” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
37 SHARES
447 VIEWS

Bineesh K Achuthan ‘

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല ; എഴുപതോളം പടങ്ങളിൽ ഗുണ്ടയും തല്ലു കൊള്ളിയുമായ വില്ലനുമായിട്ട് അഭിനയിച്ചിട്ടാണ് ഒടുവിൽ ഞാൻ നായകനായത്. ഇനിയൊരു തിരിച്ചു പോക്കില്ല…”

80 – കളുടെ മധ്യത്തിൽ നായകനിരയിലേക്ക് ഉയർന്നതിന് ശേഷം സത്യരാജ് നടത്തിയ ഒരു പ്രസ്താവനയാണ് മേൽ പറഞ്ഞിരിക്കുന്നത്. 70 – കളുടെ അവസാനം കോയമ്പത്തൂരിൽ നിന്നും ഒരു അഭിനയ മോഹിയായി കോടാമ്പാക്കത്തെത്തിയ സത്യരാജ് ഏറെ നാൾ കഷ്ടപ്പെട്ടിട്ടാണ് നായക പരിവേഷത്തിലേക്ക് ഉയരുന്നത്. മണിവണ്ണൻ, ഭാരതീരാജ എന്നീ പ്രമുഖ സംവിധായകരുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നെങ്കിലും മമ്മൂട്ടി, മോഹൻ ലാൽ എന്നിവരുടെ ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിലെ നായക വേഷങ്ങളാണ് സത്യരാജിന് താരപദവി നൽകിയത്. ഒരു പക്ഷെ ഏറ്റവും കൂടുതൽ മലയാള ചിത്രങ്ങൾ തമിഴിലേക്ക് റീമേക്ക് ചെയ്തത് സത്യരാജായിരിക്കാം.

പുതു തലമുറക്ക് സത്യരാജ് എന്നാൽ ബാഹുബലി സീരീസിലെ കട്ടപ്പയാണ്. എകദേശം രണ്ട് പതീറ്റാണ്ടിനടുത്ത് സോളോ ഹീറോയായി തമിഴ് സിനിമയിൽ തിളങ്ങിയ സത്യരാജിനെ മുൻ തലമുറ ഓർക്കുന്നുണ്ടാകും. വാൾട്ടർ വെട്രിവേൽ, അമൈതിപ്പട തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളേക്കാളും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന സത്യരാജ് ചിത്രം മണിവണ്ണൻ സംവിധാനം ചെയ്ത നൂറാവത് നാൾ ആണ്. മോഹൻ നായക വേഷത്തിൽ വരുന്ന, വിജയകാന്ത് ഒരു സുപ്രധാന റോൾ ചെയ്യുന്ന ഈ ചിത്രത്തിലെ സത്യരാജിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. തമിഴ് ജനതയുടെ കൾട്ടായ പെരിയോറിന്റെ ബയോപ്പിക്കും സത്യരാജിന് നിരൂപക പ്രശംസ നേടിക്കൊടുത്തു.

നായക നിരയിൽ നിന്നും പിൻവാങ്ങിയെങ്കിലും ശക്തമായ കാരക്ടർ വേഷങ്ങളിലൂടെ സത്യരാജ് ഇന്നും സജീവമാണ്. ഇമേജുകളുടെ ഭാരമില്ലാതെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനിപ്പോൾ സത്യരാജിന് സാധിക്കുന്നുണ്ട്. അഭിനയ ജീവിതത്തിൽ നാലര പതീറ്റാണ്ടാകുന്ന സത്യരാജിന് പിറന്നാൾ ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്