Bindhu Chandini എഴുതുന്നു
Bindhu Chandini
Bindhu Chandini

പുരാതന കാലം മുതൽക്കു തന്നെ ഇന്ത്യ അതിർത്തിക്കപ്പുറത്തു നിന്നുള്ള കുടിയേറ്റങ്ങൾക്കും ആക്രമണങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് . ആദ്യ കുടിയേറ്റക്കാരായ ദ്രാവിഡരിൽ നിന്നാണു മുവായിരത്തിലേറെ വർഷം പഴക്കമുള്ള സിന്ധു നദീതട സംസ്കാരം ഉണ്ടായത് . പിന്നിട് കന്നുകാലികൾക്കു വേണ്ടി പുൽമേടുകൾ അന്വേഷിച്ചു കൊണ്ടു മദ്ധ്യ ഏഷ്യയിൽ നിന്നു ആര്യന്മാർ ഇന്ത്യയിൽ എത്തി ചേർന്നു . അവർ സമുഹത്തിൽ ആധിപത്യം സ്ഥാപിച്ചു. . അങ്ങനെ ഇന്ത്യയിൽ മഹത്തായ വേദകാല സംസ്കാരം ആരംഭിച്ചു . വേദ സാഹിത്യത്തിൽ നിന്നാണു ഹിന്ദു മത ചിന്തകളുടെ ഉത്ഭവം .

വേദകാലത്തിനു ശേഷം ഇന്ത്യയിൽ പതിനാറു ജനപദങ്ങൾ രൂപം കൊണ്ടു . ജനപദങ്ങൾ തമ്മിലുള്ള മത്സരത്തിൽ മഗധ വിജയിക്കുകയും പുരാതന ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യമായി തീരുകയും ചെയ്തു . അലക്സാണ്ടറുടെ ഇന്ത്യാ ആക്രമണം ക്ഷേമ രാഷ്ട്രമായ മൗര്യ സാമ്രാജ്യത്തിന്റെ ഉദയത്തിനു കാരണമായി . മൗര്യന്മാരുടെ അധ:പതനത്തിനു ശേഷം നിരവധി ചെറിയ രാജവംശങ്ങൾ നിലവിൽ വന്നു . അതിൽ ജാതി വ്യവസ്ഥയെ അംഗീകരിക്കാത്ത ഇൻഡോ – ഗ്രീക്ക് , പാർത്ഥിയൻന്മാർ , ശാകന്മാർ , കുഷാനന്മാർ തുടങ്ങിയ വിദേശീയരും ശാകന്മാർ , ശതവാഹനന്മാർ തുടങ്ങിയ സ്വദ്ദേശീയ രാജവംശങ്ങളും ഉണ്ടായിരുന്നു . പിന്നെ സുവർണ്ണകാലമെന്ന് വിശേഷിപ്പിക്കുന്ന ഗുപ്ത സാമ്രാജ്യത്തിന്റെ ഭരണം . പുരാതന ഇന്ത്യയിലെ അവസാനത്തെ മഹാനായ ഹിന്ദു രാജാവായിരുന്ന ഹർഷ വർദ്ധനന്റെ വർദ്ധനാരാജവംശം . പിന്നീടു
വടക്കേന്ത്യയുടെ പല ഭാഗങ്ങളിലും രജപുത്ര രാജവംശങ്ങൾ നിലവിൽ വന്നു . പുരാതന ഇന്ത്യയിലെ മിക്ക രാജാക്കന്മാരും ജൈന _ ബുദ്ധ മത വിശ്വാസമാണു പിൻതുടർന്നത് .

അതിനു ശേഷം മദ്ധ്യകാല ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സാമ്രാജ്യമായ ഡൽഹി സുൽത്താനേറ്റിന്റെ സ്ഥാപനം . തുടർന്നു ലോക ചരിത്രത്തിൽ തന്നെ വൈറ്റ് മുഗൾസ് എന്നറിയപ്പെടുന്ന മുഗളുടെ പ്രബുദ്ധമായ ഭരണകാലം . മുഗൾ ഭരണത്തിന്റെ തകർച്ചയോടെ യുറോപ്യന്മാരുടെ ആഗമനം . അതോടെ ഇന്ത്യ ആധുനിക യുഗത്തിലേക്ക് എത്തിച്ചേർന്നു .

ഈ ആക്രമണകാരികൾ എല്ലാം തന്നെ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലൂടെ വന്നവരായിരുന്നു . യൂറോപ്യന്മാരാകട്ടെ കടൽമാർഗ്ഗമാണ് ഇന്ത്യയിലെത്തിയത് . യൂറോപ്യന്മാർക്കു മുമ്പ് ഇന്ത്യയിലെത്തിയ വിദേശ ആക്രമണകാരികളെല്ലാം ക്രമേണ ഇന്ത്യക്കാരായി മാറുകയുണ്ടായി . എന്നാൽ യൂറോപ്യന്മാർ അതിനു തയ്യാറായിരുന്നില്ല . അവർ തദ്ദേശവാസികളിൽ നിന്നു അകന്നു നിൽക്കുകയും തങ്ങളുടെ സ്വത്വം (identity) നിലനിർത്തുകയും ചെയ്തു.

അങ്ങനെ വിദേശ അക്രമണകാരികളുടെ പിൻതലമുറകാരായ സങ്കരവർഗ്ഗമാണ് ഇന്നത്തെ ഇന്ത്യൻ ജനത . കൂടാതെ പൗരസ്ത്യ ദേശത്ത് പിറവിയെടുത്ത മതങ്ങൾക്കെല്ലാം ഇന്ത്യയിലും സ്വീകാര്യത ലഭിച്ചു . ഈ സങ്കര ജനത പല മതങ്ങളിലായി നൂറ്റാണ്ടുകളായി ഭാരത മണ്ണിൽ ജീവിച്ചു പോരുന്നു .

ഇന്ത്യാ – പാക്ക് വിഭജന കാലത്തു പതിനെഞ്ചു മില്ല്യൻ ജനതയാണ് താൽക്കാലികമായ സാങ്കല്പിക അതിർത്തി മുറിച്ചു കടന്നു പോയത് . ജർമ്മനിയിലെ കൂട്ടക്കുരുതിയെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതകളാണു സ്വന്തം ജനതയോട് ചില മതങ്ങളുടെ സംരക്ഷകരായി ” സ്വയം ചമഞ്ഞു ‘ നടക്കുന്നവരുടെ നേത്യത്വത്തിൽ നടന്ന ‘വംശീയ ശുദ്ധീകരണം ‘ ( ethnic cleansing ) .

അടുത്ത കാലത്തെ കണക്കനുസരിച്ച് ഹിന്ദു ജനസംഖ്യയിൽ ലോകത്ത് അഞ്ചാം സ്ഥാനമാണു പാക്കിസ്ഥാനുള്ളത് (ആകെ ജനസംഖ്യ 20 കോടി ) അതുപോലെ മുസ്ലീം ജനസംഖ്യയിൽ ലോകത്ത് മൂന്നാം സ്ഥാനമാണു ഇന്ത്യക്ക് (ആകെ ജനസംഖ്യ 133 കോടി ) . വംശീയ ശുദ്ധീകരണത്തിനു മുമ്പിൽ തലകുനിക്കാതെ ഈ ജനങ്ങളെ എല്ലാം സ്വന്തം മണ്ണിൽ പിടിച്ചുനിർത്തിയതു മതമല്ല മറിച്ച് പിറന്ന നാടിനോടുള്ള ആത്മബന്ധമാണ് . ഇതെല്ലാം മനസ്സിലാവണമെങ്കിൽ രാഷ്ട്രീയ പ്രത്യേയ ശാസ്ത്രത്തിലൂടെയല്ല ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു വേണം ദേശസ്നേഹം ഉത്ഭവിക്കേണ്ടത് .

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.