Bineesh K Achuthan

ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ – മമ്മൂട്ടി ടീമിന്റെ മഴയെത്തും മുൻപേയുടെ 28-ാം വാർഷിക ദിനം.
ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ ഒരുക്കിയ മഴയെത്തും മുൻപേയിൽ മമ്മൂട്ടി, ശോഭന, ആനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കമലിന്റെ നിരന്തര അഭ്യർത്ഥനയെ തുടർന്ന് ശ്രീനിവാസൻ ദീർഘകാലത്തെ മടി ഉപേക്ഷിച്ചിട്ടാണ് മഴയെത്തും മുൻപേയുടെ രചനയിൽ വ്യാപൃതനായത്. കമൽ തന്റെ കരിയറിൽ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന വേളയിലാണ് ഈ ചിത്രമൊരുങ്ങുന്നത്.

തന്റെ രണ്ടാം വരവായിരുന്നു ഇതെന്ന് കമൽ പലയിടങ്ങളിലായി പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല. എങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്നായി മഴയെത്തും മുൻപേ ഇന്നും വിലയിരുത്തപെടുന്നു.

ആനിയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ഫിലിം ഫെയർ അവാർഡിനർഹതപ്പെട്ട വേഷമായിരുന്നു ആനിയുടേത്. മമ്മൂട്ടി – ശോഭന മാജിക് വീണ്ടുമാവർത്തിച്ചു. രവീന്ദ്രൻ മാസ്റ്റർ ഈണമിട്ട ഗാനങ്ങൾ എല്ലാം തന്നെ എവർഗ്രീൻ ക്ലാസിക്കുകളായി ഗണിക്കപ്പെടുന്നു. ആ വർഷത്തെ കേരള സംസ്ഥാന സർക്കാരിന്റെ കലാമേൻമയും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള പുരസ്ക്കാരവും മഴയെത്തും മുൻപേക്കായിരുന്നു.

 

അടുത്തടുത്ത ദിവസങ്ങളിലായി റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളാണ് കമലിന്റെ മഴയെത്തും മുൻപേയും ഭദ്രന്റെ സ്ഫടികവും. മധ്യവേനലവധിക്കാല പ്രേക്ഷകരെ ലക്ഷ്യം വെച്ച് റിലീസായ ഇരു ചിത്രങ്ങളും വിജയം വരിച്ചു. ആബാലവൃദ്ധം ജനങ്ങളെയുമാകർഷിച്ച് സ്ഫടികം ബ്ലോക്ക് ബസ്റ്റർ വിജയം നേടിയപ്പോൾ കുടുംബ പ്രേക്ഷകരുടെ പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷകരുടെ പിന്തുണയാൽ മഴയെത്തും മുൻപേയും സൂപ്പർ ഹിറ്റായി മാറി. വർഷങ്ങൾക്ക് ശേഷം സമീർ എന്ന പേരിൽ അജയ് ദേവ്ഗൻ നായകനായി ഈ ചിത്രത്തിെന്റെ ഹിന്ദി പതിപ്പ് കമൽ സംവിധാനം ചെയ്യുകയുണ്ടായി.

 

Leave a Reply
You May Also Like

‘ബൈനറി’യുടെ വിജയം, നടൻ രാജേഷ് മല്ലർ കണ്ടിയുടെയും, കോഴിക്കോട് നിന്നും മറ്റൊരു താരോദയം

‘ബൈനറി’യുടെ വിജയം, നടൻ രാജേഷ് മല്ലർ കണ്ടിയുടെയും, കോഴിക്കോട് നിന്നും മറ്റൊരു താരോദയം. പി.ആർ.സുമേരൻ. കൊച്ചി:…

‘വെള്ളോടിൻ കിങ്ങിണി’, വർഷങ്ങൾക്കിപ്പുറം വീണ്ടും തരംഗമായി ഒരു ജെറിൻ അമൽ ദേവ് ഗാനം കൂടി

വർഷങ്ങൾക്കിപ്പുറം വീണ്ടും തരംഗമായി ഒരു ജെറിൻ അമൽ ദേവ് ഗാനം കൂടി. ഈ വലയം എന്ന…

ഇവർ വെറും അഭയാര്‍ത്ഥികളല്ല നിങ്ങൾ കാരണം വസ്തു അപഹരിക്കപ്പെട്ടവർ – വാസ്തുഹാരകൾ

Vishnu B Vzkl “ഇവർ വെറും അഭയാര്‍ത്ഥികളല്ല നിങ്ങൾ കാരണം വസ്തു അപഹരിക്കപ്പെട്ടവർ – വാസ്തുഹാരകൾ.”…

പൊട്ടിച്ചിരിയുടെ ആരാധകരേ നിങ്ങളെ തേടി ഇതാ വോയിസ്‌ ഓഫ് സത്യനാഥൻ രണ്ടാം ഒഫീഷ്യൽ ടീസർ

പൊട്ടിച്ചിരിയുടെ ആരാധകരേ നിങ്ങളെ തേടി ഇതാ വോയിസ്‌ ഓഫ് സത്യനാഥൻ രണ്ടാമത്തെ ഒഫീഷ്യൽ ടീസർ ദിലീപ്-റാഫി…