ഇമയനക്കാതെ ഒരു പ്രത്യേക രീതിയിൽ ഉള്ള മമ്മൂട്ടിയുടെ ആ അഭിനയം, ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
45 SHARES
536 VIEWS

ബിനീഷ് കെ അച്യുതൻ

” കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാ….”
മലയാള യുവ പ്രേക്ഷകർ ഏറ്റെടുത്ത ഈ ഡയലോഗ് പിറന്നിട്ട് ഇന്ന് ഒന്നര പതിറ്റാണ്ട് പിന്നിടുന്നു . മലയാള സിനിമ അന്ന് വരെ കാണാത്ത പുതുമയും വ്യത്യസ്തതയും ഉള്ള മേക്കിംഗുമായി അമൽ നീരദിന്റെ ബിഗ് ബി റിലീസാവുന്നു . മേക്കിംഗിലെ പുതുമ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അഭിനയത്തിലും പ്രകടമായിരുന്നു , മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മമ്മൂട്ടി. നോക്കിലും വാക്കിലും നടപ്പിലും സംസാരത്തിലും എന്ന് വേണ്ട അടിമുടി വ്യത്യസ്തമായ മറ്റൊരു മമ്മൂട്ടി . ഇമയനക്കാതെയുള്ള ഒരു പ്രത്യേക രീതിയിൽ ഉള്ള മമ്മൂട്ടിയുടെ അഭിനയം നിരൂപക പ്രശംസ പിടിച്ചു പറ്റി . പ്രശസ്ത സാഹിത്യകാരൻ ഉണ്ണി . ആർ . എഴുതിയ ഓരോ വൺ ലൈൻ ഡയലോഗുകളും തീയറ്ററുകളിൽ ആരവമുയർത്തി . ‘

2005 -ൽ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രമായ ഫോർ ബ്രദേഴ്സ് – ൽ നിന്നും സ്വാധീനമുൾക്കൊണ്ടാണ് , അമൽ നീരദ് ബിഗ് ബി ചെയ്യുന്നത് . ദത്തെടുക്കപെട്ട വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട നാല് മക്കൾ തങ്ങളെ വളർത്തി വലുതാക്കിയ അമ്മയുടെ കൊലപാതകികളോട് പ്രതികാരം ചെയ്യുന്നതാണ് ബിഗ് ബിയുടെ ഇതിവൃത്തം : മമ്മൂട്ടിയോടൊപ്പം മനോജ് കെ.ജയൻ , ബാല , വിനായകൻ , മംമ്ത , ലെന തുടങ്ങിയ വൻ താര നിര ഈ ചിത്രത്തിൽ അണിനിരക്കുന്നു . പ്രധാന വില്ലൻ കഥാപാത്രമായ സായിപ്പ് ടോണിയെ അവതരിപ്പിച്ച ബോളിവുഡ് താരം ഷെർവീർ വക്കിൽ തന്റെ മാനറിസങ്ങൾ കൊണ്ടും ആറ്റിറ്റ്യൂഡ് കൊണ്ടും ശ്രദ്ധ നേടി .

തോക്ക് ചൂണ്ടി ഉച്ചത്തിൽ ഗിരി പ്രഭാഷണം നടത്തുന്ന ” തന്തക്ക് പിറന്ന നായകരെ ” തട്ടി നടക്കാൻ പറ്റാത്ത മലയാള സിനിമയിൽ ഒരു വ്യത്യസ്ത സംരംഭമായിരുന്നു ബിഗ് ബി . 2007 വിഷു റിലീസ് ചിത്രങ്ങളിൽ തീയറ്റർ പെർഫോമൻസിൽ വിനോദ യാത്രക്കും ഛോട്ടാ മുംബൈക്കും പിന്നിൽ ഓടിക്കിതച്ച് തളർന്ന് ശരാശരി വിജയത്തിൽ ഒതുങ്ങിയെങ്കിലും പിന്നീട് കൾട്ട് സ്റ്റാറ്റസ് കരസ്ഥമാക്കി . ബിലാലിന്റെ ഡ്രസ്സിംഗും മാനറിസവും ഡയലോഗുകളും യുവ പ്രേക്ഷകർ ഏറ്റെടുത്തു . ഒന്നാം ഭാഗം ഒരു വൻ വിജയ ആയില്ലെങ്കിൽ തന്നെയും ബിലാലിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ആ കഥാപാത്രം കൈവരിച്ച സ്വാധീനത്തിന് തെളിവാണ് . ബിഗ് ബി യെ അപേക്ഷിച്ച് ബിലാൽ ഒരു വൻ വിജയം ആയിത്തീരട്ടെ എന്ന് ഭീഷ്മപർവ്വം നേടിയ വിജയത്തിന്റെ ഈ വേളയിൽ ആശംസിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.

ആ പുസ്തകത്തിൽ തിരുവനന്തപുരം ജില്ലയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കട്ടിലിന്റെ ചുറ്റും ഓടിച്ച ‘മഹാനടനെ’ കുറിച്ച് പറയുന്നുണ്ട്

രജിത് ലീല രവീന്ദ്രൻ ലാൽ ജോസ് സംവിധാനംചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിൽ