കറുത്തവരെ വെളുത്തവർ ചവിട്ടി താഴ്ത്തിയതും കരുണയില്ലാതെ കൊന്നതും ഇതാദ്യമല്ല അമേരിക്കയിൽ

46

Bindu Cana

കറുത്തവരെ വെളുത്തവർ ചവിട്ടി താഴ്ത്തിയതും കരുണയില്ലാതെ കൊന്നതും ഇതാദ്യമല്ല അമേരിക്കയിൽ. ഇവിടെ മാത്രമല്ല വെളുത്തവർക്ക് കറുത്തവരോട് ഉള്ള വിവേചനം.തൊട്ട് കൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷം ഉള്ളവരും എന്നും കറുപ്പ് നിറത്തിന് ഉടമകളായിരുന്നു.കൊല്ലാൻ കാരണം വേറെ വേണ്ട.നിറം കറുപ്പ് അയോഗ്യതയും വെളുത്ത നിറം യോഗ്യതയും അത്രമാത്രം .എനിക്ക് ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞ് പറഞ്ഞിട്ടും കേൾക്കാത്ത വെളുത്തവൻ്റെ മനസ്സ് എത്ര കറുത്തിട്ടാണ് തനിയാവർത്തനങ്ങൾ തുടരുകയാണ്. ഫ്രീഡം റൈറ്റേഴ്സ് എന്ന അവാർഡ് സിനിമ അമേരിക്കയിൽ നടന്ന സംഭവത്തെ ആധാരമാക്കി എടുത്ത ഒരു ചലചിത്രമാണ്. അതിൽ ഒരു കഥാപാത്രമായ കറുത്ത വർഗക്കാരിയായ ” ഇവ” തൻ്റെ ടീച്ചറായ വെളുത്ത വർഗക്കാരി അവർ വളരെ നല്ല ഒരു സ്ത്രീ ആയിട്ട് കൂടി അവരോട് പറയുന്നത് ഇങ്ങനെയാണ് .

“നിങ്ങളെ എനിക്ക് ഇഷ്ടമല്ല.കാരണം നിങ്ങൾ വെളുത്തവരുടെ വർഗത്തിൽ പെട്ടതാണ്.എൻ്റെ അച്ഛനെ ഒരു കാരണവും കൂടാതെ മർദ്ദിച്ച് അവശനാക്കിയത് നിങ്ങൾ വെള്ളക്കാരാണ്.ഞങ്ങൾ കറുത്ത് ജനിച്ച് പോയി എന്നതാണ് ഞങ്ങൾ ചെയ്ത തെറ്റ്. നിങ്ങൾ വെളുത്തത് എന്നത് നിങ്ങൾക്ക് ഞങ്ങളെ കൊലക്ക് കൊടുക്കാൻ കിട്ടിയ യോഗ്യതയും.”

കറുത്തവർ എല്ലാവരും നല്ലവരും .വെളുത്ത വർ എല്ലാം മോശം എന്നും പോസ്റ്റിന് അർത്ഥമില്ല.എങ്കിലും ഒരു കറുത്ത വർഗ്ഗക്കാരൻ വെളുത്തവനാൽ കൊല്ലപ്പെടുമ്പോൾ .കറുത്തവർക്കും വെളുത്തവർക്കും ഇടയിൽ . മതിലുകൾ ഉയരുന്നത് വെറുപ്പുകൾ പടരുന്നത് സംഘം ചേരുന്നത്.ക്രിമിനലുകൾ ഉടലെടുക്കുന്നത് സ്വാഭാവികം മാത്രം.ശരീരത്തിൻ്റെ നിറത്തിലല്ല മനസ്സിൻ്റെ തെളിവിലാണ് കറുപ്പും വെളുപ്പും എന്ന് നമ്മൾ ഇനിയെന്ന് മനസ്സിലാക്കും..?

Advertisements