fbpx
Connect with us

Entertainment

എസ് എൻ സ്വാമിയ്ക്കു ഇരുപതാംനൂറ്റാണ്ടിന്റെ കഥ പിറന്നത് ഇന്ത്യ ടുഡേയിലെ ഒരു ഫോട്ടോ കാരണം, ആ കഥയിങ്ങനെ

Published

on

Bineesh K Achuthan

” എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് Narcotics is dirty business എന്ന് …” ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പിള്ളിയുടെ ഈ ഡയലോഗ് കേട്ട് ആർപ്പ് വിളിച്ച യുവാക്കളിൽ പലരും ജനിക്കുന്നതിന് മുമ്പേ ഒരു തലമുറ നെഞ്ചിലേറ്റിയ ഡയലോഗാണിത്. മൂന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് മോഹൻലാൽ അവതരിപ്പിച്ച ജാക്കിയുടെ ഡയലോഗിന്റെ ഒരു എക്സറ്റൻഷനായിരുന്നു അത്. അതേ.. മോഹൻലാലിന്റെ കരിയറിലെ ഐക്കണിക് കാരക്ടറായ സാഗർ ഏലിയാസ് ജാക്കി ഉദയം കൊണ്ടിട്ട് ഇന്നേക്ക് 34 വർഷം പിന്നിടുന്നു. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.മണി നിർമ്മിച്ച് എസ്.എൻ.സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് 1987 മെയ് 14 – നാണ് റിലീസായത്.

 

 

Advertisement



രാജാവിന്റെ മകനിലൂടെ സൂപ്പർ താരപദവി നേടിയ മോഹൻലാൽ പിന്നീട് അതേ ജേണറിൽ അഭിനയിക്കുന്ന മറ്റൊരു ചിത്രം കൂടിയായിരുന്നു ഇരുപതാം നൂറ്റാണ്ട്.അതിനോടൊപ്പം തന്നെ ഒരു ക്ലാസിക് കൂട്ട്കെട്ടിന്റെ ആരംഭവും ഈ ചിത്രത്തിലൂടെയായിരുന്നു. മലയാള സിനിമയിൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്ക് പുത്തൻ ഭാഷ്യം ചമച്ച കെ.മധു – എസ്.എൻ.സ്വാമി ടീം ആരംഭിക്കുന്നതും ഇരുപതാം നൂറ്റാണ്ടിലൂടെയാണ്.

കെ.മധുവിന്റെ മൂന്നാമത്തെ ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. ആദ്യ രണ്ട് ചിത്രങ്ങളും കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതായിരുന്നു. അന്നത്തെ ട്രെന്റും അത്തരത്തിലായിരുന്നു. കലൂർ ഡെന്നീസിന്റെ രചനയിൽ ആദ്യ ചിത്രമായ ” മലരും കിളിയും “ഹിറ്റായപ്പോൾ രണ്ടാമത്തെ ചിത്രമായ ” ഈ കൈകളിൽ ” ഒരു ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു. മമ്മൂട്ടി – രതീഷ് മൾട്ടി സ്റ്റാറായി വന്ന ഈ ചിത്രത്തിന് ശരാശരി വിജയം നേടാനേ കഴിഞ്ഞുള്ളൂ. ആദ്യത്തെ രണ്ട് ചിത്രങ്ങളേക്കാൾ വലിയൊരു വിജയം നേടാനുള്ള കെ. മധുവിന്റെ ശ്രമത്തിന് നിർമ്മാതാവ് എം.മണിയുടെ പരിപൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു. പക്ഷേ ഒറ്റ ഡിമാന്റ് ; കഥയും തിരക്കഥയും സംഭാഷണവും ഡെന്നീസ് ജോസഫിന്റേതായിരിക്കണം. ഡെന്നീസാകട്ടെ ആ സമയം രാജാവിന്റെ മകന്റെ അപ്രതീക്ഷിതമായ വൻ വിജയത്തെ തുടർന്ന് താരപരിവേഷമുള്ള തിരക്കഥാകാരനും.

 

ഐ.വി.ശശിയും ഫാസിലുമൊഴികെ അന്നത്തെ എല്ലാ മുൻ നിര സംവിധായകരും ഡെന്നീസിന്റെ കഥക്കായി കാത്തു കെട്ടിക്കിടക്കുന്നു. സ്വാഭാവികമായും ഡെന്നീസ് നിന്നു തിരിയാൻ പറ്റാത്തത്ര തിരക്കിലുമായി. ഒരു തിരക്കഥക്കായി മോഹൻലാലിന്റെ ഡേറ്റുമായി തന്നെ സമീപിച്ച കെ.മധുവിനെ നിരാശപ്പെടുത്താൻ വയ്യ എന്ന ധർമ്മസങ്കടത്തിനിടയിലാണ് തന്റെ അടുത്ത സുഹൃത്തും തിരക്കഥാകാരനുമായ എസ്.എൻ.സ്വാമിയുടെ കാര്യം ഡെന്നീസ് ജോസഫിന് ഓർമ്മ വന്നത്.അപ്പോൾ തന്നെ തനിക്ക് പനി മൂർച്ഛിച്ചിരിക്കുകയാണെന്നും ആശുപത്രിയിൽ പോകാൻ കൂടെ വരണമെന്നു കള്ളം പറഞ്ഞ് ഡെന്നീസ് , സ്വാമിയെ തന്റെ മുറിയിലേക്ക് വിളിച്ചു വരുത്തി. ഓടിപ്പാഞ്ഞെത്തിയ സ്വാമി കാണുന്നത് കെ. മധുവിനോടൊപ്പം സുസ്മേര വദനനായി നിൽക്കുന്ന ഡെന്നീസിനേയും. കള്ളം പറഞ്ഞു തന്നെ വിളിച്ചു വരുത്തിയതിലെ അമർഷം സ്വാമി മറച്ചു വച്ചില്ല.

Advertisement



പക്ഷേ ഡെന്നീസതൊന്നും ചെവി കൊള്ളാതെ കെ. മധുവിന്റെ ആവശ്യം ഒറ്റയടിക്ക് സ്വാമിയുടെ മുന്നിൽ വച്ചു. ആദ്യം സ്വാമിയൊന്നു പതറി. കാരണം എട്ടോളം തിരക്കഥകൾ രചിച്ചിട്ടുണ്ടെങ്കിലും അവയിൽ ചിലതെല്ലാം വൻ ഹിറ്റുകളായിരുന്നെങ്കിലും ആക്ഷൻ മൂഡിലുള്ള ഒരു ചിത്രം സ്വാമി മുമ്പെഴുതിയിരുന്നില്ല. മാത്രമല്ല രാജാവിന്റെ മകന്റെ ആദ്യ പ്രദർശനം കണ്ടയന്ന് രാത്രി ഡെന്നീസിന്റെ മുറിയിൽ വന്ന് ” ഇത് നമുക്കൊന്നും പറ്റിയ പണിയല്ലെന്നും ദാമോദരൻ മാഷൊക്കെ ചെയ്യേണ്ട ഒരു വർക്കാണെന്നും പടം ഉറപ്പായിട്ടും പൊട്ടുമെന്നും ” നിഷ്ക്കരുണം പറഞ്ഞയാളാണ് സ്വാമി. കുറച്ച് നേരം ചിന്താക്കുഴപ്പത്തിലായ സ്വാമി ഡെന്നീസിന്റെ നിർബന്ധവും ഒപ്പം കെ. മധുവിന്റെ നിസ്സഹായാവസ്ഥയും കണ്ട് സമ്മതം മൂളി .

 

തന്റെ സ്ഥിരം പാറ്റേണിൽ നിന്നും മാറിയുള്ള തിരക്കഥയെഴുത്തിന് ഡെന്നീസിൽ നിന്നും ലഭിച്ച പ്രോത്സാഹനം സ്വാമിക്ക് ഊർജ്ജം പകർന്നു. ഒരു ആക്ഷൻ സബ്ജക്റ്റിനായി പരതി കൊണ്ടിരുന്ന സ്വാമിയുടെ മുന്നിൽ അദ്ദേഹത്തിന്റെ കൈവശമുള്ള കെട്ട് കണക്കിന് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും തികച്ചും യാദൃശ്ചികമായി ഇന്ത്യാ ടുഡേയുടെ ഇംഗ്ലീഷ് പതിപ്പ് ശ്രദ്ധയിൽ പെടുകയുണ്ടായി. അതിന്റെ കവർ പേജിൽ ബോളിവുഡിലെ സെലിബ്രിറ്റി കപ്പിൾസായ ദിലീപ് കുമാറും സൈറാഭാനുവും അധോലോക രാജാവായ ഹാജി മസ്താന്റെ കാൽ തൊട്ട് വന്ദിക്കുന്ന ഒരു ഫോട്ടോയായിരുന്നു കൊടുത്തത്. ആ സ്പാർക്കിൽ നിന്നാണ് ഇരുപതാം നൂറ്റാണ്ടിന്റെ പിറവി എന്നന് സ്വാമി പിൽക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി.

അങ്ങനെ നമുക്ക് പറ്റിയ പണിയല്ല ഇത് എന്ന് പറഞ്ഞയാളെ കൊണ്ട് തന്നെ ഒരു പൊളിറ്റിക്കൽ – ആക്ഷൻ ചിത്രമെഴുതിച്ച ഡെന്നീസ് ജോസഫ് കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിപ്പിക്കുക എന്ന നാട്ടു ശൈലിയെ അന്വർത്ഥമാക്കിയതല്ലേ എന്ന് തമാശയായി ഇന്നോർത്ത് പോവുകയാണ്.
സാഗർ എന്ന സാധാരണക്കാരനായ യുവാവിന്റെ നിന്നും ജാക്കി എന്ന അധോലോക നായകനിലേക്കുള്ള പരിണാമവും 80 – കളിലെ കേരള രാഷ്ട്രീയവും അധോലോക കൂട്ടുകെട്ടുകളും ഇവ തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളും തുറന്ന് കാണിക്കുന്നതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഇതിവൃത്തം.

Advertisement



 

സാഗറിൽ നിന്നും ജാക്കിയിലേക്കുള്ള പരകായപ്രവേശം മോഹൻലാൽ മനോഹരമാക്കി. രാജാവിന്റെ മകന് ശേഷം ആ ജേണറിലുള്ള മറ്റൊരു ലാൽ ചിത്രത്തിനായി അക്ഷമയോടെ കാത്തിരുന്ന ആരാധകർക്ക് ലഭിച്ച വിഷ്വൽ ട്രീറ്റായിരുന്നു ഇരുപതാം നൂറ്റാണ്ട്. പ്രേക്ഷക പ്രതീക്ഷകളെ സഫലമാക്കുന്നതായിരുന്നു ജാക്കിയുടെ സാഹസിക പ്രകടനങ്ങൾ. പ്രേക്ഷകരെ ഇന്നും ഹരം കൊള്ളിക്കുന്ന ശ്യാമിന്റെ BGM -ന്റെ അകമ്പടിയോട് കൂടിയുള്ള ജാക്കിയുടെ ഇൻട്രൊ മുതൽ ക്ലൈമാക്സ് വരെ കാണികളെ ഹരം കൊള്ളിക്കുന്ന നിരവധി മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഒടുവിൽ ക്ലൈമാക്സിനോടടുത്ത് പൈലറ്റിന്റെ വേഷവിധാനങ്ങൾ അണിഞ്ഞ് ക്യാപ്പും കൂളിംഗ് ഗ്ലാസും ധരിച്ച് പിസ്റ്റളുമായി ശേഖരൻ കുട്ടിയെ വധിക്കാൻ സ്ലോ മോഷനിൽ നടന്നു നീങ്ങുന്ന ജാക്കിയെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷക ലക്ഷങ്ങൾ വരവേറ്റത്.

ഇരുപതാം നൂറ്റാണ്ടിന്റെ വൻ വിജയം മോഹൻലാലിനെന്ന പോലെ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച പലരുടെയും ടേണിംഗ് പോയിന്റായിരുന്നു. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് സുരേഷ് ഗോപിയുടേത്. ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ നിന്നും രാജാവിന്റെ മകനിലൂടെ പ്രൊമോഷൻ ലഭിച്ച സുരേഷ് ഗോപിക്ക് പ്രധാന വില്ലനാകാൻ ഒന്നുരണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും അവയെല്ലാം പരാജയ ചിത്രങ്ങളായതിനാൽ വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടാനായില്ല. എന്നാൽ ഇരുപതാം നൂറ്റാണ്ടിലെ ശേഖരൻ കുട്ടിയായി സുരേഷ് ഗോപി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

 

Advertisement



 

ഒരു പക്ഷെ അതുവരെയുളള ചിത്രങ്ങളിൽ വച്ച് സുരേഷ് ഗോപി ഏറ്റവും അധികം ഡയലോഗുകൾ പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടതും ഈ ചിത്രത്തിലായിരിക്കാം. ഭാവിയിൽ ഡയലോഗ് വീരനായി ഉയർന്ന അദ്ദേഹത്തിന് ലഭിച്ച മികച്ച അടിത്തറയായിരുന്നു ശേഖരൻ കുട്ടിയിലൂടെ ലഭ്യമായത്,
അംബികയുടെ പത്രപ്രവർത്തകയും ഉർവ്വശിയുടെ ജയിൽപുള്ളിയുമെല്ലാം പ്രേക്ഷക പ്രീതിയാർജ്ജിക്കുകയുണ്ടായി. മുഖ്യമന്ത്രി വേഷത്തിൽ കസറിയ പ്രതാപ് ചന്ദ്രൻ ഒപ്പം ജനാർദ്ധനന്റെ ഐ.ജി. വേഷം , കെ പി എ സി സണ്ണിയുടെ കോശി , ഗ്രീനാഥിന്റെ പോലീസ് ഓഫീസർ , എപ്പോഴും തെലുങ്ക് കലർത്തി സംസാരിക്കുന്ന ജഗതിയുടെ വേഷം എന്നിവയെല്ലാം ശ്രദ്ധ നേടി. കൂടാതെ ജാക്കിയുടെ നിഴലായി ഒപ്പമുള്ള ലോറൻസ് എന്ന കാരക്ടറിൽ നടൻ സന്തോഷ് തിളങ്ങുകയുണ്ടായി. സന്തോഷിന്റെ കരിയറിലെ ഏറ്റവും ജനപ്രിയ കഥാപാത്രവും ലോറൻസാണ്. കവിയൂർ പൊന്നമ്മയും മോഹൻലാലും അമ്മയും മോനുമായി ധാരാളം ചിത്രങ്ങൾ പിന്നീട് വന്നെങ്കിലും ആ കെമിസ്ട്രി പ്രേക്ഷകശ്രദ്ധ നേടുന്നത് ഇരുപതാം നൂറ്റാണ്ട് മുതലാണ് .

 

1987 – ലെ വൻ വിജയങ്ങളിൽ ഒന്നായ ഇരുപതാം നൂറ്റാണ്ട് ഇതര ഭാഷകളിലെല്ലാം റീമേക്ക് ചെയ്തു. തെലുങ്കിൽ സുമൻ നായകനായി ” ഇരുപതാവത് ശതാബ്ധ ” എന്ന പേരിലും കന്നടയിൽ അംബരീഷ് നായകനായി ‘ ജാക്കി ‘ എന്ന പേരിലുമാണ് അവ റിലീസായത്. ഇരു പതിപ്പുകളിലും ശേഖരൻ കുട്ടിയുടെ വേഷം കന്നട നടൻ ദേവരാജാണ് കൈകാര്യം ചെയ്തത്.

Advertisement



നീണ്ട 22 വർഷങ്ങൾക്ക് ശേഷം 2009 – ൽ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം ‘ സാഗർ ഏലിയാസ് ജാക്കി ” എന്ന പേരിൽ റിലീസാവുകയുണ്ടായി. കഥ എസ്.എൻ. സ്വാമിയുടേതാണെങ്കിലും സംവിധാനം അമൽ നീരദായിരുന്നു. ആദ്യ ഭാഗത്തിന്റെ തെലുങ്ക് പതിപ്പിലെ നായകൻ രണ്ടാം ഭാഗത്തിൽ വില്ലൻ വേഷത്തിലഭിനയിച്ചു എന്ന ഒരു കൗതുകവും ഈ ചിത്രത്തിനുണ്ട്. വൻ ഇനീഷ്യലോടെ റിലീസായ ചിത്രം നനഞ്ഞ പടക്കമായി. മാറിയ കാലഘട്ടത്തിലെ പ്രേക്ഷകരോട് സംവദിക്കുന്നതിൽ ചിത്രം ദയനീയമാം വിധം പരാജയമായിരുന്നു. റെക്കോഡ് ഇനീഷ്യൽ കളക്ഷൻ വഴി ചിത്രം മുടക്ക് മുതൽ തിരിച്ച് പിടിച്ചെങ്കിലും പ്രേക്ഷക പ്രീതിയിൽ പിന്നോട്ട് പോയി. ആദ്യ ഭാഗത്തിലെന്ന പോലെ ശ്യാമിന്റെ BGM ഇത്തവണയും ശ്രദ്ധ നേടി എന്നത് മാത്രമായിരുന്നു ചിത്രത്തിന്റെ ഏക പ്ലസ് പോയിന്റ്.

 

ഇരുപതാം നൂറ്റാണ്ടിന്റെ റെക്കോഡ് വിജയം കെ.മധുവിന്റെയും എസ്.എൻ.സ്വാമിയുടെയും തല വര മാറ്റിക്കുറിച്ചു. പിന്നീടങ്ങോട്ട് കെ. മധു – എസ്.എൻ.സ്വാമി ടീം കുറ്റാന്വേഷണ ചിത്രങ്ങളുടെ അപ്പോസ്തലൻമാരായി മാറി. സി.ബി.ഐ. സീരീസടക്കം എണ്ണം പറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾ ഈ ടീമിന്റേതായി രൂപപ്പെടുന്നതിന് മലയാള ചലച്ചിത്ര ലോകം സാക്ഷ്യം വഹിച്ചു. തുടർ വിജയങ്ങൾ ഈ കൂട്ടുകെട്ടിനെ ഐ.വി.ശശി – ടി.ദാമോദരൻ ; ജോഷി – ഡെന്നീസ് ജോസഫ് നിരയിലേക്കുയർത്തി.

എന്നാൽ നിർഭാഗ്യവശാൽ മോഹൻലാലുമൊത്ത് ‘ മൂന്നാം മുറ ‘ എന്ന ഒറ്റ ചിത്രം മാത്രമേ ഈ കൂട്ടുകെട്ടിൽ നിന്നും പിന്നീടുണ്ടായിട്ടുള്ളൂ. കെ.മധുവിനോടൊപ്പം ചതുരംഗത്തിലും എസ്.എൻ.സ്വാമിയോടൊത്ത് വിവിധ ചിത്രങ്ങളിലും സഹകരിച്ചിട്ടുണ്ടെങ്കിലും ഇൻഡസ്ട്രിയൽ ഹിറ്റായ ഇരുപതാം നൂറ്റാണ്ടിന്റെ ശിൽപ്പികൾ മൂവരും മൂന്നാമതൊരു ചിത്രത്തിനായി ഒരുമിക്കാനായില്ല എന്നത് കൗതുകകരമായി അവശേഷിക്കുന്നു. ആരാധകരെ ഇന്നും ത്രസിപ്പിക്കുന്ന ഇരുപതാം നൂറ്റാണ്ടിനും മൂന്നാം മുറക്കും കയ്യടിച്ച അന്നത്തെ തലമുറയോടൊപ്പം പുതു തലമുറയും ഇരു ചിത്രങ്ങളും കണ്ടാസ്വദിക്കുന്നവയാണ് .

Advertisement



 571 total views,  3 views today

Continue Reading
Advertisement
Comments
Advertisement
Kerala12 mins ago

വിസ്മയ നല്കുന്ന പാഠം

Entertainment1 hour ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy3 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media3 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment3 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment4 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment4 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel4 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

Entertainment4 hours ago

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment23 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement