Bineesh K Achuthan

6 വയസ്സിന്റെ ബുദ്ധിയും 6 ആളിന്റെ കരുത്തുമുള്ള പുട്ടുറുമീസ്….. എന്നതായിരുന്നു സൂര്യമാനസത്തിന്റെ പരസ്യ വാചകം. സാബ് ജോണിന്റെ തിരക്കഥയിൽ വിജി തമ്പി സംവിധാനം ചെയ്ത സൂര്യമാനസത്തിൽ രൂപത്തിലും ഭാവത്തിലും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മേക്ക് ഓവറുകൾ പുതുമയായിരുന്ന അക്കാലത്ത്, മലയാള സിനിമയിലെ ധീരമായ ഒരു പരീക്ഷണമായിരുന്നു സൂര്യമാനസം. പ്രശസ്ത മേക്ക് അപ്പ് മാൻ എം ഒ ദേവസ്യയുടെ കരിയറിലെ ഒരു പൊൻ തൂവലാണ് സൂര്യമാനസത്തിലെ പുട്ടുറുമീസ്.

പ്രശസ്ത ദക്ഷിണേന്ത്യൻ അഭിനേത്രിയായ ഷൗക്കർ ജാനകിയായിരുന്നു മമ്മൂട്ടിയുടെ അമ്മ വേഷത്തിൽ. നായികയായ വിനോദിനിയുടെ ആദ്യ മലയാള ചിത്രവും ഇതായിരുന്നു. കൗ ബോയ് സ്റ്റൈലിലുള്ള രഘുവരന്റെ വില്ലൻ വേഷം അടിപൊളി ആയിരുന്നു. ഷമ്മി തിലകന്റെ ഡബിംഗ് രഘുവരന്റെ കഥാപാത്രത്തിന്റെ കരുത്ത് കൂട്ടുന്നതിന് ഏറെ സഹായകരമായി. രഘുവരന്റെ ജോടിയായി വന്ന നടിയും ശ്രദ്ധിക്കപ്പെട്ടു.ഓസ്ക്കാർ അവാർഡിന്റെ നെറുകയിൽ നിൽക്കുന്ന എം എം കീരവാണിയുടെ ഈണങ്ങളെല്ലാം ഹിറ്റ് ചാർട്ടറിലിടം നേടി. തമിഴിൽ അദ്ദേഹം മരഗതമണി എന്ന പേരിലാണറിയപ്പെടുന്നത്. അഴകൻ എന്ന കെ ബാലചന്ദർ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മരഗത മണിയെ നീലഗിരി എന്ന ഐ വി ശശി ചിത്രത്തിലൂടെ മലയാളത്തിലെത്തിച്ചത് മമ്മൂട്ടിയാണ്. തുടർന്ന് ഒട്ടേറെ മലയാള ചിത്രങ്ങളിൽ മമ്മൂട്ടി തന്നെ ശുപാർശ ചെയ്തു എന്നും എന്നാൽ മാതൃഭാഷയായ തെലുങ്കിലെ തിരക്കുകൾ കാരണം പല ചിത്രങ്ങളും തനിക്ക് ഒഴിവാക്കേണ്ടി വന്നുവെന്നും ഈയിടെ ഒരു അഭിമുഖത്തിൽ കീരവാണി വെളിപ്പെടുത്തിയിരുന്നു.

ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിസ് എന്ന ത്രില്ലർ ചിത്രത്തിലൂടെ കരിയറാരംഭിച്ച വിജി തമ്പി ഒട്ടേറെ ത്രില്ലർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി വരുമ്പോഴാണ് സൂര്യമാനസം ചെയ്യുന്നത്. സിനിമ വേണ്ടത്ര വിജയിക്കാത്തത് കൊണ്ടാകാം പിന്നെ മമ്മൂട്ടിയുമായി ഒരുമിച്ചിട്ടില്ല. തിരക്കഥാകൃത്ത് സാബ് ജോണിന്റെ കഥയും സമാനമാണ്. ഒട്ടേറെ വ്യത്യസ്ത ജേണറുകളിൽ തിരക്കഥയെഴുതിയ സാബ് ജോണിന്റെ മറ്റൊരു രചനയിൽ പിന്നീട് മമ്മൂട്ടി സഹകരിച്ചിട്ടില്ല. സൂര്യമാനസം അർഹിച്ച വിജയം നേടിയിരുന്നുവെങ്കിൽ ഈ കൂട്ടുകെട്ടിൽ നിന്നും മറ്റു ചിത്രങ്ങൾ ഉണ്ടാകുമായിരുന്നു.

Leave a Reply
You May Also Like

ആസിഫ് അലിയുടെ കയ്യിൽ നിന്നും പുരസ്കാരം വാങ്ങിയില്ല; സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണന് രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയ

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയാണ് ആസിഫ് അലിയുടെ കയ്യിൽ നിന്നും രമേശ് നാരായണൻ പുരസ്കാരം സ്വീകരിക്കാൻ തയ്യാറാകാതിരുന്നത്

ടൊവിനോക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്

ടൊവിനോ തോമസ്സിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ തിലകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ…

“ഞാനും എല്ലാവരും ആവേശത്തിലാണ്, നീ സുരക്ഷിതമായി വരിക”

മലയാള ടെലിവിഷൻ രംഗത്തെ നിത്യ സാന്നിധ്യമാണ് ആതിര മാധവ്. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ കുടുംബവിളക്കിലെ മരുമകൾ…

കാണാതായ വിമാനം 35 വർഷങ്ങൾക്ക് ശേഷം പറന്നിറങ്ങി, അതിനുള്ളിൽ കണ്ടകാഴ്ച ഭീകരം

ലാന്‍ഡ് ചെയ്ത വിമാനത്തിലെ അസ്ഥികൂടങ്ങള്‍ അറിവ് തേടുന്ന പാവം പ്രവാസി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ വിമാനം…