ബിന്ദു അമ്മിണിയുടെ കുറിപ്പ്

“ലിംഗനീതി നടപ്പാക്കുന്നതുമായ് ബന്ധപ്പെട്ട് ശബരിമല കയറിയതിന്റെ ഒന്നാം വാർഷിക ദിനത്തിൽ ബിജെപി ഗുണ്ടകളാൽ മാനസികമായി പീഡിപ്പിയ്ക്കപ്പെട്ട് ഹ്യദ് രോഗിയായ എന്റെ അമ്മ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അറ്റാക്ക് വന്ന് ICU വിൽ ക്രിട്ടിക്കൽ സ്‌റ്റേജിൽ ചികിത്സയിലാണ്. രാവിലെ തന്നെ BJP സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിളിച്ച് BJP പത്തനംതിട്ട ജില്ലാ പ്രസിഡന്റിന്റെ നമ്പർ വാങ്ങി അയാളോട് ഈ വിവരം സംസാരിച്ചിട്ടുള്ളതാണ്. കഴിഞ്ഞ ഒരു വർഷമായി BJP പ്രവർത്തകരുടെ നിരന്തര ഭീഷണിയിലാണ് എന്റെ അമ്മ കഴിഞ്ഞു വന്നത്. എന്നാൽ ഭീഷണി എല്ലാ പരിധിയും ലംഘിച്ചപ്പോഴാണ് അമ്മയ്ക്ക് ഹാർട്ട് അറ്റാക്ക് സംഭവിച്ചത്. അന്വേഷണം നടത്താമെന്ന് പറഞ്ഞ BJP ജില്ലാ പ്രസിഡൻറ് പിന്നീട് എന്റെ ഫോൺ കോൾ അറ്റൻന്റ് ചെയ്യുന്നില്ല. നടപടി എടുത്തില്ല എങ്കിൽ BJP പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിന് മുൻപിൽ സത്യാഗ്രഹം ഇരിയ്ക്കുമെന്ന് പ്രസിഡൻറിനോട് പറഞ്ഞിരുന്നു. ഒരു പകൽ മുഴുവൻ നല്കിയിട്ടും അന്വേഷണം നടത്തി പ്രതികൾക്കെതിരെ നടപടിയെടുക്കാൻ BJP തയ്യാറാകാത്ത സാഹചര്യത്തിലാണ് ഞാൻ ഈ പോസ്റ്റിട്ടുന്നത്. BJP അണികളെ നിലയ്ക്കു നിർത്താൻ പാർട്ടി തയ്യാറാകാത്ത സാഹചര്യത്തിൽ ഉടൻ തന്നെ BJP പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിനു മുൻവശം ഞാൻ സത്യാഗ്രഹം ആരംഭിയ്ക്കുന്നതാണ്.”

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.