Bineesh K Achuthan

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല ; എഴുപതോളം പടങ്ങളിൽ ഗുണ്ടയും തല്ലു കൊള്ളിയും വില്ലനുമായിട്ടഭിനയിച്ചിട്ടാണ് ഒടുവിൽ ഞാൻ നായകനായത്. ഇനിയൊരു തിരിച്ചു പോക്കില്ല…”

80 – കളുടെ മധ്യത്തിൽ നായക നിരയിലേക്ക് ഉയർന്നതിന് ശേഷം തമിഴ് നടൻ സത്യരാജ് നടത്തിയ ഒരു പ്രസ്താവനയാണ് മേൽ പറഞ്ഞിരിക്കുന്നത്. 70 – കളുടെ അവസാനം കോയമ്പത്തൂരിൽ നിന്നും ഒരു അഭിനയ മോഹിയായി കോടാമ്പാക്കത്തെത്തിയ സത്യരാജ് ഏറെ നാൾ കഷ്ടപ്പെട്ടിട്ടാണ് നായക പരിവേഷത്തിലേക്ക് ഉയരുന്നത്. മണിവണ്ണൻ, ഭാരതീരാജ എന്നീ പ്രമുഖ സംവിധായകരുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നെങ്കിലും മമ്മൂട്ടി, മോഹൻ ലാൽ എന്നിവരുടെ മലയാളം ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിലെ നായക വേഷങ്ങളാണ് സത്യരാജിന് താരപദവി നൽകിയത്. ഒരു പക്ഷെ ഏറ്റവും കൂടുതൽ മലയാള ചിത്രങ്ങൾ തമിഴിലേക്ക് റീമേക്ക് ചെയ്തത് സത്യരാജായിരിക്കാം.

പുതു തലമുറക്ക് സത്യരാജ് എന്നാൽ ബാഹുബലി സീരീസിലെ കട്ടപ്പയാണ്. എകദേശം രണ്ട് പതീറ്റാണ്ടിനടുത്ത് സോളോ ഹീറോയായി തമിഴ് സിനിമയിൽ തിളങ്ങിയ സത്യരാജിനെ മുൻ തലമുറ ഓർക്കുന്നുണ്ടാകും. വാൾട്ടർ വെട്രിവേൽ, അമൈതിപ്പട തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളേക്കാളും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന സത്യരാജ് ചിത്രം മണിവണ്ണൻ സംവിധാനം ചെയ്ത നൂറാവത് നാൾ ആണ്. മോഹൻ നായക വേഷത്തിൽ വരുന്ന, വിജയകാന്ത് ഒരു സുപ്രധാന റോൾ ചെയ്യുന്ന ഈ ചിത്രത്തിലെ സത്യരാജിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. തമിഴ് ജനതയുടെ കൾട്ടായ പെരിയോറിന്റെ ബയോപ്പിക്കും സത്യരാജിന് നിരൂപക പ്രശംസ നേടിക്കൊടുത്തു.

നായക നിരയിൽ നിന്നും പിൻവാങ്ങിയെങ്കിലും ശക്തമായ കാരക്ടർ വേഷങ്ങളിലൂടെ സത്യരാജ് ഇന്നും സജീവമാണ്. ഇമേജുകളുടെ ഭാരമില്ലാതെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനിപ്പോൾ സത്യരാജിന് സാധിക്കുന്നുണ്ട്. അഭിനയ ജീവിതത്തിൽ നാലര പതീറ്റാണ്ടാകുന്ന സത്യരാജിന് പിറന്നാൾ ആശംസകൾ.

You May Also Like

ഡ്രഗ് ഡോണിനെ കണ്ടെത്താൻ അണ്ടർകവർ ഏജന്റ് ആയി തെരുവു വേശ്യയുടെ വേഷം കെട്ടേണ്ടി വരുന്ന കോൺസ്റ്റബിൾ

ഓരോ മനുഷ്യനും ജീവിക്കുന്നത് അവനവൻ്റെ ചുറ്റുപാടുകൾ അടിച്ചേൽപ്പിക്കുന്ന അപൂർണ്ണതയുടെ ആന്തലുകളുമായിട്ടാവും .ആകസ്മികമായി വരുന്ന ചില പ്രചോദനങ്ങളിൽ…

ഗിന്നസ് പക്രു നായകനാവുന്ന “916 കുഞ്ഞൂട്ടൻ

ഗിന്നസ് പക്രു നായകനാവുന്ന “916 കുഞ്ഞൂട്ടൻ “. ടൈറ്റിൽ പോസ്റ്റർ. ഗിന്നസ് പക്രുവിനെ നായകനാക്കി,മോർസെ ഡ്രാഗൺ…

ഏവരും ആകാംഷയോടെ കാത്തിരുന്ന ‘സൗദി വെള്ളക്ക’യുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങിയ സൗദി വെള്ളക്കയുടെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു.…

ജയിലർ സിനിമയെ കുറിച്ച് രജനികാന്ത് പറഞ്ഞ ആ ‘മോശം’ അഭിപ്രായം ആരാധകർക്ക് അപ്രിയമുണ്ടാക്കുന്നു

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’ തമിഴ് ഇൻഡസ്‌ട്രിയിലെ നിരവധി റെക്കോർഡുകൾ തകർത്തു. എന്നാൽ, സിനിമയുടെ…