സിപിഎം തെരഞ്ഞെടുപ്പ് വിലയിരുത്തൽ അബദ്ധജടിലം

801

തെരഞ്ഞെടുപ്പ് വിലയിരുത്തൽ അബദ്ധജടിലം.
ശബരിമല യുവതീ പ്രവേശനത്തിൽ സ്വീകരിച്ച നിലപാട് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായി എന്ന സി.പി.എം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ തെറ്റാണ്, നിലപാടുകളിൽ നിന്ന് വ്യതിചലിക്കലാണ്.

ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിലയിരുത്തൽ വളരെ ശരിയും വസ്തുതാപരവുമാണ്.

ഇടത് ധാരയിൽ നിന്ന് അകന്ന് പോയ്ക്കൊണ്ടിരുന്ന ഇടത് സഹയാത്രികരെ കൂടെ നിർത്താൽ ഈ തെരഞ്ഞെടുപ്പിൽ സി.പി.എം.ന് കഴിഞ്ഞു.

പുരോഗമനപരമായ നിലപാട് കൈക്കൊണ്ടപ്പോഴൊക്കെ കേരളത്തിൽ ഇടത് പക്ഷം പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇ.എം.എസ് മന്ത്രിസഭ അതിന് ഉദാഹരണമാണ്. ഭൂപരിഷ്കരണ നിയമവും – വിദ്യാഭ്യാസ നിയമവുമാണ് കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയത്. എന്നാൽ അതിന്റെ തുടർച്ചയായ് കമ്യൂണിസ്റ്റ് പാർട്ടിക്ക് കനത്ത വില നല്കേണ്ടി വന്നിരുന്നു.
എന്നാൽ അന്ന് പാർട്ടി വിട്ടു വീഴ്ചയ്ക്ക് തയ്യാറായില്ല എന്നത് പാർട്ടിയുടെ മഹത്വം ഉയർത്തിപ്പിടിയ്ക്കുന്നു.
കേരള ജനതയുടെ 12 ശതമാനം മാത്രമുള്ള നായർ സമുദായം അവരാണ് ഈ തെരഞ്ഞെടുപ്പിലെ വിജയം നിർണ്ണയിച്ചതെന്ന് വരുത്തി തീർക്കാൻ ശ്രമിയ്ക്കുന്നു. ജനസംഖ്യാ കണക്കു പ്രകാരംകേരളത്തിൽ 12 ശതമാനം നായർ സമുദായ അംഗങ്ങളേ ഉള്ളൂ എന്നത് ഓർക്കണം.
അമിത് ഷാ യുടെ കേരള സന്ദർശനം ഇവിടുത്തെ ക്രിസ്ത്യൻ _മുസ്ലീം ന്യൂനപക്ഷങ്ങളെ ഭയപ്പാടിലാക്കിയിട്ടുണ്ട്. കേരള ജനസംഖ്യയുടെ ബഹുഭൂരി പക്ഷം വരുന്ന ന്യൂനപക്ഷങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പായതിനാൽ ഏറ്റവും വലിയ ഒറ്റ കക്ഷി ആകാൻ സാധ്യത ഉള്ള കോൺഗ്രസ്സിന് കൂട്ടത്തോടെ വോട്ട് ചെയ്തു.
ശബരിമല വിഷയം ആളിക്കത്തിച്ച് വോട്ടാക്കി മാറ്റാനാണ് BJP ശ്രമിച്ചത്. എന്നാൽ പ്രബുദ്ധ കേരളം ആകെണിയിൽ വീണില്ല എന്നത് എടുത്തു പറയേണ്ടതാണ്.
സി.പി.എം വിലയിരുത്തുന്നതു പോലെ ശബരിമല വിഷയമാണ് പരാജയ കാരണമെങ്കിൽ കേരളത്തിൽ പരാജയപ്പെടേണ്ട ഒരേ ഒരു UDF സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ആണ്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ശരിയായ നിലപാട് സ്വീകരിച്ച ആളാണ് രാഹുൽ ഗാന്ധി. എന്നാൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ചത് ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ച ആളാണെന്നത് വ്യക്തമായ് കാണിക്കുന്നത് ആ വിഷയമല്ല UDF ന് കേരളത്തിൽ വിജയം സമ്മാനിച്ചതെന്നാണ്.
ഇനി രാഹുൽ ഇഫക്ട് ആണെങ്കിൽ കാലാകാലങ്ങളായ് നെഹ്റു മുതൽ വിജയിച്ചു വന്ന അമേഠിയിൽ രാഹുൽ ഗാന്ധി വിജയിക്കേണ്ടിയിരുന്നു’
മോദി വിരുദ്ധത തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ UDf ന് ഗുണകരമായി മാറിയത്.
പിന്നെ എന്തുകൊണ്ട് UDF നേതാക്കൾ കേരള സർക്കാർ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് എന്ന് പ്രചരിപ്പിയ്ക്കുന്നതിലെ ചതി മനസ്സിലാക്കാതെയാണ് CPM തെറ്റായ വിലയിരുത്തലിൽ എത്തിച്ചേർന്നത്.
UDf വരുന്ന ഉപതെരഞ്ഞെടുപ്പിനേയും, നിയമസഭാ തെരഞ്ഞെടുപ്പിനേയും മുന്നിൽ കണ്ടു കൊണ്ട് നടത്തുന്ന വാസ്തവ വിരുദ്ധ വിലയിരുത്തലാണത്.
രാജ്യവ്യാപകമായ് കോൺഗ്രസ്സ് തകർന്നടിഞ്ഞപ്പോഴും ശരിയായ വിശകലനം നടത്താതെ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിയ്ക്കാനാണ് കോൺഗ്രസ്സ് കേരള ഘടകം ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത് .
സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നുള്ള വിശദീകരണമനുസരിച്ചു തന്നെ അവർ കഴിഞ്ഞ 40 വർഷത്തോളമായ് അവർ നടത്തുന്ന ചിട്ടയായ പ്രവർത്തനം അവരുടെ വിജയത്തിന് കാരണമായിട്ടുണ്ട്. ഹിന്ദുത്വ വത്കരണം – വർഗ്ഗീയത – കോർപ്പറേറ്റ് പ്രീണനം ഇവയൊക്കെയാണ് NDA യുടെ വിജയ രഹസ്യങ്ങൾ.

സാക്ഷരത കൂടിയ തെക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി. യ്ക്ക് വേരുറപ്പിയ്ക്കാനായിട്ടില്ല.
വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളെ സ്വതന്ത്രമായ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതും, EVM മെഷീനിലെ വ്യാപക ക്രമക്കേടുക്കും ചർച്ച ആക്കാതെ കോൺഗ്രസ്സ് പോലും നിശബ്ദത പാലിയ്ക്കുന്നത് ഭീകരമാണ്.

എന്ത് കൊണ്ട് CPM തെരഞ്ഞെടുപ്പിൽ കേരളത്തിൽ പരാജയപ്പെട്ടു.

പാർട്ടി ഘടകങ്ങളെ രാഷ്ട്രീയവത്കരിച്ചോ?

വർഗ്ഗ ബഹുജന സംഘടനകൾ രാഷ്ട്രീയം പറയുന്നുണ്ടോ?

വി.എസ് ന്റെ ജനപിന്തുണ പാർട്ടി പ്രയോജനപ്പെടുത്തിയോ?
വി.എസ് എത്ര മണ്ഡലങ്ങളിൽ പ്രചാരണത്തിന് സഹകരിച്ചു?

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും അണികൾക്ക് ചിലയിടങ്ങളിലെങ്കിലും സംയമനം പാലിക്കാനായോ?

പോലീസ് തലവേദന ഉണ്ടാക്കിയിരുന്നോ?

പ്രളയാനന്തര നടപടികൾ തൃപ്തികരമായിരുന്നോ?

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകത സംഭവിച്ചോ?
സീറ്റ് വിഭജനത്തിൽ ആദിവാസി – ദളിത്- സ്ത്രീ- ന്യൂനപക്ഷ പ്രാതിനിധ്യം ശരിയായിരുന്നോ?

എന്താണ് പ്രതിവിധി

പാർട്ടി ഇടയ്ക്ക് വച്ച് കൈയ്യൊഴിഞ്ഞ നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുമായ് മുന്നോട്ടു പോകണം
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം
ലിംഗനീതി ഉറപ്പാക്കണം
അടിച്ചമർത്തപ്പെട്ടവരുടെ ഉയർച്ചയ്ക്കായ് ബോധപൂർവ്വമായ ഇടപെടൽ നടത്തണം
വർഗ്ഗ ബഹുജന സംഘടനകളെ രാഷ്ട്രീയവത്കരിയ്ക്കണം
ഫ്രാക്ഷൻ ശക്തിപ്പെടുത്തണം.
പാർട്ടി കീഴ്ഘടകങ്ങളെ രാഷ്ട്രീയം പഠിപ്പിയ്ക്കണം.
സംഘപരിവാർ അനുകൂലികളെ പാർട്ടിയിൽ നിന്ന് പുറത്താക്കണം.
സാമ്പത്തിക അച്ചടക്കം പാലിക്കാൻ അംഗങ്ങളെ പ്രാപ്തരാക്കണം
കൂടുതൽ മുഴുവൻ സമയ പ്രവർത്തകരെ നിലനിർത്തണം’
അക്രമ രാഷ്ട്രീയത്തെ വേരോടെ പിഴുതെറിയണം.
താഴെത്തട്ടിൽ ചിട്ടയായ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകണം
കൈയ്- മെയ്യ് മറന്ന് അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രവർത്തിയ്ക്കണം

വരുന്ന ഉപതെരഞ്ഞെടുപ്പിൽ MP സ്ഥാനം നഷ്ടപ്പെട്ടവർക്ക് അതിന് പകരമായ് സീറ്റ് കൊടുക്കാതെ ആദിവാസി – ദളിത്- സ്ത്രീ- ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കണം.

ശരിയായ വിശകലനം നടത്തി കാ വിപ്പടയെ കെട്ടുകെട്ടിയ്ക്കാൻ ആണ് CPM ശ്രമിക്കേണ്ടത്.അല്ലാതെ സംഘ പരിവാർ അനുകൂലികളെ പ്രീണിപ്പെടുത്താനല്ല.

Advertisements