Bineesh K Achuthan

80- കളിലെ തെന്നിന്ത്യൻ താര റാണിയായിരുന്ന രാധക്ക് പിറന്നാൾ ആശംസകൾ. നയൻതാരക്കും അസിനും മുമ്പ് പാൻ സൗത്തിന്ത്യൻ താര പദവി ലഭിച്ച മലയാള നടി കൂടിയായിരുന്നു രാധ. സഹോദരി അംബികയും പ്രസ്തുത സ്ഥാനം നേടിയ താരമായിരുന്നു. 1981- ൽ ഭാരതി രാജയുടെ അലകൾ ഒഴിവതില്ലൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉദയ ചന്ദ്രിക എന്ന രാധ സിനിമയിൽ അരങ്ങേറുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റായി മാറിയതോടെ രാധ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കമൽഹാസൻ, രജനീകാന്ത്, വിജയകാന്ത് , ശിവകുമാർ, മോഹൻ, സത്യരാജ് തുടങ്ങിയ മുൻ നിര താരങ്ങളുടെ നായികയായി നിരവധി ഹിറ്റ് ചിത്രങ്ങളിൽ രാധ അഭിനയിക്കുകയുണ്ടായി. ഭാരതീരാജയുടെ തന്നെ മുതൽ മര്യാദയിൽ ശിവാജി ഗണേശന്റെ നായികയായി രാധ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ദേശീയ അവാർഡിന് വരെ പരിഗണിക്കപ്പെട്ട പ്രസ്തുത വേഷം രാധയുടെ കരിയർ ബെസ്റ്റാണ്.

 

തമിഴിലെ വിജയക്കുതിപ്പ് തെലുങ്കിലും തുടരാൻ രാധക്ക് കഴിഞ്ഞു. സൂപ്പർ സ്റ്റാർ കൃഷ്ണയുടെ 22 ചിത്രങ്ങളിലാണ് രാധ നായിക വേഷമിട്ടത്. ശോഭൻ ബാബു, ചിരഞ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ് തുടങ്ങി തെലുങ്കിലെ എല്ലാ മുൻ നിര നായകൻമാരുടെയും ജോടിയാകാൻ രാധക്ക് കഴിഞ്ഞു. കന്നഡയിൽ

വിഷ്ണുവർദ്ധന്റെയും ഹിന്ദിയിൽ ജിതേന്ദ്രയുടെയും നായികയായി രാധ അഭിനയിക്കുകയുണ്ടായി.
മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ കരിയറിൽ നിർണ്ണായക സ്വാധീനമാണ് രാധക്കുളളത്.1983- ൽ റിലീസായ കൈതിയിലൂടെ വിജയ നായകനായി മാറിയ ചിരഞ്ജീവി വേറിട്ട നൃത്തചുവടുകളുമായാണ് യുവാക്കളുടെ ഹരമായി മാറുന്നത്. ശ്രീദേവി മുതൽ നയൻതാര വരെ ജോടിയായിട്ടുള്ള ചിരഞ്ജീവിയുടെ ഏറ്റവും മികച്ച ഡാൻസിംഗ് പെയർ ആരെന്ന ചോദ്യത്തിന് ഒറ്റക്കൊരു ഉത്തരമേയുള്ളൂ …..അതാണ് രാധ. തെലുങ്കിൽ നമ്പർ വൺ ആകുന്നതിന് മുമ്പ് തന്നെ പാൻ സൗത്തിന്ത്യൻ താരമായി വളരാൻ ചിരഞ്ജീവിക്ക് സഹായകരമായത് ഒപ്പം മത്സരിച്ചു ഡാൻസ് ചെയ്ത രാധയുടെ മികവും കൊണ്ട് കൂടിയാണ്.

 

മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ നായികയായി 16 ചിത്രങ്ങളിലഭിനയിച്ച രാധക്ക് മറ്റൊരു മെഗാ സ്റ്റാറായ മമ്മൂട്ടിയുടെ ഒരു ചിത്രത്തിൽ പോലും നായികയാവാനായില്ല. 80 – കളിലെ എല്ലാ സൗത്തിന്ത്യൻ നായകരുടെയും ജോടിയായെങ്കിലും ഈ ഒരു കുറവ് രാധ ഒരു അഭിമുഖത്തിൽ എടുത്തു പറഞ്ഞിരുന്നു. സഹോദരിയായ അംബികയെ അപേക്ഷിച്ച് മാതൃഭാഷയായ മലയാളത്തിൽ ഒരു വിജയ നായികയായിരുന്നില്ല രാധ. എങ്കിൽ തന്നെയും അവർ അഭിനയിച്ച ഭൂരിപക്ഷം ചിത്രങ്ങളും നിരൂപക പ്രശംസ നേടിയിട്ടുണ്ട്. കെ.ജി.ജോർജ്ജിന്റെ ഇരകൾ, സത്യൻ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി, വേണു നാഗവള്ളിയുടെ അയിത്തം എന്നീ ചിത്രങ്ങളിലെ രാധയുടെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ഒരു കാലഘട്ടത്തിലെ ദക്ഷിണേന്ത്യൻ യുവാക്കളുടെ മുഴുവൻ ഹരമായിരുന്ന രാധ ജന്മനാടായ തിരുവനന്തപുരത്താണ് ഇപ്പോൾ സകുടുംബം താമസിക്കുന്നത്. നിരവധി റിയായിറ്റി ഷോകളിൽ ജഡ്ജിംഗ് പാനലിൽ ഉള്ള അവർ ചാനൽ രംഗത്തിന്നു സജീവമാണ്.

 

Leave a Reply
You May Also Like

ദയാഭാരതി പൂർത്തിയായി, ഗസൽ ഗായകൻ ഹരിഹരൻ അഭിനയ രംഗത്ത്

ദയാഭാരതി പൂർത്തിയായി, ഗസൽ ഗായകൻ ഹരിഹരൻ അഭിനയ രംഗത്ത് ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റം മികച്ച ഗസൽ…

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘നുണക്കുഴി’

ഫാലിമി, ഗുരുവായൂർ അമ്പല നടയിൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും നുണക്കുഴിക്കുണ്ട്.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത വൃദ്ധയെ ശിവസേന ചുട്ട് കൊല്ലാന്‍ ശ്രമിച്ചു.!

നാസിക്കില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമായ ബബുല്‍ഗാവ് ഗുര്‍ദിലാണ് സംഭവം.!

മിന്നൽ മുരളിക്ക് ശേഷം സോഫിയ പോൾ നിർമിക്കുന്ന ചിത്രം ആർ.ഡി.എക്‌സ് !

മിന്നൽ മുരളിക്ക് ശേഷം സോഫിയ പോൾ നിർമിക്കുന്ന ചിത്രം ആർ.ഡി.എക്‌സ് ! അയ്മനം സാജൻ മിന്നൽ…