നിറതോക്ക് ഉണ്ടായിട്ടും ഉപയോഗിക്കാതെ തലച്ചോറ് കൊണ്ട് കലാപകാരികളെ നേരിട്ട ഗുഡ്മാൻ

237

Bindu Cana

അമേരിക്കൻ പ്രസിഡണ്ടായി സത്യ പ്രതിജ്ഞ ചെയ്ത ജോ ബൈഡനോ വൈസ് പ്രസിഡണ്ടായ കമല ഹാരിസോ അല്ല ഹീറോ .അത് കാപ്പിറ്റോൾ പോലീസ് ഓഫീസറായിരുന്ന ഗുഡ്മാൻ എന്ന മാന്യ വ്യക്തിയാണ് .വംശീയ വെറി പിടിച്ച കലാപകാരികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സെനറ്റ് ചേമ്പറിലേക്ക് ഇരച്ച് കയറാൻ ഏതാനും ചുവടുകൾ മാത്രം ബാക്കി നിൽക്കെ കയ്യിൽ നിറതോക്ക് ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ തലച്ചോറ് മാത്രം ഉപയോഗിച്ച് ചോര വീഴ്ത്താതെ കലാപകാരികളിൽ മുന്നിൽ നിന്നിരുന്ന ഒരാളുടെ മേലൊന്ന് തട്ടി പ്രകോപിച്ചതിന് ശേഷം അവരെ സെനറ്റ് ചേംബറിലേക്ക് കടത്തിവിടാതെ എതിർ വഴിയിലേക്ക് നയിച്ച് പിന്നീട് പോലീസ് ട്രാപ്പിനുള്ളിൽ അവരെ പെടുത്താൻ സഹായിച്ച കറുത്ത വർഗ്ഗക്കാരനായ ഈ പോലീസ് ഓഫീസറാണ് വെളുത്തവരുടെ രാജ്യം എന്ന് പറയുന്നിടത്തെ യഥാർത്ഥ രാജ്യസ്നേഹി.
..
ബൈഡൻ ഭരണകൂടം ഈ രാജ്യസ്നേഹിക്ക് അർഹിക്കുന്ന അധികാര പദവി നൽകി ഉദ്യോഗ കയറ്റം നൽകിയാണ് സ്ഥാനം ഏറ്റത്.. അമേരിക്കയിലെ പുതിയ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുന്ന ഇന്നേ ദിനത്തിൽ ഇദ്ദേഹം ഉയർത്തപ്പെട്ടത് ആക്ടിങ്ങ് ഡെപ്യൂട്ടി സെർജൻ്റെ അററ് ആംസ് ഫോർ ദ സെനറ്റ് ആയാണ് … വൈസ് പ്രസിഡണ്ട് കമല ഹാരിസിനെ എസ്കോർട്ട് ചെയ്ത് വേദിയിലേക്ക് ആനയിക്കാൻ നിയോഗിക്കപ്പെട്ടതും ഇദ്ദേഹം തന്നെ മാറ്റങ്ങൾ തുടങ്ങേണ്ടത് ഇങ്ങനെയാണ് … തീവ്ര ദേശീയത യോ … കപട മത ചിന്തയോ കറുത്തവർ വെളുത്തവർ എന്ന ചേരി തിരിവോ ഒരാളെയോ ഒരു രാജ്യത്തെയോ നന്മയിലേക്ക് നയിക്കില്ല.വംശീയ വാദികളുടെ കയ്യിലും തോക്കുകൾ ഉണ്ടായിരുന്നു … അവരുടെ മുമ്പിലേക്കാണ് മനസ്സിൽ നന്മയും ഉള്ളിൽ ധൈര്യവും തലച്ചോറിൽ ബുദ്ധിയും ഉപയോഗിച്ച് ഗുഡ്മാൻ നിന്നത് … ഇദ്ദേഹം രക്ഷിച്ചത് എത്രയോ ജീവനുകളാണ്… അമേരിക്ക എന്ന രാജ്യത്തെ തന്നെയാണ് …ബിഗ് സല്യൂട്ട്. Sir…..So proud of you