ഇന്ത്യയിൽ മാത്രമല്ല സോവിയറ്റ് യൂണിയനിലും ഷോലെ വൻ വിജയമായിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
48 SHARES
572 VIEWS

Bineesh K Achuthan

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയമായ ‘ ഷോലെ ‘ റിലീസായിട്ട് ഇന്ന് 47 വർഷം. ജി.പി. സിപ്പി നിർമ്മിച്ച് മകൻ രമേഷ് സിപ്പി സംവിധാനം ചെയ്ത ഷോലെ ഇന്ത്യൻ സിനിമയുടെ വ്യവസായിക ചരിത്രത്തിലെ നാഴികക്കല്ലാണ്. ” ഷോലെക്ക് മുമ്പ് ഷോലെക്ക് ശേഷം ” എന്ന രീതിയിൽ ഇന്ത്യൻ സിനിമാ ചരിത്രത്തെ വിഭജിക്കത്തക്ക വിജയമാണ് ഈ ചിത്രം നേടിയത്. ഇന്ത്യയിൽ മാത്രമല്ല സോവിയറ്റ് യൂണിയനിലും ഷോലെ വൻ വിജയമായിരുന്നു. പകയുടെ, പ്രണയത്തിന്റെ, പ്രതികാരത്തിന്റെ തുടങ്ങി എല്ലാ മനുഷ്യ വികാരങ്ങളുടെയും സമ്മേളനമായിരുന്നു ഷോലെയുടെ ഇതിവൃത്തം.

തന്റെ കുടുംബം തകർക്കുകയും തന്നെ അംഗ വിഛേദം വരുത്തുകയും ചെയ്ത കൊള്ളത്തലവൻ ഗബ്ബാർ സിംഗിനെതിരായി പോലീസ് ഓഫീസറായിരുന്ന താക്കൂർ ബൽദേവ് സിംഗിന്റ പകയുടെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ഷോലെയിൽ പ്രതികാര ദാഹിയായ നായകന്റെ സഹായികളായിട്ടാണ് ജയ്, വീരു എന്നീ ജയിൽ പുള്ളികൾ ആ ഗ്രാമത്തിൽ വരുന്നത്. തുടർന്നങ്ങോട്ട് ഇരുവരുടെയും പ്രണയങ്ങളും കൊള്ളസംഘത്തിനെതിരെയുള്ള തീ പാറുന്ന പോരാട്ടങ്ങളും ഷോലെയെ സംഭവ ബഹുലമാക്കുന്നു.

 

നായക കഥാപാത്രമായ ഠാക്കൂർ ബൽ ദേവ് സിംഗായി വരുന്നത് സഞ്ജീവ് കുമാറാണ്. ഗബ്ബാർ സിംഗായി അജത് ഖാനും. ജയിൽ പുള്ളികളായ വീരു , ജയ് എന്നിവരെ യഥാക്രമം ധർമ്മേന്ദ്രയും അമിതാഭ് ബച്ചനും അവതരിപ്പിക്കുന്നു. ഇരുവരുടെയും ജോടികളായി ഹേമാമാലിനിയും ജയഭാദുരിയും വേഷമിടുന്നു. അംജത് ഖാന്റെ ആദ്യത്തെ ശ്രദ്ധേയ വേഷവും കൂടിയായിരുന്നു ഷോലെയിലേത്. ഗബ്ബാർ സിംഗിനെ അനശ്വരമാക്കിയതിലൂടെ ബോളിവുഡിലെ എക്കാലത്തെയും ” ഐക്കണിക് വില്ലൻ “എന്ന വിശേഷണം അംജത് ഖാൻ തന്റെ പേരിൽ കുറിച്ചിട്ടു.

1973 – ൽ കർണ്ണാടകയിലെ രാമനഗരയിൽ ഷൂട്ടിംഗ് ആരംഭിച്ച ഷോലെ നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷമാണ് റിലീസ് ചെയ്യുന്നത്. വലിയ ഹൈപ്പുണ്ടായിരുന്നെങ്കിലും നെഗറ്റീവ് റിവ്യൂസ് കാരണം തുടക്കത്തിൽ തണുപ്പൻ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. പക്ഷേ പിന്നീട് മൗത് പബ്ലിസിറ്റിയിലൂടെ ഷോലെ എക്കാലത്തെയും വലിയ വിജയമായി മാറുന്ന കാഴ്ച്ചക്കാണ് ബോളിവുഡ് സാക്ഷ്യം വഹിച്ചത്. റിലീസ് ചെയ്ത 100 കേന്ദ്രങ്ങളിൽ സിൽവർ ജൂബിലിയും 60 കേന്ദങ്ങളിൽ ഗോൾഡൻ ജൂബിലിയുമാഘോഷിച്ച് ചരിത്ര വിജയമായി മാറിയ ഷോലെ മുംബെയിലെ ‘ മിനർവ്വ ‘ തീയ്യറ്ററിൽ തുടർച്ചയായി അഞ്ച് വർഷത്തിലേറെ പ്രദർശിപ്പിച്ച് റെക്കോഡ് സൃഷ്ടിച്ചു.

ബോളിവുഡിൽ, 70 – കളിൽ മൾട്ടി സ്റ്റാർ യുഗം ആരംഭിക്കുന്നതും ഷോലെയിലൂടെയാണ്. ഠാക്കൂറിനെ ഉജ്ജ്വലമാക്കിയ സഞ്ജീവ് കുമാർ എന്ന ബോളിവുഡിലെ എക്കാലത്തെയും പ്രതിഭാശാലിയായ അഭിനേതാവ് പിന്നീട് വൃദ്ധ വേഷങ്ങളിൽ ടൈപ്പ് കാസ്റ്റ് ആവേണ്ടി വന്നു. റൊമാന്റിക് ഹീറോയായി 60 – കളിൽ അരങ്ങേറിയ ധർമ്മേന്ദ്ര 70 – കളോടെ ആക്ഷൻ ഹീറോയായി പരിവർത്തനം ചെയ്യുകയാണുണ്ടായത്. ആ യാത്രക്കിടയിലെ ഏറ്റവും വലിയ വിജയമായിരുന്നു ഷോലെ. ചിത്രത്തിലെ നായികയായി അഭിനയിച്ച ഹേമ മാലിനി പിന്നിട് ധർമ്മേന്ദ്രയുടെ ജീവിത സഖിയായി മാറി. സഞ്ജീറിലൂടെ താരപദവി കരസ്ഥമാക്കിയ അമിതാഭ് ബച്ചന്റെ സൂപ്പർ താരപദവിയിലേക്കുള്ള കുതിപ്പിലെ നിർണ്ണായക ഏടായിരുന്നു ഷോലെ. ബച്ചന്റെ ഭാര്യയായ ജയാ ഭാദുരിയായിരുന്നു ഷോലെയിൽ അദ്ദേഗത്തിന്റെ നായികയും.

 

 

ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളായ സലിം – ജാവേദ് തന്നെയായിരുന്നു ഷോലെയുടെ തിരക്കഥയും. 70 – കളിൽ നിർണ്ണായകമായ നിരവധി ഹിറ്റുകളൊരുക്കിയ ഇവർ ഷോലെയിലൂടെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്തുക്കളായി മാറി. ആർ.ഡി. ബർമ്മന്റെ സംഗീതവും എടുത്ത് പറയേണ്ട ഒന്നാണ്. പടത്തിനോടൊപ്പം തന്നെ പാട്ടുകളും സൂപ്പർ ഹിറ്റായി.

രാമു കാര്യാട്ടിന് ‘ ചെമ്മീൻ ‘ എന്തായിരുന്നോ അതായിരുന്നു രമേഷ് സിപ്പിക്ക് ഷോലെ. തന്റെ കരിയറിൽ പിന്നീട് നിരവധി ഹിറ്റുകൾ ഒരുക്കാനായെങ്കിലും ഷോലെയുടെ വമ്പൻ വിജയമാവർത്തിക്കാൻ അദ്ദേഹത്തിനായില്ല. ഷോലെയുടെ വിജയത്തിൽ നിന്നും പ്രചോദനമുൾകൊണ്ട് ഹിന്ദിയിലും ഇതര ഇന്ത്യൻ ഭാഷകളിലും നിരവധി ചിത്രങ്ങൾ ഇറങ്ങുകയുണ്ടായി. എ.ബി.രാജിന്റെ പ്രേം നസീർ – ജയൻ ചിത്രമായ ‘ ഇരുമ്പഴികൾ ‘ ഉദാഹരണമാണ്. അകിര കുറാസോവയുടെ സെവൻ സമുറായിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിപ്പി ഷോലെ ആരംഭിക്കുന്നത്.

1975 – ൽ റിലീസായ ഷോലെ 1989 – അവസാനമിറങ്ങിയ ” മേം നെ പ്യാർ കിയ ” യിലാരംഭിച്ച റൊമാന്റിക് തരംഗം വരെ ഒരു ട്രെന്റ് സെറ്ററായി നീണ്ട 15 വർഷം ബോളിവുഡിൽ നില നിന്നു എന്നത് ഷോലെയുടെ പ്രസക്തിയെ ഊട്ടിയുറപ്പിക്കുന്നു. മാത്രമല്ല റിലീസായി 20 വർഷത്തിന് ശേഷം 1995 – ൽ ദൂരദർശനിൽ ഷോലെ സംപ്രഷണം ചെയ്തപ്പോൾ കോടിക്കണക്കിന് പ്രേക്ഷകരാണ് അതിനുണ്ടായിരുന്നത്. ആ റെക്കോഡ് ഇന്നു അഭേദ്യമായി തുടരുന്നു.

https://youtu.be/pu6tUW-S_-8

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ