Bineesh K Achuthan

സ്ക്കൂൾ കാലയളവിലാണ് ശശികുമാറിന്റെ മോഹൻലാൽ ചിത്രമായ പത്താമുദയം കാണുന്നത്. ഒരു തട്ടു പൊളിപ്പൻ ആക്ഷൻ ചിത്രം. NO17 എന്നത് LION ആകുന്ന ട്വിസ്റ്റൊക്കെ ഇഷ്ടപ്പെട്ട ചിത്രം. സിനിമ കണ്ടിറങ്ങുമ്പോൾ ആരോ പറയുന്നത് കേട്ടു ഇത് ശത്രുഘ്നൻ സിൻഹയുടെ ഹിന്ദി പടത്തിന്റെ മലയാളം റീമേക്കാണ് എന്ന്. അന്നാണാദ്യമായി ആ പേര് കേൾക്കുന്നത് തന്നെ. പിന്നീട് ബോളിവുഡ് ഹാസ്യതാരം ജോണി ലിവറിൽ ഇടക്കിടെ ശത്രു ആവേശിക്കുന്നത് കാണാറുണ്ട്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ദൂരദർശനിൽ ഷാൻ കാണുന്നത്. മൾട്ടി സ്റ്റാർ ചിത്രമായ ഷാൻ കാണുമ്പോൾ അതിൽ എനിക്കറിയാവുന്ന ഏക താരം അമിതാഭ് ബച്ചൻ ആയിരുന്നു. പക്ഷേ ഷാനിൽ ബച്ചനേക്കാൾ എനിക്കിഷ്ടമായത് ഒരു Extended cameo എന്നു പറയാവുന്ന റോളിൽ വന്ന മീശക്കാരനെയാണ്. പേരന്വേഷിച്ചപ്പോഴാണറിഞ്ഞത് അതായിരുന്നു ശത്രുഘ്നൻ സിൻഹ എന്ന്.

അമിതാഭ് ബച്ചന്റെ സമകാലികരായ മറ്റിതര താരങ്ങളിൽ നിന്നും വ്യത്യസ്തമായി പരുക്കൻ ലുക്കും ഘനഗാംഭീര്യമാർന്ന ശബ്ദവും വേറിട്ട് നിൽക്കുന്ന ഡയലോഗ് ഡെലിവറിയുമുള്ള ശത്രുവിനെ ഷാനിലെ പ്രകടനം കൊണ്ട് എനിക്കിഷ്ടമായി. പിന്നീട് കണ്ട ദോസ്താനയും കാലാപത്ഥറും ആ ഇഷ്ടത്തെ വർദ്ധിപ്പിച്ചു. മേൽ സൂചിപ്പിച്ച, ഞാൻ കണ്ട ശത്രു ചിത്രങ്ങളിലെല്ലാം കഥാപരമായി ബച്ചനാണ് പ്രാധാന്യമെങ്കിലും തന്റെ മാനറിസത്താലും ആറ്റിറ്റ്യൂഡിനാലും ശത്രു സ്കോർ ചെയ്യുന്നുണ്ട്. ഒരു പക്ഷേ ബച്ചനേക്കാൾ…

പത്താമുദയത്തിന്റെ ഒറിജിനലായ കാളിചരൺ കാണാൻ പിന്നെയും സമയമെടുത്തു. ജോണി ലിവറടക്കമുള്ളവരെ ട്രോൾ ചെയ്യാൻ പ്രേരിപ്പിക്കും വിധം ആരോഹണാവരോഹണ ക്രമത്തിലുള്ള ഒരു പ്രത്യേക തരം ഡയലോഗ് ഡെലിവറി. എങ്കിലും ആ ‘ ഖാമോഷ് …….’ എന്ന ഡയലോഗിനിന്നും ആരാധകരേറെ. അവസാനമായി തീയേറ്ററിൽ കണ്ടത് രാം ഗോപാൽ വർമ്മയുടെ രക്തചരിത്രയിലെ എൻ ടി രാമറാവുവായിട്ടാണ്. സിദ്ധിഖിന്റെ ബോഡിഗാർഡിൽ ത്യാഗരാജൻ ചെയ്ത വേഷത്തിലേക്ക് ഹിന്ദിയിൽ ആദ്യ ചോയ്സ് ശത്രുവായിരുന്നു. ഒരു ടോക് ഷോയുടെ തിരക്കിൽ പെട്ടതിനാൽ അദ്ദേഹത്തിന് പ്രസ്തുത വേഷം ചെയ്യാനായില്ല.

അമിതാഭ് ബച്ചൻ ചിത്രങ്ങളിൽ ബച്ചനേക്കാൾ ചീറിയിട്ടുള്ള ശത്രു പതീറ്റാണ്ടുകളോളം ബച്ചനുമായി പിണങ്ങി മിണ്ടാതിരിന്നിട്ടുമുണ്ട്. എങ്കിലും തന്റെ ആത്മകഥയായ Anything But Khamosh പ്രകാശനം ചെയ്യാൻ അദ്ദേഹം തെരഞ്ഞെടുത്തതും അതേ ബച്ചനെ തന്നെയാണ് എന്നത് ഒരു വിരോധാഭാസമായി തോന്നുന്നു. 80 – കളിൽ ബച്ചനുമായി അകന്ന് നിൽക്കുന്ന സമയത്ത് കരിയറിൽ പ്രതിസന്ധി നേരിട്ടപ്പോൾ കൈത്താങ്ങായി നിന്ന രാജേഷ് ഖന്നക്കെതിരെ ഇലക്ഷനിൽ മത്സരിച്ചപ്പോൾ അദ്ദേഹവും ശത്രുവുമായി പിണങ്ങി. ഇലക്ഷനു ശേഷം രാജേഷ് ഖന്നയുമായി രമ്യതയിലാകാൻ ശ്രമിച്ച ശത്രുവിനെ മിത്രമായി കാണാൻ ഖന്നക്ക് കഴിഞ്ഞില്ല. രാജേഷ് ഖന്നയുടെ മരണം വരെ അദ്ദേഹം ശത്രുവിനെ ശത്രു പക്ഷത്ത് തന്നെ നിർത്തി. ബീഹാറി ബാബു എന്നറിയപ്പെടുന്ന ശത്രുഘ്നൻ സിൻഹ നിലവിൽ ബംഗാളിൽ നിന്നുമുള്ള ലോക്‌സഭാ സാമാജികനാണ്. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ശത്രുഘ്നൻ സിൻഹ എക്കാലവും ഒരു റിബലയായിരുന്നു. ഗോലിയാത്തുകളോട് ഏറ്റുമുട്ടാൻ ഭയപ്പെടാത്ത ദാവീദ് .

You May Also Like

“ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്നത് നരകമാണ് “, മെഗാ സ്റ്റാർ ചിരഞ്ജീവിയെ കുറിച്ച് സ്റ്റാർ നായികയുടെ ഞെട്ടിക്കുന്ന കമന്റ്

മെഗാസ്റ്റാർ ചിരഞ്ജീവി കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തെലുങ്ക് സിനിമാ വ്യവസായത്തിലെ ഒരു മുൻനിര നായകനായി തിളങ്ങുകയാണ്.…

‘CBI – യെ തെറി വിളിച്ച’, ‘ഡൽഹിയിൽ പിടിപാടുള്ള’ നാരായണൻ

Monachen Jacob CBI – യെ തെറി വിളിച്ച നാരായണൻ ആയിട്ടായിരിക്കാം പുതു തലമുറ പ്രതാപചന്ദ്രനെ…

വിവാദങ്ങൾക്ക് വിരാമം, ‘ഫ്ലഷ് ’16 ന് തീയേറ്ററുകളിലേക്ക്

വിവാദങ്ങൾക്ക് വിരാമം, ‘ഫ്ലഷ് ’16 ന് തീയേറ്ററുകളിലേക്ക്. പി.ആർ.സുമേരൻ. കൊച്ചി: ഐഷ സുൽത്താന സംവിധാനം ചെയ്ത്…

മലയാളത്തിൽ മറ്റൊരു താരവിവാഹം കൂടി. ആശംസയുമായി സിനിമാലോകം.

റേപ്പറായി കരിയർ ആരംഭിച്ച് പിന്നീട് നടനായി മാറി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഫെജോ.