Bineesh K Achuthan
ജീവിതത്തിൽ ആദ്യമായി റിലീസ് സെന്ററിൽ കാണുന്ന ചിത്രം. അതായിരുന്നു ദൗത്യം. പാലക്കാട് പ്രിയദർശിനി തീയേറ്ററായിരുന്നു റിലീസ് കേന്ദ്രം. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ മലമ്പുഴക്ക് ടൂർ പോയ വേളയിലാണ് ഈ ചിത്രം കാണുന്നത്. 1989 ഫെബ്രുവരി 9 – ന് റിലീസ് ചെയ്ത ദൗത്യം ഇന്ന് 34 വർഷം പിന്നിടുന്നു. സിൽവസ്റ്റർ സ്റ്റാലൺ അഭിനയിച്ച റാംബോ സീരീസിലെ ആദ്യ ചിത്രമായ ” ഫസ്റ്റ് ബ്ലഡ് ” – ൽ നിന്നും പ്രചോദനമുൾക്കൊള്ള ദൗത്യം ഒരു മിലിട്ടറി റെസ്ക്യൂ ഓപറേഷന് നിയുക്തമായ ക്യാപ്റ്റൻ റോയ് ജേക്കബ് തോമസിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. മോഹൻലാലാണ് ക്യാപ്റ്റൻ റോയിയെ അവതരിപ്പിച്ചത്.
ദീർഘകാലം ഐ.വി.ശശിയുടെ സഹ സംവിധായകനായ അനിൽ, മോഹൻലാൽ നായകനായ അടിവേരുകൾ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. കാടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന അടിവേരുകൾ പോലെ തന്നെ ദൗത്യത്തിന്റെയും കഥാപശ്ചാത്തലം ഘോര വനാന്തരങ്ങളാണ്. മോശം കാലാവസ്ഥ മൂലം കൊടും കാടിൽ തകർന്ന് വീഴുന്ന സൈനിക ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന തന്റെ സഹപ്രവർകരെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഏറ്റെടുക്കുന്ന ക്യാപ്റ്റൻ റോയ് വർഗീസിന്റെ റെസ്ക്യൂ ഓപ്പറേഷൻസാണ് ദൗത്യം. പരസ്യകലാരംഗത്ത് ശ്രദ്ധേയനായ ഗായത്രി അശോകാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. പി.ജി.വിശ്വംഭരൻ സംവിധാനം നിർവ്വഹിച്ച ” ഇതാ സമയമായ് ” എന്ന ചിത്രത്തിലൂടെയാണ് ഗായത്രി അശോകൻ തിരക്കഥാകാരനാകുന്നത്.
എന്നാൽ ദൗത്യത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. കൊച്ചിൻ നേവൽ ബേയ്സിൽ നിന്നും ഒരേ സമയം പറന്നുയരുന്ന ഒന്നിലധികം ഹെലികോപ്റ്ററുകളുടെ മനോഹരമായ ഷോട്സൊക്കെ നഷ്ടപ്പെട്ട സംഭവങ്ങൾ ഗായത്രി അശോകൻ സഫാരി ചാനലിൽ വിവരിക്കുകയുണ്ടായി. ദൗത്യത്തിന്റെ അപ്രതീക്ഷിത പരാജയം കൊണ്ടാകാം അദ്ദേഹം പിന്നീട് തിരക്കഥാ രചനയിൽ സജീവമായില്ല. വൻ പ്രീ പബ്ലിസിറ്റി നേടിയ ദൗത്യം റിലീസിന് മുമ്പേ തന്നെ വലിയ വില കൊടുത്ത് റൈറ്റ്സ് വാങ്ങാൻ അന്യഭാഷാ നിർമ്മാതാക്കൾ തയ്യാറായിരുന്നു. എന്നാൽ, റിലീസ് ചെയ്തു വൻ വിജയം നേടിയാൽ റൈറ്റ്സ് തുക ഉയർത്താമെന്ന ധാരണയിൽ കാത്തിരുന്നു എന്നും അശോക് പറയുകയുണ്ടായി. മലയാളത്തിൽ ശരാശരിയിൽ ഒതുങ്ങിയ ദൗത്യത്തിന്റെ തമിഴ് ഡബ്ബിംഗ് പതിപ്പായ ” കാപ്റ്റൻ ദേവാരം ” വിജയമായിരുന്നു. തെലുങ്കിൽ ” അഡവിലോ അഭിമന്യുഡു ” എന്ന പേരിൽ റിലീസായപ്പോൾ നായക വേഷത്തിൽ, പിൽക്കാലത്ത് പുലിമുരുഗനിൽ ഡാഡി ഗിരിജയായി വന്ന ജഗപതി ബാബുവായിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജഗപതി ബാബു നന്ദി സ്പെഷ്യൽ അവാർഡിനർഹനായി.

ദൗത്യത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത് ത്യാഗരാജനായിരുന്നു. ബാബു ആന്റണിയും മോഹൻലാലും തമ്മിലുള്ള ക്ലൈമാക്സ് ഫൈറ്റ് രംഗങ്ങൾ ചിത്രത്തിന്റെ ഹൈ ലൈറ്റായിരുന്നു. പിൽക്കാലത്ത് പ്രസ്തുത രംഗങ്ങളെക്കുറിച്ച് ഇരുവരും വാചാലരാവുകയുണ്ടായി. സുരേഷ് ഗോപി ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന ഒരു വേഷമാണ് ചെയ്തത്. അൽപ്പം വില്ലനിസം കൂടെയുള്ള റോളായിരുന്നു അത്. സുരേഷ് ഗോപിയുടെ Recordical Name ആയ സുരേഷ് ജി.നായർ എന്നതായിരുന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേരും. ഡ്രഗ്ഗ് മാഫിയാ തലവനായി വരുന്ന ബാബു ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് സിനിമയിൽ മെൻഷൻ ചെയ്യുന്നില്ല.നായികാ വേഷം പാർവ്വതിക്കായിരുന്നു.
മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയമായ ചിത്രം റിലീസ് ചെയ്ത് 50 ദിവസങ്ങൾക്കുള്ളിലാണ് ദൗത്യം റിലീസാകുന്നത്. ചിത്രത്തിന് ഒരു മാസം മുൻപ് റിലീസ് ചെയ്ത മൂന്നാം മുറയും ദൗത്യത്തേപ്പോലെ തന്നെ ശരാശരി തീയറ്റർ പെർഫോമൻസാണ് കാഴ്ച്ച വച്ചത്. ഇരു ചിത്രങ്ങൾക്കും വൻ ഇനീഷ്യലും ഉണ്ടായിരുന്നു. എന്ത് കൊണ്ടാകാം ഇരു ചിത്രങ്ങളും അർഹിക്കുന്ന വിജയം നേടാനാവാതെ പോയത് എന്നത് പലപ്പോഴും ആലോചിക്കാറുണ്ട്. ഇരു ചിത്രങ്ങൾക്കും മധ്യേയിറങ്ങിയ ചിത്രം വൻ ഹിറ്റായതുമായി ചേർത്ത് വായിക്കുമ്പോൾ മോഹൻലാലിൽ നിന്ന് ആ സമയത്ത് മലയാളി പ്രേക്ഷകർ ഒരു ആക്ഷൻ ചിത്രം പ്രതീക്ഷിച്ചിരിക്കാനിടയില്ല എന്ന ഉത്തരമാണ് കിട്ടിയത്. This post inspired from the poster of