0 M
Readers Last 30 Days

ഇൻഡസ്ട്രിയിൽ ഒന്നാംസ്ഥാനം നഷ്ടപ്പെട്ട മമ്മൂട്ടി, കയറിവരുന്ന മോഹൻലാൽ, ന്യൂഡല്ഹിയുടെ റിലീസ് .. കഥ വായിക്കാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
105 SHARES
1260 VIEWS

Bineesh K Achuthan

ക്രിയേറ്റർ, സഷ്ടാവ്, ദൈവം….Yes… I am God…….Media God ….ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്ക്കുന്നതുമൊക്കെ ഞാൻ തന്നെ.. വിശ്വനാഥൻ……. മലയാള പ്രേക്ഷകർ ഈ ഡയലോഗ് കേട്ട് തുടങ്ങിയിട്ട് ഇന്ന് 35 വർഷം പിന്നിടുന്നു. മലയാള സിനിമയിലെ അതു വരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിച്ച് ചരിത്ര വിജയം നേടിയ ന്യൂ ഡൽഹി റിലീസായിട്ട് ഇന്ന് മൂന്നര പതീറ്റാണ്ട് തികയുന്നു.
ഇതര ഇന്ത്യൻ ഭാഷകളിൽ മലയാള സിനിമയുടെ യശ്ശസുയർത്തിയ ; ജി കെയുടെ പ്രതികാര കഥക്ക് 35 വർഷത്തെ പഴക്കം. ഒരു കാലഘട്ടത്തിൽ ബിറ്റ് ചിത്രങ്ങളെന്ന് മുദ്രകുത്തി ആക്ഷേപിക്കപ്പെട്ടിരുന്ന മലയാള സിനിമക്ക് അന്യ ഭാഷകളിൽ ലഭിച്ച ആദ്യത്തെ അന്തസുറ്റ വിജയമായിരുന്നു ന്യൂ ഡെൽഹിയുടേത് (മൈ ഡിയർ കുട്ടിച്ചാത്തൻ നേടിയ പാൻ ഇന്ത്യൻ വിജയം മറക്കുന്നില്ല ; പക്ഷേ, അതൊരു പരീക്ഷണ ചിത്രം കൂടിയായിരുന്നു ). അതിലുപരി ഒരു ഡസനടുത്ത് ചിത്രങ്ങളുടെ തുടർ പരാജയങ്ങളിൽ നിന്നും ഒരു ഫിനിക്സ് പക്ഷിയേപ്പോലെ കുതിച്ചുയർന്ന മമ്മൂട്ടിയുടെ തിരിച്ചു വരവ് കണ്ട മഹാ വിജയം.

dqdqdddd 1 1

മലയാള സിനിമ അത് വരെ കാണാത്ത വ്യത്യസ്തവും നൂതനുവുമായ പ്രമേയവും ട്രീറ്റ്മെന്റുമായിരുന്നു ന്യൂ ഡെൽഹിയിലേത്. ജോഷിയെന്ന മാസ്റ്റർ ക്രാഫ്റ്റ്സ്‌മാന്റെ ടെക്നിക്കൽ ബ്രില്യൻസും ഡെന്നീസ് ജോസഫിന്റെ കരുത്താർന്ന തിരക്കഥയും മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനവും ഒത്തൊരുമിച്ച് ന്യൂ ഡെൽഹിയെ ഒരു സർവ്വകാല ഹിറ്റാക്കി മാറ്റി. ശ്യാമിന്റെ പശ്ചാത്തല സംഗീതവും ജയാനൻ വിൻസെന്റിന്റെ കാമറയും എടുത്ത് പറയേണ്ടവയാണ്. മലയാളിക്ക് അപരിചിതമായ മാധ്യമ രംഗത്തെ അധോലോകവും ദേശീയ രാഷ്ട്രീയവും പ്രതികാരവുമായിരുന്നു ന്യൂ ഡെൽഹിയുടെ ഇതിവൃത്തം. വിശ്വനാഥൻ എന്ന തൂലികാ നാമത്തിൽ വാർത്തകൾക്ക് വേണ്ടി സൃഷ്ടി സ്ഥിതി സംഹാരത്തിനൊരുങ്ങുന്ന ജി കെ എന്ന ഭിന്നശേഷിക്കാരനായ സാഡിസ്റ്റിക് നായകനെ ഒരു ഞെട്ടലോടെയാണ് മലയാളി പ്രേക്ഷകർ ഉൾക്കൊണ്ടത്.

ഇർവിംഗ് വാലസിന്റെ ‘ Almighty ‘ – യിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഡെന്നീസ് ജോസഫ്, ന്യൂ ഡെൽഹിയുടെ തിരക്കഥ രചിക്കുന്നത്. 1985 – ൽ റിലീസായ ജേസിയുടെ മമ്മൂട്ടി ചിത്രമായ ” ഈറൻ സന്ധ്യ ” യിലൂടെയാണ് ഡെന്നീസ് ജോസഫ് മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. അതേ വർഷം തന്നെ രചിച്ച ജോഷി – മമ്മൂട്ടി കൂട്ട്കെട്ടിന്റെ നിറക്കൂട്ടിന്റെ വൻ വിജയത്തോടെ മലയാള സിനിമയിലെ മികച്ച ഒരു കൂട്ട് കെട്ടിന് തുടക്കം കുറിക്കുകയായിരുന്നു. ശ്യാമയുടെ അപ്രതീക്ഷിത വിജയം ആ കൂട്ട്കെട്ടിന്റെ മൂല്യമുയർത്തി. തുടർന്ന് ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി ത്രയങ്ങളിൽ നിന്നും ഒന്നിന് പിറകെ ഒന്നായി ഒട്ടേറെ ചിത്രങ്ങൾ പുറത്തു വന്നു. 1986 ഓണം സീസണിനു മുമ്പും പിന്നീടുമായി പുറത്തിറങ്ങിയ ഈ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ പരാജയമേറ്റു വാങ്ങി. ആയിരം കണ്ണുകൾ, സായം സന്ധ്യ, ന്യായവിധി, വീണ്ടും എന്നിവയെല്ലാം ഈ ഗണത്തിൽ വരുന്നവയാണ്. ഇവ കൂടാതെ ഭരതന് വേണ്ടി രചിച്ച പ്രണാമം കെ ജി ജോർജ്ജിന് വേണ്ടിയെഴുതിയ കഥക്ക് പിന്നിൽ എന്നിവ കൂടെ പരാജയമടഞ്ഞു.

rtrrr 31986 മധ്യം മുതൽ 1987 മധ്യം വരെ ഒരു വർഷക്കാലയളവിൽ മമ്മൂട്ടിയുടെ ഒരു ഡസൻ പരാജയ ചിത്രങ്ങളിൽ പകുതിയും ഡെന്നീസിന്റെ ചിത്രങ്ങൾ ! 1983 തുടക്കത്തിൽ റിലീസായ ” സന്ധ്യക്ക് വിരിഞ്ഞ പൂവി “ലൂടെ വിജയ നായകനായി മാറിയ മമ്മൂട്ടി 84 – 85 കാലഘട്ടത്തിലെ തുടർ വിജയങ്ങളിലൂടെ മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനായി മാറി. അന്നത്തെ പ്രമുഖ ബാനറുകളുടെയും സംവിധായകരുടെയും ആദ്യ ചോയ്സ് മമ്മൂട്ടിയായിരുന്നു. പക്ഷേ, 1986 – പകുതിയോടെ കാറ്റ് തിരിഞ്ഞ് വീശാനാരംഭിച്ചു. വാർത്തയും ആവനാഴിയും സ്നേഹമുള്ള സിംഹവും പോലെ മഹാ വിജയങ്ങളുണ്ടായിട്ടും ഇതര ചിത്രങ്ങളെല്ലാം തന്നെ ബോക്സ് ഓഫീസ് ദുരന്തങ്ങളായി മാറി. ഇതിൽ ഹിറ്റ് ത്രയങ്ങളായ ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി ടീമിന്റെ തന്നെ ആറോളം ചിത്രങ്ങൾ തുടർച്ചയായി ബോക്സ് ഓഫീസിൽ തകർന്ന് വീണു. ആ രാത്രിയും സന്ദർഭവും പോലെ പടു കൂറ്റൻ ഹിറ്റുകളൊരുക്കി മമ്മൂട്ടിയെ താരപദവിയിൽ അവരോധിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ജോഷിക്ക് പക്ഷേ പിന്നീട് തൊട്ടതെല്ലാം പിഴച്ചു.

മറുവശത്ത് ” അയൽവക്കത്തെ പയ്യൻ ” എന്ന ഇമേജിൽ സാധാരണക്കാരന്റെ വ്യഥകൾ പേറുന്ന കഥാപാത്രങ്ങളുടെ സ്വാഭാവിക അവതരണത്തോടെ മോഹൻലാൽ മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നുണ്ടായിരുന്നു. 1986 – മധ്യത്തോടെ റിലീസായ തമ്പി കണ്ണന്താനം – ഡെന്നീസ് ജോസഫ് – മോഹൻലാൽ കൂട്ട്കെട്ടിന്റെ ” രാജാവിന്റെ മകന്റെ ” അദ്ഭുത വിജയം മോഹൻലാലിനെ സൂപ്പർ താര പദവിയിലെത്തിച്ചു. ഒരു വശത്ത് വരിവരിയായി മമ്മൂട്ടി ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ മോഹൻലാൽ ചിത്രങ്ങളെല്ലാം തന്നെ വിജയങ്ങളായി മാറുകയായിരുന്നു. ജോഷി – കലൂർ ഡെന്നീസ് – മോഹൻലാൽ കൂട്ട്കെട്ടിന്റെ ” ജനുവരി ഒരു ഓർമ്മ ” യുടെ വിജയത്തോടെ ജോഷിയും ആശ്വാസ വിജയം നേടി. രാജാവിന്റെ മകന്റെ വിജയത്തോടെ ഡെന്നീസും സേഫ് സോണിലായി. മമ്മൂട്ടിയാകട്ടെ പരാജയ നായകനായി തുടരുകയായിരുന്നു.

egege 5ഉയരം കൂടും തോറും വീഴ്ച്ചയുടെ ആഘാതം കൂടുന്നത് സ്വാഭാവികമാണല്ലോ. മമ്മൂട്ടിയുടെ പതനം മാധ്യമങ്ങൾക്കൊരു വിരുന്നായിരുന്നു. ജോഷി, ഇതര നടൻമാരെ നായകൻമാരാക്കണമെന്നും മമ്മൂട്ടി സഹനടന്റെ വേഷങ്ങളിലേക്ക് ചുവട് മാറണമെന്നും സിനിമാ പണ്ഡിതർ ഓരിയിട്ടു. മമ്മൂട്ടിയുടെ ഉറ്റ സുഹൃത്തുക്കളായ ജൂബിലി ജോയിക്കും ജോഷിക്കും ഈയവസരത്തിൽ ഏത് വിധേനയും മമ്മൂട്ടിയെ നമ്പർ 1 പദവിയിലേക്ക് തിരികെ എത്തിച്ചേ മതിയാകൂ എന്ന വാശിയിലായി. ജൂബിലിയെ, ജൂബിലിയാക്കി മാറ്റിയ മമ്മൂട്ടിയെ രക്ഷപെടുത്തുക എന്നത് ജോയിയുടെ പ്രസ്റ്റീജ് ഇഷ്യൂ ആയി മാറി. ജോഷിക്കും മറിച്ചൊരഭിപ്രായം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ന്യൂ ഡെൽഹി അനൗൺസ് ചെയ്യുന്നത്. അതും ബിഗ് ബജറ്റിൽ ! ജോയിയേയും ജോഷിയേയും പലരും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ഉപദേശിക്കുകയും ഗുണദോഷിക്കുകയും ചെയ്തു ; പക്ഷേ അവരിരുവരും ഈ പ്രൊജക്റ്റിൽ ഉറച്ചു നിന്നു. മമ്മൂട്ടിയുടെ താരമൂല്യം നഷ്ടപ്പെട്ടതിൽ തന്റെ ഉത്തരവാദിത്തം വളരെ വലുതാണെന്ന് തിരിച്ചറിവിൽ വാശിയോടെയാണ് ഡെന്നീസ് ജോസഫ് ന്യൂ ഡെൽഹിയുടെ എഴുത്തിലേക്ക് തിരിയുന്നത്. പൂർണ്ണ പിന്തുണയുമായി ജോയിയും ജോഷിയും ഒപ്പവും, രചന പൂർത്തിയായെങ്കിലും കഥാപശ്ചാത്തലം കേരളം തന്നെയായിരുന്നു. പക്ഷേ , കേരള പശ്ചാത്തലത്തിൽ ഈ കഥക്ക് പ്രസക്തിയില്ലെന്ന തിരിച്ചറിവിനാലാണ് രാജ്യ തലസ്ഥാനത്തേക്ക് കഥയെ പറിച്ച് നടുന്നത്. സ്വാഭാവികമായും ടൈറ്റിലിനേക്കുറിച്ചും മറ്റൊന്നാലോചിക്കേണ്ടിയും വന്നില്ല.

രാജ്യ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ മുഴുനീളെ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമായിരുന്നു ഇത്. പല തന്ത്ര പ്രധാന സ്ഥലങ്ങളും ഷൂട്ടിംഗ് ലൊക്കേഷനാക്കാൻ ഗവൺമെന്റ് അനുമതി കിട്ടുന്നതിൽ അന്നത്തെ എൻ എസ് യു നേതാവും മലയാളിയുമായ ജീവൻ തോമസിന്റെ സഹായം പല ഘട്ടങ്ങളിലും ഉപകരിച്ചിരുന്നതായി ഡെന്നീസ് ജോസഫ് പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയുടെ പരിമിത ബജറ്റിൽ നിശ്ചിത സമയത്ത് തന്നെ സകല പ്രതിബന്ധങ്ങളും തരണം ചെയ്ത് ന്യൂ ഡെൽഹി ചിത്രീകരണം പൂർത്തിയാക്കി. ചിത്രീകരണമവസാനിച്ച് മുഴുവൻ ലാബ് വർക്കുകളും തീർന്നിട്ടും റിലീസ് പിന്നെയും നീണ്ടു. ഒടുവിൽ 1987- ജൂലൈ 24 – ന് പ്രതികൂല കാലാവസ്ഥയിലാണ് ചിത്രം റിലീസാകുന്നത്. മമ്മൂട്ടിയുടെ താരമൂല്യത്തിന് ഉലച്ചിൽ തട്ടിയ സമയമായത് കൊണ്ടാകാം ഇനീഷ്യൽ പുൾ ഇല്ലായിരുന്നു. വളരെ കുറഞ്ഞ പ്രേക്ഷകരുമായി പ്രദർശനമാരംഭിച്ച ന്യൂ ഡെൽഹി, ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ മൗത് പബ്ലിസിറ്റിയിലൂടെ ഫസ്റ്റ് ഷോയോടു കൂടി ഹൗസ് ഫുള്ളായി. ഇതേ സമയം ജോഷിയും മമ്മൂട്ടിയും നായർ സാബിന്റെ ഷൂട്ടിംഗിനായി കാശ്മീരിലായിരുന്നു. ന്യൂ ഡെൽഹിയുടെ വിധിയറിയാൻ അക്ഷമരായത് മൂലം അന്നത്തെ ഷൂട്ടിംഗ് ഉച്ചയോടെ കാൻസലാക്കിയിരുന്നു. ഒടുവിൽ രാത്രിയോടെ ജൂബിലി ജോയിയുടെ ട്രങ്ക് കോളെത്തി. പടം സൂപ്പർ ഹിറ്റ്. വികാരാധീനനായി മമ്മൂട്ടി ജോഷിയെ ആശ്ശേഷിക്കുന്നതിന് ആ സെറ്റ് സാഷ്യം വഹിച്ചു.

കൈ വിട്ട് പോയ താരസിംഹാസനം ചെറിയ ഒരിടവേളക്ക് ശേഷം വീണ്ടും മമ്മൂട്ടിയെക്കെത്തുകയായിരുന്നു. അതും മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയത്തോടെ . ആക്ഷൻ റിവഞ്ച് ചിത്രമെങ്കിലും ഒരു സംഘട്ടന രംഗം പോലും നായകന്റേതായിട്ടില്ലാത്ത ഒരു വ്യത്യസ്ത ചിത്രമായിരുന്നു ന്യൂ ഡെൽഹി. ഈ പ്രത്യകത കൊണ്ടാകാം ഇതര ഭാഷാ റീമേക്കുകൾക്ക് ഒറിജിനലിന്റെ വിജയം നേടാനാകാത്തത്. അന്യഭാഷാ പ്രേക്ഷകർ നായകന്റെ വീര സാഹസിക പ്രകടനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നവരാണല്ലോ. തന്റെ മാസ്മരിക പ്രകടനം കൊണ്ട് മമ്മൂട്ടി ഇതര പതിപ്പുകളിലെ നായകൻമാരെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി എന്ന് ജോഷി പിന്നീട് പറയുകയുണ്ടായി.

555yy 7നടരാജ് വിഷ്ണുവെന്ന വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയായി തമിഴ് നടൻ ത്യാഗരാജൻ ന്യൂ ഡൽഹിയിൽ കയ്യടി നേടി. ന്യൂ ഡെൽഹി തമിഴ് നാട്ടിൽ നേടിയ അഭൂതപൂർവ്വമായ വിജയം ത്യാഗരാജന്റെ കരിയറിന് നൽകിയ കുതിപ്പ് നിസാരമായിരുന്നില്ല. കരിയറിൽ തുടർ പരാജയങ്ങളേറ്റു വാങ്ങവേ ഒരു നല്ല കഥാപാത്രത്തിനായി ത്യാഗരാജൻ നിരന്തരം ജോഷിയെ ബന്ധപ്പെടുമായിരുന്നു. അങ്ങനെ ന്യായവിധി എന്ന ചിത്രത്തിൽ ജോഷി ത്യാഗരാജന് അവസരം നൽകി. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം ത്യാഗരാജന് ആ റോൾ ചെയ്യാനായില്ല. അതിനെ തുടർന്ന് ന്യായവിധിയിലെ ആ റോൾ സുകുമാരന് നൽകി. ത്യാഗരാജൻ ചെയ്യാനിരുന്ന തമിഴ് വംശജന്റെ റോൾ സുകുമാരനിലേക്ക് എത്തിയപ്പോൾ സായിപ്പായി മാറി. ന്യൂ ഡൽഹിയിൽ ജോഷിയുടെ ആദ്യ ചോയ്സ് സത്യരാജ് ആയിരുന്നു. തിരക്ക് കാരണം സത്യരാജിന് ആ റോൾ നിരസിക്കേണ്ടി വന്നു. അങ്ങനെയാണ് ത്യാഗരാജന്റെ കരിയർ ബെസ്റ്റ് റോളുകളിൽ ഒന്നായ സേലം വിഷ്ണുവാകാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്.

നിർമ്മാതാവായി ചലച്ചിത്ര മേഖലയിൽ കടന്ന് വരികയും പിന്നീട് അഭിനയ രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തയാളാണ് ദേവൻ. സഹനടൻ / ഉപ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരുന്ന ദേവന്റെ കരിയർ ബ്രേക്ക് ആയിരുന്നു ന്യൂ ഡെൽഹിയിലെ കാബിനറ്റ് മിനിസ്റ്റർ ശങ്കറിന്റെ വേഷം. ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ യുവ നേതാവായി തിളങ്ങിയ ദേവൻ, ന്യൂ ഡെൽഹിയുടെ വിജയത്തെത്തുടർന്ന് ദക്ഷിണേന്ത്യ മുഴുവൻ ശ്രദ്ധേയനായി മാറി. സുന്ദരനായ വില്ലനായി അന്നു തൊട്ടിങ്ങോട്ട് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ അദ്ദേഹം നിറഞ്ഞു നിന്നു. തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ നിരവധി വില്ലൻ കഥാപാത്രങ്ങളെ തുടർന്നും അവതരിപ്പിച്ചെങ്കിലും ശങ്കറിന്റെ മുകളിൽ നിൽക്കുന്നൊരു വില്ലൻ വേഷം മാതൃഭാഷയിൽ ഇന്നും അദ്ദേഹത്തിന് കൈവന്നിട്ടില്ല, നായികാ കഥാപാത്രമായ മരിയ ഫെർണ്ണാണ്ടസിനെ അവതരിപ്പിച്ച സുമലത ശ്രദ്ധിക്കപ്പെട്ടു. ശത്രു നിഗ്രഹം പുരുഷന്റെ കുത്തകയല്ല എന്ന് തെളിയിച്ച കരുത്തുറ്റ കഥാപാത്രം കൂടിയായിരുന്നു മരിയയുടേത്. തനിക്ക് വേണ്ടി കരിയറും ജീവിതവും നശിപ്പിച്ച ജികെയുടെ പ്രതികാരത്തിന് മരിയയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. പണം കൊണ്ടും മാനസിക പിന്തുണ കൊണ്ടും മരിയ ജികെക്ക് പിന്നിൽ അടിയുറച്ച് നിന്നു. മരിയ തന്നെ കുറ്റപ്പെടുത്തുമ്പോൾ ജികെ പതറിപ്പോകുന്നുണ്ട്. ജികെയുടെ പോരാട്ടത്തിന്റെ ധാർമ്മിക ശക്തി മരിയയായിരുന്നു. പക്ഷേ, പത്മരാജന്റെ തൂവാനത്തുമ്പികളിലെ ക്ലാരയേ പോലെ മരിയ എന്ത് കൊണ്ടോ അധികം ചർച്ച ചെയ്യപ്പെട്ടില്ല. ന്യൂഡെൽഹിയുടെ എല്ലാ റീമേക്കുകളിലും സുമലത തന്നെയായിരുന്നു നായികാ വേഷത്തിൽ.

കേരളത്തിലുപരി തമിഴ് നാട്ടിലും ന്യൂ ഡൽഹി വൻ വിജയമായിരുന്നു. തമിഴ് ഫോർമുലകൾക്ക് വിരുദ്ധമായ ഈ ചിത്രത്തിന്റെ വിജയം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. മദ്രാസിലെ ‘ സഫയർ ‘ തിയ്യറ്ററിൽ ന്യൂ ഡെൽഹി 100 ദിവസം വിജയകരമായി പ്രദർശിപ്പിച്ചു. ഇളയരാജയടക്കമുള്ളവർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുകയുണ്ടായി. സൂപ്പർ സ്റ്റാർ രജനീകാന്ത് ഡെന്നീസ് ജോസഫിനെ നേരിട്ട് കണ്ട് ഹിന്ദി പതിപ്പിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയുണ്ടായി. ജിതേന്ദ്രയുമായി കരാറുള്ള തെലുങ്ക് നിർമ്മാതാക്കൾക്ക് റൈറ്റ്സ് നേരത്തെ നൽകിയത് മൂലം രജനീകാന്തിന്റെ അഭ്യർത്ഥന പരിഗണിക്കാനാവാത്തത് ഡെന്നീസ് ജോസഫ് ഇപ്പോഴും ദുഖത്തോടെ സ്മരിക്കുന്നു. നിറക്കൂട്ടും രാജാവിന്റെ മകനും ഇന്ദ്രജാലവും സംഘവും ആകാശദൂതുമടക്കം ഒട്ടേറെ സൂപ്പർ ഹിറ്റ് രചനകൾക്ക് തൂലിക ചലിപ്പിച്ചെങ്കിലും ഇന്നും ഡെന്നീസിന്റെ കരിയർ ബെസ്റ്റ് സ്ക്രിപ്റ്റ് ആയി വിലയിരുത്തുന്നത് ന്യൂ ഡൽഹിയാണ്. ഇന്ത്യൻ വാണിജ്യ സിനിമാ ചരിത്രത്തിൽ ഷോലെയുടെ സ്ക്രിപ്റ്റിന് ശേഷം തനിക്കേറ്റവുമിഷ്ടപ്പെട്ട സ്ക്രിപ്റ്റ് എന്ന് മണിരത്നം വരെ വിശേഷിപ്പിക്കും വിധം ശ്രദ്ധ പിടിച്ചു പറ്റിയ തിരക്കഥയായിരുന്നു ന്യൂ ഡൽഹി.

4t44 1 9ന്യൂഡെൽഹിയുടെ കന്നട, തെലുങ്ക്, ഹിന്ദി പതിപ്പുകളെല്ലാം ജോഷി തന്നെയാണ് സംവിധാനം ചെയ്തത്. ഇതിൽ കന്നഡയും തെലുങ്കും ഒരേ സമയത്തായിരുന്നു ഷൂട്ടിംഗ്. കന്നഡയിൽ അംബരീഷും തെലുങ്കിൽ കൃഷ്ണം രാജുവും ജികെയുടെ വേഷം കൈകാര്യം ചെയ്തു. മറ്റെല്ലാ റോളുകളിലും മലയാളത്തിലെ അതേ താര നിര തന്നെയായിരുന്നു. ഹിന്ദിയിൽ ജികെയുടെ റോൾ ജിതേന്ദ്രക്കായിരുന്നു. സൂപ്പർ സ്റ്റാർ കൃഷ്ണയുടെ തെലുങ്ക് ഫോർമുല ചിത്രങ്ങളുടെ റീമേക്കുകൾ വാരിവലിച്ച് അഭിനയിച്ചു കൊണ്ടിരുന്ന ജിതേന്ദ്രയുടെ വ്യത്യസ്ത വേഷമായിരുന്നു ന്യൂ ഡൽഹി. മലയാളം പതിപ്പിന്റെ ഐതിഹാസിക വിജയമാവർത്തിക്കാൻ മറ്റു റീമേക്കുകൾക്കായില്ല. എങ്കിലും കന്നട, തെലുങ്കു പതിപ്പുകൾ ഹിറ്റ് സ്റ്റാറ്റസ് കരസ്ഥമാക്കി. ഹിന്ദി പതിപ്പ് ശരാശരിയിൽ ഒതുങ്ങി. വിവിധ റീ മേക്കുകളുടെ പോരായ്മയായി വിലയിരുത്തുന്നത് ഒറിജിനൽ വേർഷനിലെ മലയാള താരങ്ങളെ തന്നെ മറ്റു ഭാഷകളിലും ഉൾപ്പെടുത്തി എന്നതാണ്. വാസ്തവത്തിൽ മറ്റ് റീ മേക്കുകളിലെല്ലാം തന്നെ മിക്ക രംഗങ്ങളും ഒറിജിനൽ വേർഷനിലെ സീനുകൾ തന്നെയാണ് ഉൾപ്പെട്ടത്തിയിട്ടുള്ളത്. 80 – കളുടെ അവസാനത്തോടെ ഖലിസ്ഥാൻ തീവ്രവാദത്തിന്റെയും അതിർത്തി കടന്ന് വരുന്ന ഭീകരവാദത്തിന്റെയും ഭാഗമായി രാജ്യ തലസ്ഥാനം കടുത്ത സുരക്ഷാ ഭീക്ഷണി നേരിടുന്ന സമയമായിരുന്നു. ഷൂട്ടിംഗിനായി ഒരു തരത്തിലും അനുമതി കിട്ടാത്ത ആ സവിശേഷ സാഹചര്യത്തിന്റെ ഭാഗമായാണ് മലയാളം പതിപ്പിലെ രംഗങ്ങൾ ആവർത്തിക്കേണ്ടി വന്നത്. അപ്പോൾ സഹതാരങ്ങളെയും ആവർത്തിക്കേണ്ടി വന്നു. മമ്മൂട്ടി, ദേവൻ, ജഗന്നാഥ വർമ്മ എന്നിവരുടെ കഥാപാത്രങ്ങൾ ഒഴികെ ബാക്കി എല്ലാവരും മലയാളം പതിപ്പിലെ സഹതാരങ്ങൾ തന്നെയായിരുന്നു വിവിധ ഭാഷകളിലുള്ള റീ മേക്കുകളിലും.

മലയാളത്തിലും ഹിന്ദിയിലും വൻ താര നിരയെ അണി നിരത്തി ബിഗ് ബജറ്റ് ചിത്രങ്ങളൊരുക്കുകയും അവയൊക്കെ വൻ വിജയങ്ങളായിരുന്നു എങ്കിലും ജോഷിയുടെ ദേശീയ ശ്രദ്ധയാകർഷിച്ച ആദ്യ ചിത്രം ന്യൂ ഡൽഹിയാണ്. മമ്മൂട്ടിയുടെ മാത്രമല്ല ജോഷിയുടെ കരിയറിനെ കൂടെ ന്യൂ ഡൽഹിക്ക് മുമ്പ് ശേഷം എന്ന് തന്നെ വിശേഷിപ്പിക്കാം. കഴിഞ്ഞ നാല് ദശാബ്ധമായ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി നിൽക്കുന്ന ജോഷിയെ ഇന്നും ന്യൂ ഡൽഹിയുടെ സംവിധായകൻ എന്നാണ് അന്യഭാഷയിലെ ചലച്ചിത്ര സാങ്കേതിക വിദഗ്ധർ വിശേഷിപ്പിക്കുന്നത്.

ന്യൂ ഡെൽഹിയുടെ വിജയത്തെ തുടർന്ന് വന്ന സിബി മലയിൽ – ലോഹിതദാസ് – മമ്മൂട്ടി കൂട്ട് കെട്ടിന്റെ തനിയാവർത്തനവും ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികളും വിജയം നേടുകയുണ്ടായി.1987-ലെ മികച്ച നടനുള്ള ദേശീയ അവാർഡിനായി ന്യൂ ഡെൽഹിയും തനിയാവർത്തനവും അയച്ചിരുന്നെങ്കിൽ മണിരത്നത്തിന്റെ നായകനിലൂടെ ദേശീയ അവാർഡിനർഹനായ കമലാഹാസന് കനത്ത വെല്ലുവിളിയുയർത്താൻ മമ്മൂട്ടിക്ക് കഴിയുമായിരുന്നു. ചില സാങ്കേതിക കാരണങ്ങളാലാണത് സാധിക്കാത്തത്. മമ്മൂട്ടിയുടെ ആദ്യ ദേശീയ അവാർഡ് ദൗർഭാഗ്യം കൊണ്ട് മാത്രമാണ് ഇല്ലാതായത്. മമ്മൂട്ടിയുടെ തിരിച്ച് വരവ് ചിത്രമെന്ന നിലയിൽ ആഘോഷിക്കപ്പെടുന്ന ന്യൂ ഡെൽഹിയുടെ പ്രത്യേകത അത് മാത്രമല്ല. അന്യഭാഷകളിൽ ഉള്ള സിനിമാ പ്രവർത്തകർ മലയാള സിനിമയെ വാണിജ്യപരമായി ശ്രദ്ധിക്കാനിട നൽകിയ ചിത്രമെന്നതാണ് ന്യൂ ഡെൽഹിയുടെ ചരിത്ര പ്രാധാന്യം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീ ലൈംഗികത എന്ന വികാരസാമ്രാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പുരുഷന്‍ മനസിലാക്കി തുടങ്ങി

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും

സ്ത്രീ ലൈംഗികത എന്ന വികാരസാമ്രാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പുരുഷന്‍ മനസിലാക്കി തുടങ്ങി

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും

‘ബ്ളാക് റോബ്’ ഹിസ്റ്റോറിക്കൽ, അഡ്വെഞ്ചർ, ഡ്രാമ വിഭാഗത്തിൽപ്പെടുന്ന നല്ലൊരു ചിത്രം, 1991-ലെ ഏറ്റവും ഗ്രോസ് കളക്ഷൻ നേടിയ ചിത്രം

Raghu Balan നിങ്ങൾക്ക് Native American പശ്ചാത്തലം വരുന്ന സിനിമകൾ കാണാൻ വളരെധികം

തെമുജിൻ എങ്ങനെ ശത്രുക്കൾ പോലും കേൾക്കാൻ ഭയപ്പെട്ടിരുന്ന ചെങ്കിസ് ഖാന്‍ ആകുന്നു എന്ന കഥ പറയുന്ന, 2007ൽ റിലീസ് ചെയ്ത ‘മംഗോൾ’

ArJun AcHu ചെങ്കിസ് ഖാൻ – ശത്രുക്കൾ പോലും കേൾക്കാൻ ഭയപ്പെട്ടിരുന്ന പേര്.

“പണ്ട് ദാവൂദ് ഇബ്രാഹിം അണ്ടർ വേൾഡ് കണക്ഷൻ വെച്ച് ഐശ്വര്യറായിയെ ഒരുപാട് ഭീഷണി പ്പെടുത്തിയിട്ടുണ്ട് ഇയാൾ” – കുറിപ്പ്

Muhammed Shafi അഭിനയിക്കാൻ അറിഞ്ഞു കൂടാ എന്നത് പോട്ടെ പക്ഷേ ഇത്രയും ക്രിമിനൽ

കൊരിത്തരിപ്പിച്ച് പൊന്നിയിൻ സെൽവൻ 2 ട്രെയിലർ, തീയേറ്റർ സ്‌ക്രീനിൽ മണിരത്നം മാജിക്ക് വീണ്ടും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ

കൊരിത്തരിപ്പിച്ച് പൊന്നിയിൻ സെൽവൻ 2 ട്രെയിലർ; ഏപ്രിൽ 28ന് റിലീസ്; ഗോകുലം മൂവീസ്

നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്

Bineesh K Achuthan ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ –

“നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്”, നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ

“വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല, നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല” : ജയറാം

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.

ഗാംബിയ പെണ്ണുങ്ങളുടെ പട്ടായ, ഇവിടെ ആണുങ്ങളെ തേടി പാശ്ചാത്യവനിതകൾ എത്തുന്നു, ഗാംബിയയിലെ സെക്സ് ലൈഫ് ഇങ്ങനെ

ഒരു സെക്‌സ് ടൂറിസ്റ്റിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾ എന്താകും ചിന്തിക്കുക ? തായ്‌ലൻഡ്, ഫിലിപ്പീൻസ്,

യോനിയിൽ പാമ്പ്, ലിംഗത്തിൽ പൂവൻകോഴി രക്തം, ആഫ്രിക്കയിലെ ഞെട്ടിക്കുന്ന ലൈംഗികശീലങ്ങൾ..!

ആഫ്രിക്കയിൽ ചില വിചിത്രമായ ലൈംഗിക ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. നിങ്ങൾക്ക് അവ വായിക്കാം ആഫ്രിക്ക

ഞാൻ രജനികാന്തിനൊപ്പം ആ സിനിമയിൽ അഭിനയിച്ചു അതോടെ എന്റെ കരിയർ അവസാനിച്ചു, മനീഷ കൊയ്‌രാളയുടെ തുറന്നുപറച്ചിൽ

രജനികാന്തിന്റെ ബാബ ചിത്രം പരാജയമല്ല, ദുരന്തമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനീഷ കൊയ്‌രാള

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ ജീവനക്കാർ തടഞ്ഞുവച്ച സംഭവം കോളിളക്കം സൃഷ്ടിച്ചു

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ രാംകി

Roy VT ’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ.

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ