ഒന്നാംപകുതിയെ അപേക്ഷിച്ചു ‘സംഘ’ത്തിന്റെ രണ്ടാംപകുതിയുടെ രസച്ചരട് പൊട്ടിയതിന്റെ കാരണം, കുട്ടപ്പായിയും സംഘവും എത്തിയിട്ട് ഇന്ന് 34 വർഷം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
338 VIEWS

Bineesh K Achuthan

കുട്ടപ്പായിയും സംഘവും എത്തിയിട്ട് ഇന്ന് 34 വർഷം പിന്നിടുന്നു. ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി കൂട്ട്കെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് സംഘം. ന്യൂ ഡെൽഹിയുടെ ചരിത്ര വിജയത്തിന് ശേഷം ഇതേ ടീമിന്റെ ദിനരാത്രങ്ങൾ അപ്രതീക്ഷിതമായി പരാജയപ്പെടുകയായിരുന്നു. തുടർന്ന് വന്ന സംഘത്തിന്റെ വിജയം ആ ടീമിന്റെ വ്യാപാര മൂല്യത്തെ തിരിച്ചു പിടിക്കുകയുണ്ടായി.

 

മലയാളിയെങ്കിലും തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്ന കെ.രാജഗോപാലിന്റെ കെ.ആർ.ജി. പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച സംഘം 1988 മെയ് 18 – നാണ് റിലീസായത്.വിവാഹിതനെങ്കിലും യാതൊരു ഉത്തരവാദിത്തവുമില്ലാതെ കോളേജ് വിദ്യാർത്ഥികൾക്കൊപ്പം അടിച്ചു പൊളിച്ചു നടക്കുന്ന സമ്പന്നനും മധ്യവയസ്ക്കനുമായ ഇല്ലിക്കൽ റപ്പായി മകൻ കുട്ടപ്പായി എന്ന ഫ്രാൻസിസിന്റെയും സംഘത്തിന്റെയും ജീവിതം അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളെത്തുടർന്ന് നേരിടുന്ന വഴിത്തിരിവുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇല്ലിക്കൽ കുട്ടപ്പായിയായി മെഗാ സ്റ്റാർ മമ്മൂട്ടിയും പുള്ളിയുടെ സംഘാംഗങ്ങളായ രാജു , പാലുണ്ണി , അനിൽ , അലക്സ് എന്നിവരെ യഥാക്രമം മുകേഷ് ,ജഗദീഷ് , ഗണേശൻ , അപ്പാഹാജ എന്നിവരും വേഷമിടുന്നു. ഇല്ലിക്കൽ റപ്പായിയായി തിലകനും കുട്ടപ്പായിയുടെ ഭാര്യ മോളിക്കുട്ടിയായി സീമയും കഥയുടെ വഴിത്തിരിവിലെ രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളായ അമ്മിണി , അശ്വതി എന്നിവരെ യഥാക്രമം സരിതയും പാർവ്വതിയും അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ പ്രതാപ് ചന്ദ്രന്റെ പണിക്കർ, ബാലൻ കെ നായരുടെ മത്തായി, ശ്രീരാമന്റെ റോയ്, വിനു ചക്രവർത്തിയുടെ തേവർ, പി സി ജോർജ്ജിന്റെ പ്രായിക്കര അപ്പ എന്നീ കഥാപാത്രങ്ങളും സിനിമയിൽ നിർണ്ണായക വേഷങ്ങളാണ്.

 

ദിനരാത്രങ്ങളുടെ അപ്രതീക്ഷിത പരാജയം തിരക്കഥാകാരൻ ഡെന്നീസ് ജോസഫിനെ വല്ലാതെ ഉലച്ചിരുന്നു. അതിനാൽ അടുത്ത ചിത്രം ഒരു ഹിറ്റായിരിക്കണമെന്ന ദൃഢനിശ്ചയത്താലാണ് അദ്ദേഹം സംഘത്തിന്റെ രചനയിലേക്ക് കടക്കുന്നത്. ആദ്യ പകുതിയിലെ രസകരമായ സംഭവങ്ങൾ രണ്ടാം പകുതിയിലെ അപ്രതീക്ഷിത ട്വിസ്റ്റിലൂടെ കഥാന്തരീക്ഷം സംഭവ ബഹുലവും സംഘർഷഭരിതവും ആയിത്തീരുന്നു. സത്യത്തിൽ ആദ്യ പകുതിയിലെ രസച്ചരട് രണ്ടാം പകുതിയിൽ നഷ്ടപ്പെടാൻ കാരണം ജോഷിയുടെയും ഡെന്നീസ് ജോസഫിന്റെയും ആത്മവിശ്വാസക്കുറവായിരുന്നു. കാരണം ഇരുവരുമൊരുമിച്ച മുൻ കാല ചിത്രങ്ങളിലൊന്നിലും നർമ്മ പശ്ചാത്തലം തീർത്തും ഇല്ലായിരുന്നു.

അത് കൊണ്ട് തങ്ങളിൽ നിന്നാരും ഒരു തമാശപ്പടം പ്രതീക്ഷിക്കില്ലെന്ന മുൻ വിധിയാൽ ചിത്രത്തിന്റെ രണ്ടാം പകുതി തികച്ചും ഗൗരവ സ്വഭാവത്തിലായി. ഈ അപ്രതീക്ഷിത ട്വിസ്റ്റ് ചിത്രത്തിന്റെ വിജയത്തെ പ്രതികൂലമായി ബാധിച്ചതായും മെഗാ ഹിറ്റാകേണ്ട സംഘം സൂപ്പർ ഹിറ്റിലൊതുങ്ങി എന്നും ഡെന്നീസ് പിന്നിട് പരിതപിക്കുകയുണ്ടായി.

80 – കളിൽ ‘ മ ‘ പ്രസിദ്ധീകരണങ്ങൾ കൊട്ടിഘോഷിച്ച് ധാരാളം സമൂഹ വിവാഹങ്ങൾ നടത്തിയിട്ടുണ്ട്. അവയിലെ പൊള്ളത്തരങ്ങളെ തുറന്ന് കാട്ടുന്നു എന്നത് ചിത്രത്തിന്റെ അധികമാരും ചർച്ച ചെയ്യാത്ത ഒരു ഭാഗമായി തോന്നിയിട്ടുണ്ട്. 36 വയസിൽ 45 – കാരനായി അഭിനയിക്കാൻ അന്ന് മമ്മൂട്ടി മടി കാണിച്ചില്ല. കൂടാതെ അന്നത്തെ തിരക്കേറിയ നായികയായി പാർവ്വതിയുടെ അച്ഛനായിട്ടഭിനയിക്കാനും മമ്മൂട്ടി തയ്യാറായി. ഒരു മാസം മുമ്പ് റിലീസായ ഐ വി ശശി – ടി ദാമോദരൻ കൂട്ട്കെട്ടിന്റെ അബ്കാരിയിൽ പാർവ്വതി മമ്മൂട്ടിയുടെ നായികയായിരുന്നു എന്നത് രസകരമായ ഒരു വസ്തുതയാണ്.

 

ചിത്രത്തിന്റെ വിജയം ഇതര ഭാഷകളിൽ പലരെയും റീ മേക്ക് ചെയ്യാൻ പ്രേരിപ്പിച്ചു. ആദ്യ ഭാഗത്തെ രസച്ചരട് മുറിയാതെ രണ്ടാം പകുതിയും പുതുക്കിപ്പണിതാൽ തമിഴിൽ റീ മേക്ക് ചെയ്യാൻ സത്യരാജ് തയ്യാറായിരുന്നു. ഡെന്നീസ് ജോസഫിനെ എപ്പോൾ കണ്ടാലും സത്യരാജ് ഇക്കാര്യം ഉന്നയിക്കുമായിരുന്നു. രസകരമായ വസ്തുത രണ്ട് പതീറ്റാണ്ടുകൾക്കിപ്പുറം നായക വേഷത്തിൽ നിന്നും കാരക്ടർ റോളുകളിലേക്ക് ചുവട് മാറ്റിയപ്പോഴും സത്യരാജ് യാദൃശ്ചികമായി അദ്ദേഹത്തെ ഫോണിൽ വിളിച്ച ഡെന്നീസ് ജോസഫിനോടിത് സൂചിപ്പിക്കുകയുണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.

ആ പുസ്തകത്തിൽ തിരുവനന്തപുരം ജില്ലയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കട്ടിലിന്റെ ചുറ്റും ഓടിച്ച ‘മഹാനടനെ’ കുറിച്ച് പറയുന്നുണ്ട്

രജിത് ലീല രവീന്ദ്രൻ ലാൽ ജോസ് സംവിധാനംചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിൽ