fbpx
Connect with us

Entertainment

ചേക്കിലെ കള്ളൻ മീശപിരിച്ചു മോഷ്ടിക്കാനിറങ്ങിയിട്ട് 20 വർഷമാകുന്നു

Published

on

മീശ മാധവന്റെ 20 വർഷങ്ങൾ.

Bineesh K Achuthan

ലാൽ ജോസിന്റെയും ദിലീപിന്റെയും അന്ന് വരെയുള്ള കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു മീശ മാധവൻ. ചേക്കിലെ കള്ളൻ ആബാലവൃദ്ധം ജനങ്ങളെയും ആകർഷിച്ചു കൊണ്ട് കേരളത്തിന്റെ ആസ്ഥാന കള്ളനായി മാറി. ദിലീപിന്റെ കള്ളൻ മാധവനോടൊപ്പം ജഗതിയുടെ പഞ്ചായത്ത് പ്രസിഡന്റ് ഭഗീരഥൻ പിള്ള, മാളയുടെ ചേക്കിലെ സീനിയർ കള്ളൻ മുള്ളാണി പപ്പൻ, ഇന്ദ്രജിത്തിന്റെ ഇൻസ്പെക്ടർ ഈപ്പൻ പാപ്പച്ചി, ഹരിശ്രീ അശോകന്റെ സുഗുണൻ, സലിം കുമാറിന്റെ അഡ്വക്കേറ്റ് മുകുന്ദനുണ്ണി, ജയിംസിന്റെ പട്ടാളം പുരുഷു തുടങ്ങി ഓരോ കഥാപാത്രങ്ങളും ഒരു കാരിക്കേച്ചർ പോലെ പ്രേക്ഷക ഹൃദയങ്ങളിൽ പതിഞ്ഞിടത്താണ് മീശ മാധവൻ ഒരു ചരിത്ര വിജയമായി മാറിയത്.

പ്രശസ്ത സംവിധായകൻ കമലിന്റെ അസിസ്റ്റന്റുമാരായിട്ടായിരുന്നു ലാൽ ജോസിന്റെയും ദിലിപിന്റെയും തുടക്കം. മിമിക്രി വേദിയിൽ നിന്നും സിനിമയിൽ പ്രവേശിച്ച ദിലീപ് ദീർഘകാലം കമലിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു. ഒപ്പം ലാൽ ജോസും.1994 – ൽ റിലിസായ മാനത്തെ കൊട്ടാരത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാവുന്നത്. 1996 – ലെ സമ്മർ റിലീസായ സല്ലാപത്തിന്റെ അപ്രതീക്ഷിത വിജയം ദിലീപിന്റെ കരിയർ ബ്രേക്കായി. അതേ വർഷത്തെ ക്രിസ്മസ് റിലീസായ ഈ പുഴയും കടന്ന് എന്ന ചിത്രം കൂടി വൻ വിജയം കൈവരിച്ചതോടെ ദിലീപിന്റെ നില കൂടുതൽ ഭദ്രമായി. തുടർ വർഷങ്ങളിലെ ശരാശരി പ്രകടനങ്ങൾക്ക് ശേഷം 1998 – ൽ പഞ്ചാബി ഹൗസ് എന്ന പടുകൂറ്റൻ ഹിറ്റിലൂടെ ദിലീപ് തിരിച്ചു വന്നു.

Advertisement

പിന്നെയും ശരാശരി വിജയങ്ങളിലൂടെ മുന്നോട്ട് നീങ്ങിയ ദിലീപ് 2000 – മുതൽ മിനിമം ഗാരന്റിയുള്ള താരമായി മാറി. ഡാർലിംഗ് ഡാർലിംഗ്, മി. ബട്ലർ, ജോക്കർ, ദോസ്ത്, വർണ്ണക്കാഴ്ച്ചകൾ എന്നിവയെല്ലാം ശരാശരിക്ക് മുകളിൽ വിജയം നേടി. 2000 – ലെ ക്രിസ്മസ് റിലീസായ തെങ്കാശിപ്പട്ടണത്തിന്റെ വൻ വിജയം ദിലീപിന്റെ താരപദവിയെ അരക്കിട്ടുറപ്പിച്ചു. സുരേഷ് ഗോപിയുടെ നായക വേഷത്തേക്കാൾ ദിലിപിന്റെയും സലിം കുമാറിന്റെയും കോമഡിയാണ് ആ ചിത്രത്തെ ഒരു ഇൻസ്ട്രി ഹിറ്റാക്കി മാറ്റിയത്.തെങ്കാശി പട്ടണത്തിന് ശേഷം വന്ന ഈ പറക്കും തളിക, ഇഷ്ടം, കുബേരൻ, മഴത്തുള്ളിക്കിലുക്കം എന്നിവയെല്ലാം തുടർ വിജയം നേടി ദിലീപിന്റെ കരിയർ ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു. ആ സമയത്താണ് ഉദയപുരം സുൽത്താൻ എന്ന വിജയ ചിത്രത്തിൽ അഭിനയിച്ചതിന്റെ പ്രതിഫല തുകയുടെ ബാക്കി ലഭിച്ചില്ല എന്ന കാരണത്താൽ ദിലീപ് അതിന്റെ നിർമ്മാതാവിനെതിരെ കേസ് ഫയൽ ചെയ്യുന്നത്.

ഇതിനെതിരെ നിർമ്മാതാക്കളുടെ സംഘടനയും രംഗത്ത് വന്നു. ദിലീപിന് വിലക്ക് വരും എന്ന പ്രചരണം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന വേളയിലായിരുന്നു മീശ മാധവന്റെ റിലീസ് പ്രഖ്യാപനം. ശ്രീനിവാസന്റെ രചനയിൽ മമ്മൂട്ടി നായകനായ ഒരു മറവത്തൂർ കനവ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തുടക്കം കുറിച്ചയാളാണ് ലാൽ ജോസ്. തന്റെ രണ്ടാമത്തെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിൽ ദിലീപായിരുന്നു നായകൻ. കാവ്യ മാധവൻ നായികയായി അരങ്ങേറ്റം കുറിക്കുന്നതും ഈ ചിത്രത്തിലൂടെയായിരുന്നു. മികച്ച ചിത്രമെന്ന പേര് നേടാനായെങ്കിലും പ്രേക്ഷകർ തീരെ പ്രതിക്ഷിക്കാത്ത ക്ലൈമാക്സ് കാരണം വിജയം അകന്ന് നിന്നു. രഞ്ജൻ പ്രമോദിന്റെ രചനയിൽ സുരേഷ് ഗോപി നായകനായ രണ്ടാം ഭാവമായിരുന്നു ലാൽ ജോസിന്റെ മൂന്നാമത്തെ ചിത്രം. പിൽക്കാലത്ത് കൾട്ട് സ്റ്റാറ്റസ് നേടിയെങ്കിലും ദയനീയ പരാജയമായിരുന്നു രണ്ടാം ഭാവം. മികച്ച അഭിപ്രായം നേടിയിട്ടും തുടർച്ചയായി രണ്ട് ചിത്രങ്ങളും വിജയിക്കാനാവാത്തത് ലാൽ ജോസിനെ പ്രതിസന്ധിയിലാഴ്ത്തി.

ആത്മവിശ്വാസം സംഭരിച്ചു കൊണ്ട് ലാൽ ജോസ് രഞ്ജൻ പ്രമോദിന്റെ രചനയിൽ തന്നെ മീശ മാധവൻ അനൗൺസ് ചെയ്തു. ദിലീപ് – കാവ്യ ജോടികളെ ഈ ചിത്രത്തിലും ലാൽ ജോസ് ആവർത്തിച്ചു. ഒപ്പം മികച്ച ഒരു താരനിരയും. തുടർ പരാജയത്താൽ ഉഴറുന്ന സംവിധായകനും വിലക്ക് ഭീക്ഷണിയുടെ നിഴലിൽ നിൽക്കുന്ന നായകനും. അതായിരുന്നു റിലീസ് വേളയിലെ മിശ മാധവന്റെ അവസ്ഥ.ഫെസ്റ്റിവൽ സീസണല്ലാത്ത ജൂലൈ മാസം 4-ാം തിയതിയായിരുന്നു മീശ മാധവന്റെ റിലീസ്. പ്രവചനങ്ങളെ കാറ്റിൽ പറത്തി കൊണ്ട് അദ്ഭുതകരമായ വിജയമാണ് മാധവൻ നേടിയെടുത്തത്. കോരിച്ചൊരിയുന്ന മഴയത്തും കുട്ടികളും മുതിർന്നവരും മീശ മാധവനെ കാണാൻ തീയേറ്ററുകളിൽ തിക്കി തിരക്കി. ശങ്കർ മഹാദേവനും റിമി ടോമിയും ചേർന്ന് ആലപിച്ച ” ചിങ്ങ മാസം വന്ന് ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും ‘ എന്ന് തുടങ്ങുന്ന ഗാനം കേരളം ഏറ്റു പാടി.

മീശ മാധവന്റെ വൻ വിജയത്തിൽ സംഗീത സംവിധായകൻ വിദ്യാസാഗറിന്റെ പങ്ക് നിസ്തുലമാണ്. ലാൽ ജോസ് അസിസ്റ്റന്റായി വർക്ക് ചെയ്ത കമലിന്റെ അഴകിയ രാവണൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു വിദ്യാസാഗറിന്റെ മലയാള ചലച്ചിത്ര രംശത്തേക്കുള്ള കടന്ന് വരവ്. അത് വരെ ഏതാനും ഹമ്മിംഗിലും എം ജി ശ്രീകുമാറിനോടൊപ്പമുള്ള ന്യുയറ്റുകളിലും മാത്രം ഒതുങ്ങി നിന്ന സുജാതയെ ചിത്രക്കൊപ്പം മുൻ നിരയിൽ എത്തിച്ചത് വിദ്യാജിയാണ്. തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂർ കനവ് മുതൽ എല്ലാ ചിത്രങ്ങളിലും വിദ്യാസാഗറിന്റെ സംഗീതം ലാൽ ജോസിന് ഒഴിച്ചു കൂടാനാവാത്ത ഒന്നായിരുന്നു. മീശ മാധവനിലൂടെ മലയാള ചലചിത്രഗാന മേഖലയിൽ പുതിയ ഒരു സംസ്ക്കാരത്തിന് വിദ്യാജി തുടക്കമിട്ടു. 90 – കളിൽ എ.ആർ.റഹ്മാൻ തമിഴിൽ പരീക്ഷിച്ചു വിജയിപ്പിച്ച ഒരു ഫോർമുലയായിരുന്നു അത്. ഒരു ചിത്രത്തിലെ ഓരോ ഗാനത്തിനും ഉടമ ഓരോ വ്യത്യസ്ത ശബ്ദങ്ങളാവുക എന്നതായിരുന്നു അത്. മലയാള ചലച്ചിത്ര ഗാന രംഗത്തെ വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും വാതായനങ്ങൾ മലർക്കെ തുറന്നു കൊണ്ട് പുതു ശബ്ദങ്ങളെ പരീക്ഷിക്കാൻ മറ്റുള്ളവർക്ക് കൂടി ധൈര്യം പകർന്നു നൽകിയ ഒരു സാഹസികതയായിരുന്നു അത്. മീശ മാധവനിലെ അഞ്ച് വ്യത്യസ്ത ഗായകർ ആലപിച്ച അഞ്ച് ഗാനങ്ങളും ഹിറ്റായി മാറി. അന്നത്തെ നവഗായകരായ വിധു പ്രതാപിനും പ്രതാപ് ചന്ദ്രനും കരിയർ ബ്രേക്കായി മീശ മാധവനിലെ ഗാനങ്ങൾ. മികച്ച ഗാനങ്ങൾക്കൊപ്പം തന്നെ ഗാന ചിത്രികരണങ്ങളാലും സമ്പന്നമായിരുന്നു മീശ മാധവൻ.

ഗാനരംഗങ്ങൾ ചിത്രികരിക്കുന്നതിൽ ലാൽ ജോസിനെ പ്രിയദർശന്റെ പിൻഗാമിയായി മാധ്യമങ്ങൾ വാഴ്ത്തി തുടങ്ങുന്നത് ഇവിടം മുതലാണ്. കഥയും കഥാപാത്രങ്ങളും അവക്കിണങ്ങിയ നടീ നടൻമാരും അണിയറക്കാരുമെല്ലാം ഒത്തു ചേർന്ന ഒരു കോക്ടെയിലായിരുന്നു മീശ മാധവൻ. ദിലീപിന്റെ കരിയർ പീക്കായിരുന്നു മീശ മാധവൻ. ചക്കയിട്ട് വീണ മുയലല്ല ഈ വിജയമെന്ന് തുടർന്ന് വന്ന കല്യാണ രാമന്റെയും കുഞ്ഞിക്കൂനന്റെയും വൻ വിജയം കാണിച്ചു തന്നു. A സെന്ററുകളിൽ എന്ന പോലെ തന്നെ B, C സെന്ററുകളിലും തകർത്തോടിയ മീശ മാധവൻ തെങ്കാശി പട്ടണത്തിന്റെ കളക്ഷൻ റെക്കോർഡ് മറികടന്നു ഇൻഡസ്ട്രി ഹിറ്റായി മാറി.

 942 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment12 mins ago

സ്ത്രീ പക്ഷത്തു നിന്നുകൊണ്ട് ത്രില്ലിങ്ങായ ഒരു കഥപറയുന്ന ഗംഭീര സിനിമ

Entertainment3 hours ago

ഇന്ത്യൻ സിനിമയുടെ സൗന്ദര്യം ശ്രീദേവിയുടെ ജന്മദിനമാണിന്ന്

Entertainment3 hours ago

യഥാർത്ഥത്തിൽ ഇത് ഒരു പുലിവേട്ടയുടെ കഥയല്ല, മെരുക്കാൻ ഒരു വന്യമൃഗത്തേക്കാൾ ബുദ്ധിമുട്ടുള്ള മനുഷ്യൻ എന്ന ഇരുകാലി മൃഗത്തിന്റെ കഥയാണിത്

Entertainment4 hours ago

സിനിമാ പിടുത്തത്തിന്റെ കയ്യടക്കം എങ്ങനെയെന്ന് പറഞ്ഞുതന്ന സൂപ്പർ ഇറോട്ടിക് ചിത്രം

Entertainment4 hours ago

റിയാ സെനിനെ കുറിച്ചു പറഞ്ഞാൽ മുഴുവൻ സെൻ കുടുംബത്തെക്കുറിച്ച് പറയണം, മൂന്ന് തലമുറകളിലായി നാല് സുന്ദരിമാർ

Featured5 hours ago

ഇവിടെ ഒരു സാധാരണക്കാരൻ തുനിഞ്ഞിറങ്ങിയപ്പോൾ അധികാരകേന്ദ്രങ്ങൾ വിറയ്ക്കുന്ന കാഴ്ചയാണ്

Entertainment5 hours ago

നാഗവല്ലിയുടെ ദ്വന്ദ്വവ്യക്തിത്വം ഒരു രോഗമാണെങ്കിൽ ജയകൃഷ്ണന്റേത് ഒരു സ്വഭാവമാണ്

Entertainment6 hours ago

കേരളത്തിൽ നടന്ന ഒരു സംഭവമാണ് സഞ്ചാരം എന്ന സ്വവർഗ്ഗപ്രണയകഥയുടെ പ്രമേയം

Entertainment6 hours ago

ആദ്യത്തെ ലെസ്ബിയൻ സിനിമ എന്ന ലേബൽ ഒഴിവാക്കിയെങ്കിൽ തന്നെ സിനിമ പകുതി രക്ഷപെട്ടേനെ

Entertainment6 hours ago

കേരള ബോക്സ്‌ഓഫീസിൽ മോഹൻലാൽ ഇനിയും ചരിത്രമെഴുതും !

Entertainment7 hours ago

വരുംവർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര സമിതിക്കു മുന്നിൽ മികച്ച നടനുള്ള മത്സരത്തിലേക്ക് അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ എൻട്രി അയക്കാം

Entertainment7 hours ago

കാത്തിരിക്കാം വിനയൻ സർ ഒരുക്കി വച്ചിരിക്കുന്ന വിസ്മയത്തിനായി

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment20 hours ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment21 hours ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment7 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment7 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment1 week ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour1 week ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

Advertisement
Translate »