ഇതെന്തുതരം സ്വതന്ത്ര പോരാട്ടമാണ് ? ഇതെന്തുതരം സ്വതന്ത്ര ചിന്തയാണ് ?

81

Bindhu Krishna

പ്രിയ സുഹൃത്ത് രഹനയും പങ്കാളിയും തമ്മിൽ വേർപിരിയുകയാണ് എന്ന വാർത്ത വേദനയോടെയാണ് കേട്ടത് .ഇത് കേവലം വെറും ഒരു വേർപിരിയലായി കാണുന്നതിൽ അർത്ഥമുണ്ടോ? .രണ്ടു വശങ്ങളാണ് ഇതിൽ ഉള്ളത് ഒരു വശത്ത് യുക്തിവാദപ്രതിയോഗികൾ ഇത് ആഘോഷിക്കുന്നു… ഇത് ആഘോഷിക്കപ്പെടേണ്ടതാണോ ? തീർച്ചയായും അല്ല ഇത്തരം സംഭവങ്ങൾ ചുറ്റുവട്ടത്ത് ആവർത്തിക്കപ്പെടുമ്പോൾ മറുവശത്ത് ഇതിനെ സ്വതന്ത്ര പോരാട്ടമായി കാണുന്നു.

Rehana Fathima divorce News: വ്യക്തി ജീവിതത്തിൽ വഴിപിരിയാൻ തീരുമാനിച്ചു;  രഹ്ന ഫാത്തിമയുമായി വേർപിരിയുന്നെന്ന് ഭർത്താവ് - controversial youtuber rehana  fathima and husband ...എന്ത് സ്വതന്ത്ര ചിന്തയാണിത് ? .ഞാൻ ഒരു കടുത്ത മതവിശ്വാസിയല്ല എന്നാൽ കടുത്ത ഒരു യുക്തിവാദിയുമല്ല. പല സന്ദർഭങ്ങളിലും  സ്വയം ബുദ്ധിയുപയോഗിക്കാറുണ്ട്. പക്ഷേ അത് 100 % സക്സസ്സ്ഫുൾ ആണ് എന്ന് എനിക്ക് വാദിക്കാൻ കഴിയുകയില്ല .പക്ഷേ നമ്മുടെ നാട്ടിൽ കാണുന്ന പലസംഭവങ്ങളും നിസ്സാരവത്ക്കരിക്കാൻ കഴിയുമോ ?.ഇവിടെ രഹ്നക്ക് ചെറുപ്പമായത് കൊണ്ട് ചിലപ്പോൾ പ്രശ്നമില്ല. പക്ഷേ പ്രായമാവുന്തോറും സൗന്ദര്യം നഷ്ടപ്പെടും … സൗന്ദര്യം നഷ്ടപ്പെടുമ്പോൾ കൂട്ടം നഷ്ടപ്പെടും പിന്നെയാരാണ് ഉള്ളത് ?ദൈവം ഉണ്ടോ ? ദൈവം ഇല്ല !

മകൾ ഉണ്ടോ ഉണ്ട് പക്ഷേ അവർ യുവതീ യുവാക്കളാണ് അവർക്ക് നിറം പിടിച്ച ആശകൾ ഉണ്ട് അവർ ഇപ്പോൾ ലിവിങ്ങ് ടുഗതറിലാണ് അവർ ആഘോഷിക്കുകയാണ്… പണ്ട് അമ്മ ആഘോഷിച്ചത് പോലെ.പ്രായം ആവുമ്പോൾ ഞങ്ങൾ ആലോചിക്കാം. അമ്മയെ നോക്കാൻ എവിടെ സമയം ? .ഇവിടെയാണ് ഒരു കുടുംബത്തിൻ്റെ ‘പ്രസക്തി മനസ്സിലാവുന്നത് .ഇവിടെ ഏത് ആദർശങ്ങളാണെങ്കിലും പുരുഷ കേന്ദ്രീകൃതമാണ്. പുരുഷനാണ് പവർ അവനാണ് തീരുമാനിക്കുന്നത് അവന് നഷ്ടപ്പെടാൻ ഒന്നുമില്ല.തലാക്ക് ചെല്ലിപ്പിരിയുമ്പോഴും, ലിവിങ്ങ് ടുഗതറിൽ വഴി പിരിയുമ്പോഴും സ്ത്രീ ഒറ്റപ്പെടുന്നു പ്രായവും സൗന്ദര്യവും നഷ്ടപ്പെടുമ്പോൾ കൂട്ടുകാരൻ നൈസായി മുങ്ങുന്നു.

അവിടെയും ലൈഗികത പുരുഷനായി പുരുഷനു വേണ്ടി മാത്രമാകുന്നു.” അതുകൊണ്ടാണ് .പ്രബന്ധം’ അവതരിപ്പിക്കുമ്പോഴും പുരുഷനു വേണ്ടി നിയമങ്ങൾ ഉണ്ടാവുന്നത്. പക്ഷേ യുവരക്തത്തിൻ്റെ ചൂടിൽ ഒരു കൂട്ടം ഇന്നും ആർത്തുവിളിക്കുകയാണ് “സ്വതന്ത്ര ചിന്തകരാണ് ഞങ്ങൾ എന്ന് ” .സ്വതന്ത്ര ചിന്തകർ എന്നാൽ ഭോഗിക്കാൻ വേണ്ടി മാത്രമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട് .നമുക്ക് ഒരു ഉത്തരവാദിത്വങ്ങൾ ഉണ്ട്. നിലവിലെ മത ചൂഷണത്തെ എതിർക്കപ്പെടുകയും ,തോൽപ്പിക്കപ്പെടുകയും ചെയ്യുക. മതത്തിൻ്റെ കാടൻ നിയമങ്ങളെ തോട്ടിലെറിയുക.

പക്ഷേ ഇവിടെ സംഭവിക്കുന്നത് പരസ്പര വിദ്വേഷങ്ങൾ ഉണ്ടാക്കുകയാണ്. മത വാദികൾ കൂടുതൽ മതവാദികളാവുന്നു. മതവിദ്വേഷികൾ കൂടുതൽ മത വിദ്വേഷികളാവുന്നു.പരസ്പരം പുഞ്ചിരിക്കുന്നില്ല, പരസ്പരം കാണുന്നുമില്ല. ഫേയ്സ്ബുക്ക് ഒരു മറയാണ് എന്തും വിളിച്ച് പറയാൻ മാത്രം സുരക്ഷിതത്വം നൽകുന്ന മറ. പബ്ലിക്ക് മൂത്രപ്പുരയിൽ എഴുതി വെച്ചിരിക്കുന്ന അശ്ലീലതയോടാണ് പലപ്പോഴും FB യിൽ കാണുന്ന കമൻ്റും, പോസ്റ്റും കാണുമ്പോൾ ഓർമ്മ വരുന്നത് .ഹിന്ദുവും ,മുസ്ലിമും, കിസ്ത്യനും, മതമില്ലാത്തവനും, കൂട്ടയടി നടത്തിക്കൊടുക്കാൻ കൊട്ടേഷൻ എടുത്ത മാതിരി.