരുന്ന സമ്പാദ്യത്തിനു പകരം മുന്തിയ സ്റ്റഡി ടേബിൾ കൊടുക്കുന്നവരുമല്ലേ അതിനേക്കാൾ ദാനശീലർ എന്നൊരു ചോദ്യം കേട്ടപ്പോൾ എനിക്ക് ജോൺ എഫ് കെന്നഡി എയർപോർട്ടിൽ പത്രം വിൽക്കാൻ നിൽക്കുന്ന കറുത്തവർഗക്കാരനായ ആ ബാലനെ ഓർമ വന്നു.