Bindu Sarojini എഴുതുന്നു 

സഭയും ഇടയന്മാരും ബലിയാടുകളും .

സോഷ്യൽ മീഡിയയും സെല്ഫോണുകളും ഒന്നും സർവസാധാരണം അല്ലാതിരുന്ന 2003 കാലഘട്ടം
പഠിത്തത്തിന്റെ ഭാഗമായി കന്യാസ്ത്രീകൾ നടത്തുന്ന ഹോസ്റ്റലിൽ ആണ് താമസം
അതും മഠത്തിനുള്ളിൽ തന്നെ

കുർബാന ക്ക് പള്ളിയിലേക്ക് കന്യാസ്ത്രീകളുടെ പിന്നാലെ ഓടുക എന്നത് നിർബന്ധം ആയിരുന്നു.

ആ പള്ളിയിലെ കർത്താവിന്റെ പ്രതിപുരുഷൻ
ആണ് വില്ലൻ.അല്ല നായകൻ
സുന്ദരനും സുമുഖനും ചെറുപ്പക്കാരനും ആയ “വികാരി”
ആൾ മിടുക്കൻ ആണ്
പ്രാർത്ഥന ചൊല്ലി മുന്നിൽ ഇരിക്കുന്ന മനുഷ്യരെ മൊത്തം കരയിപ്പിക്കും
പക്ഷെ പുള്ളിക്ക് മദ്യം വീക്നെസ് ആണ്
അതായത് കത്തനാർ കുർബാന ചൊല്ലുന്നത് വരെ കുടിച്ചു ലെക്ക് കെട്ടാണ്
കയ്യിൽ ഇരുന്ന് ആടുന്ന തിരുവോസ്തോയുമായി വേച്ചു വേച്ചു പോകുന്ന അച്ഛനെ താങ്ങി സൈഡിൽ കന്യാസ്ത്രീകളും കാണും

ഏത് സമയത്താണ് പുള്ളി വെള്ളത്തിൽ എന്ന് ചോദിക്കുന്നതിലും നല്ലത് ഏത് സമയത്താണ് പുള്ളി വെള്ളം ഇല്ലാതെ ഇരിക്കുന്നത് എന്ന് ചോദിക്കുന്നതാണ്

വികാരിക്ക് ഷുഗറിന്റെ അസുഖം ഉണ്ട്
ഇന്സുലിന് എടുക്കണം.

എടുക്കാൻ ചെല്ലുന്ന സ്ത്രീകളുടെ മുന്നിലേക്ക്
“വികാരി” പാന്റ് ഊരി ഇരുന്ന് കൊടുക്കും ഇന്സുലിന് എടുക്കാൻ.
തുടയിൽ തന്നെ എടുക്കണം.

ഒരിക്കൽ de അഡിക്ഷൻ സെന്ററിൽ പോയ പാതിരി സന്ധ്യയ്ക്ക് കുടിച്ചു ലെക്ക് കെട്ട് ഹോസ്പിറ്റലിന്റെ എൻട്രൻസിൽ വീണ് കിടപ്പുണ്ടായിരുന്നു
ഇയ്യാൾ കാണിക്കുന്ന സകല തോന്നി വാസങ്ങൾക്കും സപ്പോർട്ട് ചെയ്യുക എന്ന ധാർമിക ഉത്തരവാദിത്യം ഈ മഠത്തിന് ആയിരുന്നു.

ഒരു ഉച്ചക്ക് കന്യാസ്ത്രീകൾ ആരും ഇല്ലാതിരുന്ന ദിവസം ഡ്യൂട്ടി റൂമിൽ കയറി വന്നു പാന്റ് ഊരി ഇന്സുലിന് എടുക്കാൻ പറഞ്ഞ വികാരിയോട് പറ്റില്ല ന്ന് പറഞ്ഞതിന്
മഠത്തിലെ ‘അമ്മ മണിക്കൂറുകൾ ഉപദേശിച്ചതാണ്.
തിരിച്ചു ആ സ്ത്രീയോട് ഇത്രയും മോശം ആയ ഒരു വ്യക്തിയെ സഭക്ക് സഹിക്കേണ്ട കാര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ
ഇത് തമിഴ് നാട് അല്ലെ
തമിഴൻ അച്ഛന്മാർക്ക് ഒന്നും മലയാളികളുടെ അത്രയും വിശ്വാസം ഇല്ല എന്നതായിരുന്നു മറുപടി.

അതായത് അച്ചന്മാർ എന്ത് ചെയ്താലും സഭ സഹിക്കും,
റോബിനെയും ഫ്രാങ്കോയെ യും പോലെ ഉള്ളവരേ സഭ സപ്പോർട്ട് ചെയ്യും.
അതിനെ ചോദ്യം ചെയ്യുന്ന ലൂസി യെ പോലെ ഉള്ള സ്ത്രീകളെ സമൂഹ മധ്യത്തിൽ അധിക്ഷേപിക്കും!
നോബിൾ അല്ലാത്ത നോബിൾ മാർ ഇതൊക്കെ സഭക്ക് വേണ്ടി ചെയ്തു കൊടുക്കും.!!!!

ചുരുക്കി പറഞ്ഞാൽ മഠത്തിലുള്ള സ്ത്രീകൾ സഭക്ക് അവരുടെ സ്ഥാപനങ്ങൾ നടത്തിക്കൊണ്ട് പോകാൻ ഉള്ള ഉപകരണങ്ങൾ മാത്രം ആണ്.
ഉടുപ്പ് ഇടുന്നതോടെ സ്വാതന്ത്ര്യം
സഭക്ക് അടിയറവ് വെച്
ആണാധിപത്യം നിറഞ്ഞു നിൽക്കുന്ന സഭക്ക് അടിമകൾ ആയി മാറുക ആണ് ഈ സ്ത്രീകൾ.

കൂട്ടത്തിലുള്ള ഒന്നിനെ ഒറ്റക്കാക്കി ഉപദ്രവിക്കേണ്ടി വരുന്നത് ഗതികേട് കൊണ്ട് ആകും.

ആരോ പറഞ്ഞ പോലെ
കർത്താവേ
കൊലപാതകികളും , വ്യഭിചാരികളും ,ചുങ്കക്കാരും ,അക്രമികളുമായ സഭ എന്ന മാഫിയയെ പുനരുദ്ധരിക്കാൻ നീ വീണ്ടും ജനിക്കണേ
ആമേൻ!!!!!

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.