Bineesh K Achuthan

ഒരു ചലച്ചിത്രതാരമാവുക എന്നത് അന്നുമിന്നും പലരുടെയും സ്വപ്നങ്ങളിൽ ഒന്നാണ്. പലരും അതിനായി പല വഴികളിലൂടെയും കിണഞ്ഞു പരിശ്രമിക്കുകയും ചിലർ വിജയം വരിക്കുകയും അല്ലാത്തവർ വിസ്മൃതിയിലാവുകയും ചെയ്യും. 70 – കളുടെ അവസാനത്തോടെ സിനിമയിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ അനേകം പേരിൽ ഒരാളായിരുന്നു രാമുവും. എം ടി യുടെ ബന്ധനത്തിലെ ഒരു ചെറിയ വേഷത്തിലൂടെ സിനിമയിൽ മുഖം കാണിച്ചെങ്കിലും രാമുവിനെ സംബന്ധിച്ചിടത്തോളം പ്രേക്ഷകശ്രദ്ധ കവരാൻ ആ വേഷം പര്യാപ്തമായിരുന്നില്ല.

വർഷങ്ങളുടെ ഇടവേളക്ക് ശേഷം, ഓർമ്മക്കായ് – എന്ന തന്റെ പുതിയ ചിത്രത്തിലെ പീറ്റർ എന്ന കഥാപാത്രത്തിനായുള്ള സംവിധായകൻ ഭരതന്റെ അന്വേഷണം അവസാനിച്ചത് രാമുവിലായിരുന്നു. സ്വദേശത്തു നിന്നും തന്റെ ബുള്ളറ്റുമായി കോടാമ്പാക്കത്തെത്തിയ രാമു ഭരതന്റെ വാസ സ്ഥലം തേടിയെത്തി. ബുള്ളറ്റിൽ വന്നിറങ്ങി നടന്നു വരുന്ന അജാനുബാഹുവായ ചെറുപ്പക്കാരനെ മുറിക്കകത്ത് നിന്നും കണ്ടപ്പോൾ തന്നെ ഭരതൻ മനസിൽ ഉറപ്പിച്ചു കഴിഞ്ഞു ഇത് തന്നെ ഓർമ്മക്കായ് – യിലെ പീറ്റർ….

1982 – ലെ സംസ്ഥാന സർക്കാർ പുരസ്ക്കാരങ്ങൾ വാങ്ങിക്കൂട്ടിയ ഓർമ്മക്കായ് യിലെ പീറ്ററെ അവിസ്മരണീയമാക്കിയ രാമുവിന് പിന്നീട് ലഭിച്ച വേഷങ്ങളിലധികവും പീറ്ററിന്റെ ക്ലോണുകളായിരുന്നു. ചെറുതും വലുതുമായ നൂറ് കണക്കിന് റോളുകൾ. ഇതിനിടയിൽ ” മാനസ മൈനേ വരൂ ” ഒരു ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്തു. നായകൻ ഗണേശനായിരുന്നു. ആ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടതുമില്ല. മലയാള സിനിമയിൽ കൊച്ചു കൊച്ചു വേഷങ്ങളിൽ താൻ തളക്കപ്പെടും എന്ന് തിരിച്ചറിഞ്ഞ രാമു ബുദ്ധിപൂർവ്വം പതിയെ സിനിമയിൽ നിന്നും പിൻവാങ്ങുകയും ബിസിനസ്സിൽ സജീവമാവുകയും ചെയ്തു. ക്രഷർ ബിസിനസ് മേഖലയിലേക്ക് പ്രവേശിച്ച തുടക്കക്കാരിൽ ഒരാളാണ് താനെന്ന് ഈയിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി. ഇന്ന് വിദേശത്തും സ്വദേശത്തും നിരവധി വ്യവസായ ശ്രംഖലകൾ ഉള്ള ഒരു ബിസിനസ്സുകാരനാണ് രാമു.

പ്രശസ്ത നടനായിരുന്ന സുകുമാരന്റെ മാതൃ സഹോദരീ പുത്രനാണ് രാമു. ബന്ധുത്വം തന്റെ കരിയറിൽ ഗുണം ചെയ്തിട്ടില്ല എന്ന അഭിപ്രായക്കാരനാണ് രാമു. വിനയന്റെ അതിശയൻ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ വന്ന മാസ്റ്റർ ദേവദാസ് രാമുവിന്റെ മകനാണ്. മകനെ നായകനാക്കി രാമു തിരക്കഥയെഴുതി, പി കെ ബാബുരാജ് സംവിധാനം നിർവ്വഹിച്ച കളിക്കൂട്ടുകാർ (2019) വേണ്ടത്ര വിജയം നേടിയില്ല. ബിസിനസ് മേഖലയിൽ കൈവരിച്ച വിജയം രാമുവിന്ചലച്ചിത്ര രംഗത്ത് ആവർത്തിക്കാനായിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇന്ന് (ഡിസംബർ 19) ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനുമായ രാമുവിന്റെ സപ്തതിയാണ്. വ്യവസായ രംഗത്തെന്ന പോലെ ചലച്ചിത്ര രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാൻ ഉതകുന്ന വേഷങ്ങൾ രാമുവിന് സമീപ ഭാവിയിൽ തന്നെ ലഭിക്കട്ടേയെന്ന് സപ്തതിയുടെ നിറവിൽ നിൽക്കുന്ന ഈയവസരത്തിൽ ആശംസിക്കുന്നു.

You May Also Like

ആരാധകരുടെ മനം കീഴടക്കുന്ന ഫോട്ടോഷൂട്ടും ആയി പ്രിയാമണി. ഇതെന്താ മഴവിൽ റാണിയോ എന്ന് ആരാധകർ.

മലയാളത്തിലും ഇതര ഭാഷകളിലും ഒട്ടനവധി നിരവധി ആരാധകരുള്ള താരമാണ് പ്രിയാമണി.

‘കാലിൻമേൽ കാലുവച്ച് ഇരുന്ന മോഹൻലാലിന് ആന്റണി കൊടുത്ത പണി ‘, മിമിക്രിക്കാർ മോഹൻലാലിനെയും അന്തോണിച്ചനെയും ചേർത്തുണ്ടാക്കിയ രസകരമായ കഥ

Moidu Pilakkandy നമ്മുടെ മുൻ പ്രതിരോധമന്ത്രിയും മുൻ മുഖ്യമന്ത്രിയും ഒക്കെ ആയി ഏറ്റവും നല്ല പദവിയിൽ…

ഹൻസികയും ഭർത്താവും വിവാഹശേഷം ആദ്യമായി പൊതുവേദിയിൽ വീഡിയോ വൈറൽ, സിനിമ വിടുമോ എന്ന ചോദ്യത്തിന് ഹൻസിക പറഞ്ഞതിങ്ങനെ

ബോളിവുഡിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഹൻസിക മോട്വാനി പിന്നീട് കോളിവുഡിലെ മുൻനിര നടിയായി. വിജയ്, ധനുഷ്,…

സ്ത്രീകളെ സെക്‌സ് ഒബ്ജക്റ്റ് ആക്കി കൊണ്ടുള്ള ഐറ്റം ഡാൻസ് തന്റെ സിനിമയിൽ ഉൾപ്പെടുത്താത്തത് അയാളുടെ ധീരമായ നിലപാട് തന്നെ

ഒരു സ്ത്രീ നൃത്തം ചെയ്യുന്നതിന് ഒപ്പം ചുവട് വെയ്ക്കുന്ന നായകന്റെയോ വില്ലന്റെ സംഘത്തിന്റെയോ ഇന്റഗ്രിറ്റിയെ ചോദ്യം…