fbpx
Connect with us

Entertainment

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം താമസംവിനാ ലഭ്യമാകട്ടേയെന്നു ഈ പിറന്നാൾ വേളയിൽ ആശംസിക്കുന്നു

Published

on

Bineesh K Achuthan

മലയാള സിനിമയിലെ കാരണവർ മധുവിന് ഇന്ന് 89ാം പിറന്നാൾ ദിനം. ഞാൻ സിനിമയൊക്കെ കണ്ടു തുടങ്ങുന്ന പ്രായത്തിൽ (80 – കളുടെ അവസാനത്തിൽ) അച്ഛൻ വേഷങ്ങളായിരുന്നു മധു കൂടുതലും കൈകാര്യം ചെയ്തിരുന്നത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ‘ നാടുവാഴികൾ ‘ എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി മധുവിനെ കാണുന്നത്. ഗോസ്ഫാദറിന്റെ മലയാളം വേർഷനായ ആ ജോഷി ചിത്രം അക്കാലത്തെന്നെ ഒത്തിരി ത്രില്ലടിപ്പിച്ചിരുന്നു. ആദ്യ പകുതിയിൽ മധു നിറഞ്ഞാടിയ ഒരു ചിത്രം കൂടിയായിരുന്നു അത്. പിന്നീട് ദൂരദർശനിലൂടെ ചെമ്മീനും ഓളവും തീരവും അടക്കം നിരവധി ചിത്രങ്ങൾ കണ്ടപ്പോഴാണ് അദ്ദേഹം ഒരു കാലത്തെ സൂപ്പർ സ്റ്റാർ ആയിരുന്നു എന്ന് മനസിലാക്കുന്നത്. 90 – കളുടെ അവസാനം ദൂരദർശന്റെ തന്നെ Entertainment channel ആയിരുന്ന DD – 4 – ൽ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ ആവർത്തിച്ചു സംപ്രേഷണം ചെയ്യുമായിരുന്നു.

അങ്ങനെയാണ് ഭാർഗ്ഗവീ നിലയവും ഇതാ ഇവിടെ വരെയും മീനും വേനലിൽ ഒരു മഴയും ഒരിക്കൽ കൂടിയും സിംഹാസനവുമൊക്കെ കാണുന്നത്. കരിയറിന്റെ തുടക്കത്തിൽ ദുർബലനായ കാമുക വേഷങ്ങൾ ചെയ്തിരുന്ന മധു പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലേക്ക് വളരുകയായിരുന്നു. ഇമേജുകളുടെ ഭാരം മധുവിനെ തെല്ലും ബാധിച്ചിരുന്നില്ല. തന്റെ പ്രഥമ സംവിധാന സംരഭമായ ‘ പ്രിയ ‘ – യിൽ വില്ലൻ വേഷമാണദ്ദേഹം തനിക്കായി തിരഞ്ഞെടുത്തത്. നായകനെന്ന നിലയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് തന്നേക്കാൾ ജൂനിയറായ സോമന്റെ വില്ലനായി ” ഇതാ ഇവിടെ വരെ ” യിലെ പൈലിയുടെ വേഷം മധു ഉജ്ജ്വലമാക്കുന്നത്. അതേ പോലെ തന്നെയാണ് ഐ വി ശശി യുടെ തന്നെ ‘ മീൻ ‘എന്ന ചിത്രത്തിലെ കുരിയാക്കോസ് മുതലാളി. അങ്ങാടിയുടെ ചരിത്ര വിജയത്തെ തുടർന്ന് താരപദവിയുടെ ഉത്തുംഗശൃംഗത്തിൽ നിൽക്കുന്ന ജയനുമായി മത്സരിച്ചഭിനയിച്ചാണ് മീനിൽ മധു കയ്യടി നേടിയത്. അന്നാ റോൾ ആരു ചെയ്താലും മധു ചെയ്തയത്ര പൂർണ്ണത കൈവരിക്കാൻ സാധിക്കില്ലായിരുന്നു.

70 – കളുടെ അവസാനവും 80 – കളുടെ തുടക്കത്തിലും ധാരാളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പി.ചന്ദ്രകുമാറിന്റെ ഗോഡ്ഫാദർ കൂടിയായിരുന്നു മധു. തഴക്കം വന്ന സംവിധായകനായ മധു, അന്ന് താരതമ്യേന പയ്യനായ ചന്ദ്രകുമാറിന് ആവർത്തിച്ച് ഡേറ്റുകൾ നൽകുകയും അവയെല്ലാം ഹിറ്റുകളാവുകയും ചെയ്ത സമയത്ത് ചന്ദ്രകുമാറിനെ ‘ മധുകുമാർ ‘ എന്ന് ഫിലിം ഫീൽഡിലുള്ളവർ കളിയാക്കി വിളിച്ചിരുന്നു. ഈ ദുഷ്പ്പേര് മാറ്റാനായി മധുവിന്റെ തന്നെ നിർദ്ദേശപ്രകാരം അടുത്ത ചിത്രത്തിൽ പ്രേം നസീറിനെ നായകനാക്കി ചന്ദ്രകുമാർ തന്റെ വിജയം ആവർത്തിച്ചതോടെ ആ വിളിക്കും ശമനം വന്നു.

അമിതാഭ് ബച്ചന്റെ അരങ്ങേറ്റ ചിത്രമായ ” സാത് ഹിന്ദുസ്ഥാനി ” വഴി ദേശീയ തലത്തിലും ചെമ്മീൻ, സ്വയംവരം തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തർദേശീയ തലത്തിലും പ്രസിദ്ധി നേടിയെങ്കിൽ തന്നെയും മലയാള സിനിമയുടെ പരിമിതിയിൽ ഒതുങ്ങി നിൽക്കാനാണ് മധു താൽപ്പര്യപ്പെട്ടത്. 70 – കളുടെ മധ്യത്തിലൊക്കെ മധുവിനോളം തലപ്പൊക്കമുള്ള നായകൻമാർ ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് വിരളമായിരുന്നു. ഒരു പാൻ സൗത്തിന്ത്യൻ ലുക്കുണ്ടായിട്ടും എന്തു കൊണ്ടോ അദ്ദേഹം അന്യഭാഷകളിൽ, നായക വേഷത്തിൽ അധികം അഭിനയിച്ചിട്ടില്ല. ഷീല, ശാരദ, ജയഭാരതി, ശ്രീവിദ്യ, സീമ, ലക്ഷ്മി തുടങ്ങിയ അനേകം നായികമാരുടെ നായകനായിട്ടഭിനയിച്ചിട്ടുണ്ടെങ്കിലും മധു – ശ്രീവിദ്യ താരജോടിയാണ് വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടം. ശ്രീവിദ്യ കഴിഞ്ഞാൽ ലക്ഷ്മിയും.

Advertisement

” സത്യൻ ചെയ്യാനിരുന്ന ഏണിപ്പടികളിലെ ചീഫ് സെക്രട്ടറി ; മധു ചെയ്തപ്പോൾ അണ്ടർ സെക്രട്ടറിയായിപ്പോയി ” എന്ന് ഒരിക്കൽ തകഴി ശിവശങ്കരപ്പിള്ള പരിഹാസ രൂപേണ പരാമർശിക്കുകയുണ്ടായി. എന്നാൽ ആ അഭിപ്രായത്തോട് വിയോജിപ്പാണെനിക്ക്. മധു അവതരിപ്പിച്ച ഏതു റോളും ആ വേഷത്തിൽ മറ്റൊരാളെ പ്രേക്ഷകർക്ക് ചിന്തിക്കാൻ പോലുമാകാത്ത വിധം അദ്ദേഹം ഭംഗിയാക്കിയിരുന്നു. സാക്ഷാൽ പ്രേം നസീർ പോലും നിഷ്പ്രഭനായിപ്പോയ വെള്ളത്തിലെ മാത്തുണ്ണിയും തീക്കനലിലെ വിനോദും ഈറ്റയിലെ വറുതുണ്ണിയുമെല്ലാം അതിന്റെ നേർ സാക്ഷ്യങ്ങളാണ്. ഐ.വി.ശശിയുടെ ഒരിക്കൽ കൂടി എന്ന ചിത്രം പൂർണ്ണമായും ഒരു ലക്ഷ്മി ഷോ ആയിരുന്നെങ്കിൽ തന്നെയും തന്റെ സമകാലികരായ ഏത് നടൻ ചെയ്യുന്നതിനേക്കാളും അതിലെ രാമചന്ദ്രന്റെ റോൾ ഭംഗിയാക്കാൻ മധുവിന് കഴിഞ്ഞു. ഇന്നും ഞാൻ പഴയ ചിത്രങ്ങൾ കാണുന്നുണ്ടെങ്കിൽ അത് ജയനോ മധുവോ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവ മാത്രമാണ്.

ലാഭേച്ഛയോ തന്റെ താര പരിവേഷമോ പരിഗണിക്കാതെ കലാമൂല്യമുള്ള ധാരാളം ചിത്രങ്ങൾ മധു സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. മലയാള ചലച്ചിത്ര രംഗത്ത് ഇത്തരത്തിൽ സിനിമയുടെ വിവിധ മേഖലകളിൽ സധൈര്യം ഇടപെടുകയും വിജയിക്കുകയും ചെയ്ത നായക നടൻമാർ വിരളമാണ്. കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്ക്കാര ജേതാവായ മധുവിന് ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം താമസംവിനാ ലഭ്യമാകുമെന്ന് ഈ പിറന്നാൾ വേളയിൽ ആശംസിക്കുന്നു.

 398 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment36 mins ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment50 mins ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence1 hour ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment2 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment3 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment5 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment5 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment5 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment6 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence6 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment6 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment16 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment19 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »