ബിന്ദു അമ്മിണിയുടെ ഭർത്താവും മകളും ഇസ്ലാം മതം സ്വീകരിച്ചു എന്ന് നുണ പറഞ്ഞ അഡ്വ ജയശങ്കർ പരസ്യമായി മാപ്പു പറയുക. തികച്ചും മതം ഇല്ലാതെ ജീവിക്കുന്ന ആളാണ് ബിന്ദുവിന്റെ ഭർത്താവ്. ഇതുപോലുളള നുണകൾ പബ്ലിഷ് ചെയ്യുന്ന ഈ സംഘിക്ക് എതിരെ നിയമനടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ബിന്ദുവിനോട് എന്തേലും ദേഷ്യം ഉണ്ടെങ്കിൽ അത് ആശയപരമായി സംവദിച്ച് തീർക്കണം മിസ്റ്റർ.അല്ലാതെ കുടുംബത്തിലെ ബാക്കി മനുഷ്യരെപ്പറ്റി അപവാദം പറയുകയല്ല വേണ്ടത്.ഇത്രയും പ്രായം ആയ ഇയാളെ ഒക്കെ എത്തിക്സ് പഠിപ്പിക്കേണ്ട ഗതികേടാണാല്ലോ നമുക്ക്. ഹൊ! എത്ര ലജ്ജാവഹം. ബിന്ദു അമ്മിണിയുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം

ബിന്ദു അമ്മിണി :

Adv.ജയശങ്കർ പഠിച്ച കള്ളനാണ്. ഞാൻ ഒന്നല്ല ഒൻപതു തവണ ഈ മഹാനെ ഫോണിൽ വിളിച്ചു. പോരാത്തതിന് മെസ്സേജും അയച്ചു നോക്കി. പേടിച്ചു മാളത്തിലൊളിച്ചു എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ലോകത്തുള്ള സകലമാന ആളികളെയും പറ്റി ആധികാരികമായി മായി പറയാൻ മാത്രം വലിപ്പം ഉള്ള ഈ പുള്ളിക്കാരന് തെറ്റ് പറ്റിയതാണെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ എങ്കിൽ എന്റെ ഫോൺ എടുക്കാനുള്ള മര്യാദ എങ്കിലും കാണിക്കുമായിരുന്നു. ഇന്ന് ഭൂമി മലയാളത്തിൽ ‘പെർഫെക്ട്’ ആയ ഒരു മനുഷ്യൻ ഉണ്ടെങ്കിൽ അത് ഈ മഹാ മാന്യൻ ആണത്രേ. ബിന്ദു അമ്മിണിയെ ഒലത്താൻ വരുമ്പോൾ ഒന്ന് ശ്രദ്ധിക്കണ്ടേ Mr. ജയശങ്കർ. ഒന്നുമില്ലെങ്കിലും താങ്കൾ ഒരു വക്കീൽ അല്ലേ. അതിന്റെ സാമാന്യ ബോധം എങ്കിലും കാണിക്കേണ്ടേ.

ഇടതുപക്ഷതിനെയും വലതു പക്ഷത്തെയും ഒരുപോലെ ആക്രമിക്കുന്ന താങ്കൾ അത്ര നിരുപദ്രവകാരി ആണെന്ന് ഞാൻ കരുതുന്നില്ല. ‘പുറത്തൊന്നും അകത്തൊന്നും ‘ ഈ ഇലക്ഷൻ സമയത്തു താങ്കൾ സംഘപരിവാറിന് വേണ്ടി പരോക്ഷമായി വോട്ട് പിടിക്കുകയാണെന്ന് ചിലർ പറയുന്നുണ്ട്. ഞാൻ അത് അത്രക്കു അങ്ങ് ‘വിശ്വസിച്ചിട്ടില്ല.’ എന്തായാലും എന്റെ മൈനർ ആയ മകളെ ക്കുറിച്ച് നടത്തിയ അപവാദം പ്രചാരണത്തിനെങ്കിലും താങ്കൾ മാപ്പ് പറയണം. എന്റെ ഭർത്താവ് ഇസ്ലാം മതം സ്വീകരിച്ചോ ഇല്ലയോ എന്ന് താൻ പറയുമ്പോൾ അതി ന്റെ ഉറവിടം കൂടി വ്യക്തമാക്കുക. തീർത്തും മത രഹിത ജീവിതം നയിക്കുന്ന ആളാണ്‌ എന്റെ പങ്കാളി. അങ്ങനെ ഉള്ള ആൾ ഞങ്ങളുടെ മകളെ കൂടി ഇസ്ലാം ആക്കാൻ ശ്രമിക്കുന്നു എന്ന് പറയുമ്പോൾ താങ്കളുടെ തലയ്ക്കു കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്.

ബിന്ദു അമ്മിണി കടന്ന് വന്ന വഴികൾ തനിക്കു മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറമാണ്. അതുകൊണ്ട് ബിന്ദു അമ്മിണിയെ ചൊറിയാൻ വരേണ്ട Mr. ജയശങ്കർ. അയ്യപ്പൻ പണി തന്നവരുടെ കൂട്ടത്തിൽ തല്ക്കാലം എന്നെ പെടുത്താറായിട്ടില്ല. പിന്നെ കനക ദുർഗ്ഗ യ്ക്കു പണി ആണോ ഗുണമാണോ അയ്യപ്പൻ കൊടുത്തതെന്നു Mr. ജയശങ്കർ താനല്ല കനക ദുർഗ ആണ് പറയേണ്ടത്. തന്റെ കുത്തൽ തന്റേടം ഉള്ള പെണ്ണുങ്ങളോട് വേണ്ട. തരത്തിനു പോയി കളിക്ക്‌. ബാലാവകാശ കമ്മീഷന്റെ ഇണ്ടാസ് അയപ്പിക്കാൻ പറ്റുമോന്നു ഞാനും ഒന്ന് നോക്കട്ടെ. എന്നെയും പങ്കാളിയെയും പറയുന്നത് പോകട്ടെ മൈനർ ആയ എന്റെ മകളെക്കുറിച്ച് അപകീർത്തി പ്രചരിപ്പിക്കുന്ന താൻ എവിടുത്തെ വാക്കീലാണ് Mr. ജയശങ്കർ.

NB: 1.കേരള സാമൂഹിക പരിസരം കലക്കി കുടിച്ച Mr. ജയശങ്കരന്റെ വീഡിയോ 7 മിനിറ്റ് കഴിഞ്ഞു ഉള്ള ഭാഗം ശ്രദ്ധിക്കുക.
2. ഈ പ്രാവശ്യം ഇടതു പക്ഷം അധികാരത്തിൽ വന്നാൽ Mr. ജയശങ്കരൻ നിങ്ങൾ ldf ന് അയ്യപ്പൻറെ അനുഗ്രഹം കിട്ടിയെന്നു വീഡിയോ ചെയ്യുമായിരിക്കും ഇല്ലേ.

**

You May Also Like

‘ഇനി ആ ‘മോൻ’ ഇങ്ങുവരട്ടെ, കാടെന്നുകരുതി പാമ്പുകളെ തുറന്നുവിട്ടു ഞങ്ങൾക്ക് ജീവിക്കാൻ വയ്യാതായി’

നമ്മൾ ഓംലെറ്റടിക്കാൻ വാങ്ങിയ കോഴിമുട്ടയിൽ ഒരു കോഴിക്കുഞ്ഞുണ്ടാവാൻ വേണ്ടതെല്ലാമുള്ളത് കൊണ്ട് അത് വിരിയിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് പറയുന്നത് പോലെയാണ്

ജയനെ ആരാധിച്ചിരുന്ന, നടനാകാൻ ആഗ്രഹിച്ചിരുന്ന ജോണിയെന്ന ജോണി ആന്റണിയുടെ സംഭവബഹുലമായ കഥ

രാഷ്ട്രീയ-സാമൂഹിക സംഭവവികാസങ്ങളിൽ അറിവും അവഗാഹവുമുള്ളൊരു വ്യക്തിയോട് 1980ൽ എന്ത് സംഭവിച്ചു എന്നൊരു ചോദ്യം ചോദിച്ചാൽ അയാൾക്ക് പറയാൻ മറുപടികൾ

പെയ്തൊഴിയാതെ – കഥ

മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് അറിയപെടുന്ന പുരാതനമായ തറവാടാണ് റഹീം ഹാജിയുടേത്. പാരമ്പര്യമായി ഭൂസ്വത്ത് വേണ്ടുവോളം ഉണ്ടെങ്കിലും വ്യാപാര പ്രിയനായിരുന്നു അദ്ദേഹം. കേരളത്തിലും ഗള്‍ഫ് നാടുകളിലും വ്യാപിച്ചു കിടക്കുന്നു അദ്ദേഹത്തിന്‍റെ വ്യാപാര കേന്ദ്രങ്ങള്‍. …. .വ്യാപാരത്തോടൊപ്പം കൃഷിയിലും തല്‍പരനായ അദ്ദേഹം കൃഷിയിടം അധികരിപ്പിക്കാന്‍ അഹോരാത്രം പരിശ്രമിച്ചു.സമ്പന്നത വിളിച്ചോതുന്ന എട്ട്‌ കിടപ്പുമുറികളുള്ള ഇരുനില മണിമാളികയായിരുന്നു റഹീം ഹാജിയുടേത് . മാളികയില്‍ ഇപ്പോള്‍ താമസിക്കുന്നത് റഹീം ഹാജിയും, ഭാര്യ ഫാത്തിമയും ,മക്കളായ ഷാഹിദും, ഷാഹിനയും ,ഷാഹിനയുടെ രണ്ടും നാലും വയസുള്ള ആണ്‍കുട്ടികളും, രണ്ടു വാല്യക്കാരികളുമാണ് .

ഈ വർഷം ഇത്പോലെ ഞെട്ടിച്ച ഒരു ചിത്രമില്ല !

കഞ്ഞി പ്രതീക്ഷിച്ചു ബിരിയാണി കിട്ടുന്ന ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.. എന്നാൽ ഈ വർഷം ഇത്പോലെ ഞെട്ടിച്ച ഒരു ചിത്രമില്ല.. പ്രതീക്ഷയൊന്നും ഇല്ലാതെ കണ്ട് തുടങ്ങിയ ചിത്രം.