തന്റെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച സംഘപുത്രനെ കയ്യോടെ പിടിച്ച് ബിന്ദു അമ്മിണി

1421

Bindhu Ammini എഴുതുന്നു

കേരളത്തിലെ സാംസ്കാരിക പ്രവർത്തകർക്കും, അക്ടിവിസ്റ്റുകൾക്കും, ഫെമിനിസ്റ്റുകൾക്കും മറ്റും സമർപ്പണം

മോർഫ് ചെയ്തതോ, എന്നോട് സാമ്യം ഉള്ളതോ ആയ ഒരു സ്ത്രീയുടെ അശ്ലീല വീഡിയോ ശബരിമല കയറിയ ബിന്ദുവിന്റേത് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നു എന്നത് ഞാൻ തന്നെ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിട്ട് ഇന്നേക്ക് 10 ദിവസം ആയി.
തെരഞ്ഞെടുപ്പ് പോളിംഗ് അവസാനിക്കുന്ന സമയത്താണ് ഞാൻ ഇതിനെക്കുറിച്ച് അറിഞ്ഞത്.അടുത്ത ദിവസം പോലീസിൽ പരാതി കൊടുത്ത് വെബ് സൈറ്റിൽ നിന്നും നീക്കം ചെയ്തു എന്നു ഉത്തരവാദിത്വപ്പെട്ട പോലീസ് അധികാരിയിൽ നിന്നും ഉറപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഈ വിവരം ലോകത്തോട് വിളിച്ച് പറഞ്ഞത്.

ഇത് ബിന്ദു അമ്മിണി എന്ന എനിക്ക് എതിരെ മാത്രം ഉണ്ടായ ആക്രമണമായ് ഞാൻ കരുതുന്നില്ല.
പൊരുതുന്ന സ്ത്രീകളെ തകർക്കാൻ അവരുടെ ആത്മാഭിമാനം തകർക്കാൻ സംഘടിതമായ് ആസൂത്രിതമായ് ചെയ്യുന്ന ഈ കുറ്റകൃത്യം എന്നെന്നേക്കുമായ് അവസാനിപ്പിക്കേണ്ടതുണ്ട്.
ഒരു പാട് സ്ത്രീകൾ ഇതിനെതിരെ പോരാടാൻ അശക്തരായ് ആത്മഹത്യ ചെയ്തിട്ടുണ്ടാവാം
മറ്റു ചിലർ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടിരിക്കാം
ചിലർ കുടുംബങ്ങളിൽ നിന്ന് തന്നെ തിരസ്കരിക്കപ്പെട്ടിട്ടുണ്ടാവാം
അങ്ങനെ അങ്ങനെ…
ഇവരിൽ ഒരാളാവാൻ ഞാൻ തയ്യാറല്ല.
ആ സൂത്രിതമായ് എനിക്കെതിരെ സംസ്കാരശൂന്യരായവർ കേവലം കുറച്ച് വോട്ട് നേടാനായ് പെണ്ണിന്റെ മാനത്തിന് വില നിശ്ചയിച്ചെങ്കിൽ അവരോരോരുത്തരേയും ഞാൻ നിയത്തിന് മുൻപിൽ കൊണ്ടുവന്നിരിയ്ക്കും

എന്റേത് എന്ന് പറഞ്ഞ് ഇലക്ഷന് മുൻപ് പ്രചരിപ്പിച്ച ആഭാസ വീഡിയോ നിർമ്മിച്ചവർക്കും അത് പ്രചരിപ്പിച്ചവർക്കും ഉള്ള താക്കീത് ആണ് ഇത്
നിലപാട് ഉള്ള സ്ത്രീകളെ നിലപാട് കൊണ്ട് തോൽപിക്കാൻ കഴിയാത്ത കുടില ശക്തികൾ സംഘടിതമായ് സ്ത്രീകൾക്കെതിരെ ആക്രമണം അഴിച്ചു വിട്ടു കൊണ്ടിരിയ്ക്കുകയാണ്.
പിഞ്ചു എന്ന ജിജേഷ് എന്ന ഇവൻ അവസാന കണ്ണികളിൽ ഒരാൾ മാത്രമാകാം

എന്നാൽ ഈ വീഡിയോ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നത് സ്ത്രീകൾക്കെതിരെ സൈബർ ആക്രമണം നടത്തുന്ന മുഴുവൻ ആളുകൾക്കും എതിരെ ആണ്.
സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ട് അശ്ലീല പ്രചരണവും സഭ്യതയുടെ എല്ലാ അതിർ വരമ്പുകളും ലംഘിച്ചുകൊണ്ട് അറപ്പും വെറുപ്പും ഉളവാക്കുന്ന ഭാഷയിൽ സ്ത്രീകൾക്കെതിരെ സംസാരിക്കുന്നവരെ നിലക്കുനിർത്തേണ്ടതുണ്ട്.
ഇവരെ ഫീഡ് ചെയ്യുന്ന സംഘ പരിപാർ നേതൃത്വത്തെ ഓർത്ത് സഹതപിക്കുന്നു.
വിഷം ചീറ്റുന്ന ആശയങ്ങൾ പകർന്നു നല്കുന്നവർ സുരക്ഷിതരായിരിക്കുമ്പോൾ അവരുടെ പ്രചാരകരായി മാറുന്നവർ തിരിച്ചറിയണം പ്രത്യാഘാതങ്ങൾ നേതാക്കൻമാരല്ല അനുഭവിക്കുന്നതെന്ന്.
ജി ജേഷിനെ പോലുള്ള ആഭാസൻമാരെ പടച്ചു വിടുന്ന സംഘ പരിവാർ നേത്യത്വത്തിനുള്ള താക്കീതാണിത്.

നിയത്തിന്റെ വഴിയിലൂടെ ഞങ്ങൾ ആത്മാഭിമാനം ഉള്ള സ്ത്രീകൾ നിങ്ങളെ പോലുള്ള കൃമി കീടങ്ങളെ നേരിടും.
ഞങ്ങൾ ഭരണഘടനയിലും, നിയമവാഴ്ചയില്ല, ജുഡീഷ്യറിയിലും വിശ്വസിക്കുന്നു.
ഞങ്ങൾ വെല്ലുവിളിക്കുന്നത് നിയമ വ്യവസ്ഥയെ അല്ല തെമ്മാടിക്കൂട്ടങ്ങളെ, ഒരു ജനതയെ അന്ധകാരത്തിലേക്ക് തള്ളിവിടുന്നവരെ, അക്രമികളെ, കലാപകാരികളെ, മത സ്പർദ്ദ വളർത്തുന്നവരെ ഇവരെ ഒക്കെ ആണ് .