പത്തനംതിട്ട തണ്ണിത്തോട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനിയെയും കുടുംബത്തെയും ആക്രമിച്ചു എന്ന വാർത്ത സംഘപരിവാർ സൃഷ്ടി

77
Novel Coronavirus Information Center

Bindhu Ammini

പത്തനംതിട്ട തണ്ണിത്തോട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനിയെയും കുടുംബത്തെയും ആക്രമിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതം.

സംഘപരിവാറുകാരനായ തണ്ണിത്തോട് സരസ്വതി വിദ്യാനികേതൻ സ്കൂൾ മാനേജരായ, വിദ്യാർത്ഥിനിയുടെ പിതാവ് നടത്തിയ രാഷ്ട്രീയ നാടകമാണ് കഴിഞ്ഞ ദിവസം ആക്രമണമെന്ന രീതിയിൽ പ്രചരിപ്പിച്ചത്. തണ്ണിത്തോട് പ്രവർത്തിച്ചു വരുന്ന കമ്മ്യൂണിറ്റി കിച്ചണുമായ് ബന്ധപ്പെട്ട പ്രശ്നമാണ് വളച്ചൊടിക്കപ്പെട്ടത്.

രാഷ്ട്രീയ അസൂയ പൂണ്ട സംഘപരിവാറുകാരൻ കമ്മ്യൂണിറ്റി കിച്ചണിനെതിരായി അപവാദ പ്രചരണം നടത്തുകയും, കളക്ടർ തുടങ്ങിയ അധികാരികൾക്ക് പരാതി നല്കുകയുമുണ്ടായി. ഈ വിഷയം സംസാരിച്ച് തീർപ്പാക്കുന്നതിന് എത്തിയവർക്ക് നേരേ വെട്ടുകത്തിയുമായ് ചെന്ന് ആക്രമിയ്ക്കാൻ ശ്രമിച്ച സംഘപരിവാറുകാരൻ പിന്നീട് നാട്ടുകാർ ആക്രമിച്ചു എന്ന് പറഞ്ഞ് വാർത്ത നല്കുക ആയിരുന്നു. പ്രാദേശിക ലേഖകരുമായ് നല്ല ബന്ധം പുലർത്തിയിരുന്ന സരസ്വതി വിദ്യാനികേതൻ മാനേജരായ സംഘപരിവാറുകാരൻ സാഹചര്യം മുതലെടുത്ത് രാഷ്ട്രീയ നാടകം കളിക്കുകയാണ് ചെയ്തത്.

ന്യൂസ് വാല്യു കൂടുതലുള്ളത് ആ വാർത്തയ്ക്കായതിനാൽ ശരിയായ വാർത്ത നല്കാൻ ഒരു മാധ്യമങ്ങളും തയ്യാറായില്ല.
അന്യസംസ്ഥാനത്തു നിന്ന് വീട്ടിലെത്തിയ വിദ്യാർത്ഥിനി നിരീക്ഷണത്തിലിരിക്കുന്നതുമായ് ബന്ധപ്പെട്ടതല്ലാത്ത വിഷയത്തെ വളരെ വിദഗ്ദ്ധമായ് കോവിഡുമായ് ബന്ധപ്പെടുത്തി വ്യാജ പ്രചരണം നടത്തുകയും, കമ്മൂണിറ്റി കിച്ചനിൽ പ്രവർത്തിച്ചിരുന്ന സ്ത്രീകളെ അപകീർത്തിപ്പെടുത്തുകയും ചെയ്ത സംഘ പരിവാറുകാരനെതിരെ കേസെടുക്കുകയാണ് വേണ്ടത്.