Bineesh K Achuthan

മലയാള സിനിമയിലെ ആൽഫാ മെയിൽ കഥാപാത്രങ്ങളുടെ കണക്കെടുപ്പിൽ ഏറ്റവും മുന്നിൽ തന്നെയാണ് വിധേയനിലെ പട്ടേലരുടെ സ്ഥാനം. ജനപ്രിയതയിൽ അഭിരമിക്കുമ്പോഴും ഇത്തരം സാഹസങ്ങൾക്ക് മുതിരുന്നത് കൊണ്ട് കൂടിയാണ് ഒരു നടനെന്ന നിലയിൽ മമ്മൂട്ടിക്ക് ബഹുദൂരം മുന്നേറാനായത്. അനുചര വൃന്ദങ്ങളോ ആരാധക കൂട്ടമോ അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറുമില്ല. തന്നിലെ നടനെ തൃപ്തിപ്പെടുത്തുന്ന പരീക്ഷണങ്ങൾക്ക് എക്കാലവും മമ്മൂട്ടി തയ്യാറുമാണ്. ബാഹ്യ സ്വാധീനങ്ങൾ ഈ വിഷയത്തിൽ അദ്ദേഹത്തെ സ്പർശിക്കാറേയില്ല. പൂർണ്ണത തേടിയുള്ള അദ്ദേഹത്തിൻ്റെ നടന യാത്രയിലെ ഒരു നിർണ്ണായക ഏടാണ് വിധേയൻ എന്ന് നിസ്സംശയം പറയാം.

ദക്ഷിണ കർണ്ണാടകയിൽ ഫ്യൂഡൽ വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന വിധേയന് ആധാരമായ കൃതി രചിക്കാൻ സക്കറിയക്ക് തുണയായത് മംഗലാപുരത്തിനടുത്തുള്ള ഷിരാഡി ഗ്രാമത്തിലെ ശേഖര ഗൗഡയെക്കുറിച്ചുള്ള കേട്ടറിവുകളാണ്. മധ്യ തിരുവിതാംകൂറിൽ നിന്നും വരുന്ന കുടിയേറ്റ കർഷകനായ തൊമ്മിക്ക് തൻ്റെ ജന്മിയായ ഭാസ്ക്കര പട്ടേലരോടുള്ള വിധേയത്വ ബന്ധങ്ങളെ അനാവരണം ചെയ്യുന്ന വിധേയനിൽ മമ്മൂട്ടി പട്ടേലരായും എം ആർ ഗോപകുമാർ തൊമ്മിയായും വേഷമിടുന്നു.

ഒട്ടനവധി സംസ്ഥാന, ദേശീയ അന്തർദേശീയ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ ലോക പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ്റെ വിധേയന് ഇന്ന് (ജനുവരി 28) മൂന്ന് പതീറ്റാണ്ട്. പ്രശസ്ത സാഹിത്യകാരൻ സക്കറിയയുടെ ഭാസ്ക്കര പട്ടേലരും എൻ്റെ ജീവിതവും എന്ന കൃതിയെ ആസ്പദമാക്കിയാണ് അടൂർ, വിധേയൻ എന്ന ചിത്രമെടുത്തത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു വിധേയൻ. താരപ്പകിട്ടിൻ്റെ അടയാഭരണങ്ങൾ അഴിച്ചു വച്ചു, കഥാപാത്രത്തിനായ് സ്വയം സമർപ്പിച്ചപ്പോൾ മികച്ച നടനുള്ള സംസ്ഥാന/ ദേശീയ പുരസ്കാരങ്ങൾ അദ്ദേഹത്തിന് സ്വന്തം. അന്തർദേശീയ തലത്തിലെ പേരും പെരുമയും വേറെ.

1993 – ലെ മികച്ച സംവിധായകനും നടനുമുള്ള സംസ്ഥാന/ദേശീയ അവാർഡുകൾ അടൂരും മമ്മൂട്ടിയും വിധേയനിലൂടെ ഏറ്റു വാങ്ങി. സംസ്ഥാന ജൂറിയുടെ പ്രത്യേക അവാർഡ് എം ആർ ഗോപകുമാറിനും ലഭിച്ചു. ഇവ കൂടാതെ ഒട്ടേറെ അന്തർദ്ദേശ്ശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു.

You May Also Like

അവധിക്കാലം ആഘോഷമാക്കി നിക്കിയും പ്രിയങ്കയും. കുഞ്ഞ് എവിടെ പോയെന്ന് ആരാധകർ.

ഈ വർഷം ആദ്യമായായിരുന്നു ബോളിവുഡ് ലേഡി സൂപ്പർ സ്റ്റാർ പ്രിയങ്ക ചോപ്രയും ഭർത്താവ് പ്രശസ്ത പാട്ടുകാരനുമായ നിക്കി ജോഹ്നാനും തങ്ങൾക്ക് ഒരു കുഞ്ഞു പിറന്നു എന്ന വാർത്തയുമായി രംഗത്തുവന്നത്.

രജനി ചിത്രമായ ലാൽ സലാമിന് വേണ്ടി AI ഉപയോഗിച്ച് അന്തരിച്ച ഗായകരുടെ ശബ്ദത്തെ തിരികെ കൊണ്ടുവന്ന് എ ആർ റഹ്മാൻ ചരിത്രം സൃഷ്ടിക്കുന്നു

സംഗീതം സൃഷ്ടിക്കുന്ന കാര്യത്തിൽ താൻ ഒരു മാസ്റ്ററാണെന്ന് എആർ റഹ്മാൻ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. എആർ…

വർഷങ്ങൾക്കു ശേഷം ഉള്ള വിക്രമിന്റെ തീയേറ്റർ തിരിച്ചുവരവാകട്ടെ പൊന്നിയൻ സെൽവൻ

Sajil Santhosh അഭിനയിക്കാൻ ഉള്ള കഴിവ് വെച്ചുനോക്കിയാൽ തമിഴ് നടന്മാരിൽ മുൻ നിരയിലും എന്നാൽ മോശം…

മറ്റു സിനിമകൾ ബുദ്ധികൊണ്ടെങ്കിൽ ‘കാഞ്ചീവരം’ മനസ്സ് കൊണ്ടാണ് പ്രിയദർശൻ ചെയ്തത്

കാഞ്ചീവരം (2008) Vishnu B Vzkl “താമരേ, എൻ റാസാത്തി! നീ വളർന്ത് സമഞ്ച് കല്യാണം…